Get Updates
Get notified of breaking news, exclusive insights, and must-see stories!

ആനക്കൊമ്പില്‍ തൂങ്ങി, ഫഹദ് ഫാസിലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം

കൊച്ചി: ഫഹദ് ഫാസിലിനെ വിട്ട് വിവാദങ്ങള്‍ ഒഴിയുന്നില്ല എന്ന അവസ്ഥയാണ്. സിനിമയില്‍ തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിട്ടുകൊണ്ടിരിയ്ക്കുമ്പോഴാണ് നിര്‍മാതാവ് ആരോമ മണി താരത്തിനെതിരെ രംഗത്ത് വന്നത്. അതൊന്ന് പുകിലടങ്ങുമ്പോഴിതാ പുതിയ വിവാദം.

ആനക്കൊമ്പില്‍ തൂങ്ങി പ്രകടനം നടത്തിയ ഫഹദ് ഫാസിലിനെതിരെ നടപടിയെടുക്കണമെന്ന് പറഞ്ഞ് സംസ്ഥാന മൃഗക്ഷേമബോര്‍ഡ് അംഗമായ എം എല്‍ ജയചന്ദ്രനാണ് രംഗത്തെത്തിയിരിയ്ക്കുന്നത്. ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തെടുത്ത ഒരു വീഡിയോ ഇപ്പോള്‍ യൂട്യൂബില്‍ ഇട്ടതോടെയാണ് സംഗതി വിവാദമായത്. തുടര്‍ന്ന് വായിക്കൂ.

ഇതാണ് വീഡിയോ

ഇതാണ് ഫഹദിന് പുതിയ വിവാദത്തിലാക്കിയ വീഡിയോ. ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തെടുത്തതാണ് വീഡിയോ. ഇന്നലെ (02-06-2015)യാണ് വീഡിയോ യൂട്യബില്‍ പ്രത്യക്ഷപ്പെട്ടത്.

 മൃഗക്ഷേമ ബോര്‍ഡ്

മൃഗക്ഷേമ ബോര്‍ഡ്

സുപ്രീം കോടതി വിധിയുടെ പരസ്യമായലംഘനമാണ് ഫഹദ് നടത്തിയതെന്നും ഇദ്ദേഹത്തെ ഉടന്‍തന്നെ അറസ്റ്റ് ചെയ്യണമെന്നും സംസ്ഥാന മൃഗക്ഷേമ ബോര്‍ഡ് അംഗമായ എം എന്‍ ജയചന്ദ്രന്‍ പ്രതികരിച്ചു.

ഇത് മൃഗങ്ങളോടുള്ള ക്രൂരത

ഇത് മൃഗങ്ങളോടുള്ള ക്രൂരത

മൃഗങ്ങളോടുള്ള ക്രൂരത തടയുവാനായി 1960 ല്‍ നിലവില്‍ വന്ന നിയമപ്രകാരം ഈയൊരു അഭ്യാസപ്രകടനം കുറ്റകരമാണെന്ന് തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെറിറ്റേജ് ആനിമല്‍ ടാസ്‌ക് ഫോഴ്‌സ് സെക്രട്ടറി വി കെ വെങ്കിടാചലവും വ്യക്തമാക്കി.

എന്താണ് വീഡിയോയില്‍

എന്താണ് വീഡിയോയില്‍

രണ്ട് മൂന്ന് തവണ ഫഹദ് ആനക്കൊമ്പില്‍ തൂങ്ങുന്നതാണ് ദൃശ്യം. പാപ്പാനും തൊട്ടരികത്തുണ്ട്. യാതൊരു സുരക്ഷയുമുല്ലാതെ കാണിക്കുന്ന അഭ്യാസം ഒരാള്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിയ്ക്കുന്നതും കാണാം

ഫഹദിന്റെ ധൈര്യം

ഫഹദിന്റെ ധൈര്യം

ഫഹദിന്റെ ധൈര്യം എന്ന പേരിലാണ് യൂട്യൂബില്‍ വീഡിയോ ഷെയര്‍ ചെയ്തിരിയ്ക്കുന്നത്.

സിനിമയ്ക്ക് വേണ്ടിയോ

സിനിമയ്ക്ക് വേണ്ടിയോ

സിനിമയ്ക്കുവേണ്ടിയുള്ള ചിത്രീകരണമാണോ അതോ ഫഹദിന്റെ സ്വകാര്യനിമിഷങ്ങളാണോ ഇതെന്ന് സ്ഥിരീകരിച്ചിട്ടില്ല. സംഭവം നടന്ന സ്ഥലത്തെ കുറിച്ചും വിവരങ്ങള്‍ ലഭ്യമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+