Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിനോയ് കോടിയേരിയെ തേടി മുംബൈ പോലീസ് കണ്ണൂരില്‍... വിളിച്ചുവരുത്തി ചോദ്യം ചെയ്യും

കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയെ തേടി മുംബൈ പോലീസ് കണ്ണൂരില്‍ എത്തി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയില്‍ ആണ് പോലീസ് നടപടി.

പരാതിയില്‍ യുവതി നല്‍കിയിട്ടുള്ളത് ബിനോയുടെ കണ്ണൂരിലുള്ള വിലാസം ആണ്. അതുകൊണ്ടാണ് മുംബൈ പോലീസ് കണ്ണൂരില്‍ എത്തിയിട്ടുള്ളത്. രണ്ട് എസ്‌ഐ മാരാണ് ബിനോയിയെ തേടി കണ്ണൂരില്‍ എത്തിയത്. ഇവര്‍ ജില്ലാ പോലീസ് മേധാവിയെ കാണുകയും ചെയ്തു.

അതേ സമയം കേസില്‍ സാക്ഷികളുടെ മൊഴി രേഖപ്പെടുത്താന്‍ മുംബൈ പോലീസ് നടപടി തുടങ്ങിയിട്ടുണ്ട്. മുംബൈയിലെ ഓഷിവാര പോലീസ് സ്‌റ്റേഷനില്‍ ആണ് മൊഴികള്‍ രേഖപ്പെടുത്തുന്നത്. മൂന്ന് ദിവസത്തിനകം ഹാജരാകാന്‍ ബിനോയ് കോടിയേരിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടും ഉണ്ട്.

മുംബൈ പോലീസ് കണ്ണൂരില്‍

മുംബൈ പോലീസ് കണ്ണൂരില്‍

കേസില്‍ മൂന്ന് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് ബിനോയ് കോടിയേരിയോട് മുംബൈ പോലീസ് ആവശ്യപ്പെട്ടിട്ടുള്ളത്. ഫോണില്‍ ബന്ധപ്പെട്ടാണ് പോലീസ് ഇക്കാര്യം അറിയിച്ചത്. അതിനിടെ എന്തുകൊണ്ടാണ് രണ്ട് ഉദ്യോഗസ്ഥര്‍ നേരിട്ട് കേരളത്തില്‍ എത്തിയത് എന്നതാണ് പ്രധാനപ്പെട്ട ചോദ്യം.

മുന്‍കൂര്‍ ജാമ്യത്തിന്

മുന്‍കൂര്‍ ജാമ്യത്തിന്

കേസില്‍ കുരുക്കുകള്‍ മുറുകുന്ന സാഹചര്യത്തില്‍ ബിനോയ് മുന്‍കൂര്‍ ജാമ്യം എടുക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. പെട്ടെന്നുള്ള അറസ്റ്റ് ഒഴിവാക്കുകയാണ് ലക്ഷ്യം. മുംബൈയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ എത്തിയത് എന്തിന് എന്ന കാര്യത്തില്‍ വ്യക്തത വന്നാല്‍ മാേ്രത ഈ വിഷയത്തില്‍ ബിനോയ്ക്ക് മറ്റ് നടപടികളിലേക്ക് കടക്കാനാവൂ.

അറസ്റ്റിന് സാധ്യത?

അറസ്റ്റിന് സാധ്യത?

വിവാഹ വാഗ്ദാനം ചെയ്ത പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. പത്ത് വര്‍ഷത്തോളം പീഡനം തുടര്‍ന്നു എന്നും പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ യുവതിയുടെ മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ അറസ്റ്റിനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ല. അങ്ങനെയങ്കില്‍ സംസ്ഥാന സെക്രട്ടറിയുടെ മകന്റെ അറസ്റ്റില്‍ സിപിഎമ്മും പ്രതിസന്ധിയില്‍ ആവും.

ഡിഎന്‍എ ടെസ്റ്റ്

ഡിഎന്‍എ ടെസ്റ്റ്

ബിനോയുമായുള്ള ബന്ധത്തില്‍ എട്ട് വയസ്സുള്ള ഒരു കുഞ്ഞും ഉണ്ടെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. അങ്ങനെയെങ്കില്‍ കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് അടക്കമുള്ള പരിശോധനകള്‍ നടത്തേണ്ടതായി വരും. യുവതി തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണ് എന്നാണ് ബിനോയുടെ ആരോപണം.

ദുബായില്‍ ബാര്‍ ഡാന്‍സര്‍

ദുബായില്‍ ബാര്‍ ഡാന്‍സര്‍

ദുബായില്‍ ബാര്‍ ഡാന്‍സര്‍ ആയി ജോലി ചെയ്യവേ ആണ് ബിനോയ് കോടിയേരിയെ പരിചയപ്പെടുന്നത് എന്നാണ് ബിഹാര്‍ സ്വദേശിനി പറഞ്ഞിട്ടുള്ളത. ജോലി ഉപേക്ഷിച്ചാല്‍ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തു എന്നും പറയുന്നു. ബിനോയ് വിവാഹിതനാണെന്ന കാര്യം കഴിഞ്ഞ വര്‍ഷം മാത്രം ആണ് തിരിച്ചറിഞ്ഞത് എന്നും യുവതി പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

തെളിവുകള്‍ ഉണ്ടെന്ന്

തെളിവുകള്‍ ഉണ്ടെന്ന്

താനും ബിനോയും തമ്മിലുള്ള ബന്ധത്തിന് തെളിവുകള്‍ ഉണ്ടെന്ന് യുവതി വ്യക്തമാക്കിയിരുന്നു. ഇത് പോലീസിന് കൈമാറും എന്നും അവര്‍ പറഞ്ഞിരുന്നു. ബാങ്ക് ഇടപാട് സംബന്ധിച്ച രേഖകളും വാട്‌സ് ആപ്പ്, കോള്‍ സന്ദേശങ്ങളും പോലീസ് പരിശോധിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

അറിയാത്ത ആളല്ല

അറിയാത്ത ആളല്ല

എന്തായാലും പരാതിക്കാരിയായ യുവതിയെ അറിയുകയേ ഇല്ലെന്ന് ബിനോയ് കോടിയേരി പറഞ്ഞിട്ടില്ല. യുവതിയെ പരിചയം ഉണ്ട്. പക്ഷേ, ഇപ്പോള്‍ നടക്കുന്നത് ബ്ലാക്ക് മെയിലിങ് ആണെന്നാണ് ബിനോയുടെ ആക്ഷേപം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+