കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മയുടെ പ്രധാന ശിഷ്യനെതിരെ ബലാത്സംഗത്തിന് കേസ്?

  • By Aswathi
Google Oneindia Malayalam News

കൊല്ലം: ഒടുവില്‍ മാതാ അമൃതാനന്ദമയി മഠത്തിനെതിരെ പരാതി ലഭിച്ചു. മഠത്തിലെ പ്രധാന സ്വാമിയ്‌ക്കെതിരെ അഡ്വക്കേറ്റ് ദീപക് പ്രകാശാണ് ഇ-മെയില്‍ വഴി കരുനാഗപ്പള്ളി പൊലീസിന് പരാതി നല്‍കിയത്. അമൃതാനന്ദമയിയുടെ മുന്‍ ശിഷ്യയും സന്തത സഹചാരിയുമായ ഗെയിന്‍ ട്രെഡ്വിലിന്റെ ആത്മകഥയിലെ പരമാര്‍ശത്തെ തുടര്‍ന്നാണ് പരാതി. പുസ്തകത്തില്‍ ട്രെഡ്വില്‍ പറയുന്ന പ്രധാന സ്വാമിയ്‌ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.

അമൃതാനന്ദമയിയുടെ ഏറ്റവും അടുത്ത ശിഷ്യനാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് ഗെയിന്‍ പുസ്തകത്തില്‍ ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സ്വാമിയ്ക്കും ഒത്താശ ചെയ്തുകൊടുത്ത മറ്റുള്ളവര്‍ക്കുമെതിരെ കേസെടുക്കണമെന്നാണ് അഭിഭാഷകന്റെ പരാതി. ബലാത്സംഗം, വഞ്ചന, വിദേശ നാണയ വിനിമയ ചട്ടലംഘനം, ദേശ സുരക്ഷയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ എന്നീ വകുപ്പുകള്‍ ചുമത്തണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.

 Matha Amrithananthamayi

പുസ്തകത്തിലെ പരമാര്‍ശങ്ങള്‍ അന്വേഷിക്കാതെ, അമൃതാനന്ദമയിക്കെതിരെ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലൂടെ പ്രചരണം നടത്തിയതിന് പൊലീസ് കേസെടുത്തത് വലിയ വിവാദത്തിനിടയായിക്കിരുന്നു. പ്രചാരണം നടത്തിയവര്‍ക്കെതിരെ പരാതി ലഭിച്ചതുകൊണ്ടാണ് കേസെടുത്തതെന്നും അമ്മയ്‌ക്കെതിരെ കേസെടുക്കാന്‍ പരാതി ലഭിച്ചില്ലെന്നുമായിരുന്നു ഇതിന് അധികൃതവര്‍ നല്‍കിയ മറുപടി.

സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാനുള്ള പുതിയ നിയമപ്രകാരം ലൈംഗികാതിക്രമ നിയമങ്ങളില്‍ കേസെടുക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്ക് ആറ് മാസം വരെ തടവ് ശിക്ഷ നല്‍കാമെന്നും കേസെടുത്തില്ലെങ്കില്‍ കോടതിയലക്ഷ്യക്കാര്യം സുപ്രീകോടതിയില്‍ ഉന്നയിക്കുമെന്നും അഭിഭാഷകന്റെ പരാതിയല്‍ പറയുന്നുണ്ട്. എന്നാല്‍ നിയമോപദേശം കിട്ടിയശേഷം മാത്രമെ നടപടിയെടുക്കൂ എന്ന നിലപാടിലാണ് കരുനാഗപ്പള്ളി പൊലീസ്.

English summary
An advocate gave complaint against Matha Amrithananthamayi's math.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X