Get Updates
Get notified of breaking news, exclusive insights, and must-see stories!

അവനവന്‍ കുരുക്കിയ കുരുക്കില്‍ ബിനോയ് കോടിയേരി... യുവതിയ്ക്ക് നല്‍കിയത് ലക്ഷങ്ങള്‍, തെളിവുകള്‍

മുംബൈ/തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്ന കേസില്‍ ബിനോയ് കോടിയേരിക്കെതിരെ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കി പരാതിക്കാരിയായ യുവതി. മുംബൈ ഓഷിവാര പോലീസ് സ്‌റ്റേഷനില്‍ ആണ് യുവതി തെളിവുകള്‍ ഹാജരാക്കിയത്.

ബിനോയ് പണം നല്‍കിയിരുന്നതിന്റെ തെളിവുകളാണ് യുവതി ഇപ്പോള്‍ നല്‍കിയിട്ടുള്ളത്. ബാങ്കിന്റെ പാസ് ബുക്കില്‍ യുവതിയുടെ ഭര്‍ത്താവിന്റെ പേരായി നല്‍കിയിരിക്കുന്നതും ബിനോയ് കോടിയേരിയുടെ പേരാണ്.

നേരത്തെ യുവതി തന്റെ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും പുറത്ത് വിട്ടിരുന്നു. അതിലും ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നായിരുന്നു ഉണ്ടായിരുന്നത്. ലക്ഷക്കണക്കിന് രൂപയാണ് ബിനോയ് പലതവണയായി യുവതിയ്ക്ക് നല്‍കിയിട്ടുള്ളത്.

ബിനോയ് കൂടുതല്‍ കുരുക്കിലേക്ക്

ബിനോയ് കൂടുതല്‍ കുരുക്കിലേക്ക്

ഓരോ ദിവസം കഴിയും തോറും ബിനോയ് കോടിയേരി കൂടുതല്‍ കൂടുതല്‍ കുരുക്കിലേക്കാണ് നീങ്ങുന്നത്. പുതിയ പുതിയ തെളിവുകളാണ് ബിനോയ്‌ക്കെതിരെ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. യുവതിയ്‌ക്കൊപ്പം താമസിച്ചിരുന്നതിന്റെ തെളിവുകള്‍ നേരത്തേ തന്നെ പോലീസി്‌ന് കൈമാറിയിരുന്നു.

 ബിനോയ് ലക്ഷങ്ങള്‍ നല്‍കി

ബിനോയ് ലക്ഷങ്ങള്‍ നല്‍കി

ബിനോയ് കോടിയേരി തനിക്ക് പണം തന്നിരുന്നു എന്നതിന്റെ തെളിവുകള്‍ ആണ് യുവതി ഒടുവില്‍ ഹാജരാക്കിയിരിക്കുന്നത്. പരാതിക്കാരിയായ യുവതിയുടെ ഐസിഐസി ബാങ്ക് അക്കൗണ്ടിലേക്ക് ബിനോയ് പലതവണ പണം അയച്ചതിന്റെ രേഖകളാണ് പുറത്തെത്തിയത്. അമ്പതിനായിരം രൂപ മുതല്‍ നാല് ലക്ഷം രൂപ വരെ പലപ്പോഴായി ബിനോയ് യുവതിയ്ക്ക് അക്കൗണ്ട് വഴി കൈമാറിയിട്ടുണ്ട്.

ചെലവിന് നല്‍കിയതിന് തെളിവ്

ചെലവിന് നല്‍കിയതിന് തെളിവ്

2015 വരെ ബിനോയ് തനിക്ക് ചെലവിന് തന്നിരുന്നു എന്നാണ് യുവതി ആരോപിച്ചിരുന്നത്. മാസം എണ്‍പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെ ആയിരുന്നു ഇത്തരത്തില്‍ തന്നിരുന്നത് എന്നും പറഞ്ഞിരുന്നു. അത് തെളിയിക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ള ബാങ്ക് രേഖകള്‍.

രേഖകളില്‍ ഭര്‍ത്താവ്

രേഖകളില്‍ ഭര്‍ത്താവ്

യുവതിയുടെ പാസ്‌പോര്‍ട്ടിലും ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയുടെ പേര് തന്നെയാണുള്ളത് എന്നതും പുറത്ത് വന്നിരുന്നു. ബാങ്കിലെ പാസ് ബുക്കിലും ഭര്‍ത്താവായി രേഖപ്പെടുത്തിയിരിക്കുന്നത് ബിനോയ് കോടിയേരിയുടെ പേര് തന്നെയാണ്. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റിലും പാസ്‌പോര്‍ട്ടിലും പിതാവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയ് തന്നെയാണ് ഉള്ളത്.

ഇനി രക്ഷയില്ല

ഇനി രക്ഷയില്ല

ബ്ലാക്ക് മെയില്‍ ആരോപണം ഉയര്‍ത്തി ഇനി ബിനോയ്ക്ക് രക്ഷപ്പെടാന്‍ ആവില്ലെന്നാണ് ഈ തെളിവുകള്‍ എല്ലാം സൂചിപ്പിക്കുന്നത്. കേസില്‍ മുന്‍കൂര്‍ ജാമ്യം കിട്ടിയാല്‍ മാത്രമേ ബിനോയ് കോടിയേരിക്ക് ഇനി അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കുകയുള്ളു. കേസ് തിങ്കളാഴ്ചയാണ് മുംബൈ സെഷന്‍സ് കോടതി പരിഗണിക്കുന്നത്.

 ബിനോയ് ഒളിവില്‍

ബിനോയ് ഒളിവില്‍

മുംബൈ പോലീസ് കേരളത്തില്‍ എത്തിയതിന് ശേഷം ബിനോയ് ഒളിവില്‍ ആണെന്നാണ് വിവരം. മകന്‍ എവിടെയാണെന്ന് അറിയില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കിയത്. ബിനോയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ മുംബൈ പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+