കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഎസ്എന്‍എല്‍ ഇങ്ങനെയോ: അടിമാലിയിലെ ബിഎസ്എന്‍എല്‍ സേവനങ്ങളില്‍ പരാതി

  • By Desk
Google Oneindia Malayalam News

അടിമാലി: പതിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു അടിമാലി വാളറവെള്ളച്ചാട്ടത്തിനു എതിര്‍വശത്തായി ബിഎസ്എന്‍എല്‍ ടവര്‍ സ്ഥാപിക്കപ്പെട്ടത്.മൊബൈല്‍ ഫോണിന്റെയും ഇന്റര്‍നെറ്റിന്റെയുമെല്ലാം ലഭ്യത ആളുകളിലേക്ക് എത്തിതുടങ്ങിയ കാലത്ത് സ്ഥാപിച്ച ടവര്‍ ആദ്യമെല്ലാം കാര്യക്ഷമമായി തന്നെ പ്രവര്‍ത്തിച്ചെങ്കിലും വളരുന്ന സാങ്കേതിക വിദ്യക്കൊപ്പം ടവറിന്റെ പ്രവര്‍ത്തനം മാറ്റപ്പെടാതെ വന്നതോടെ ബിഎസ്എന്‍എല്ലിന്റെ സേവനം സംബന്ധിച്ച പ്രദേശത്ത് പരാതികള്‍ വ്യാപകമാകാന്‍ തുടങ്ങി.ആദ്യകാലത്ത് പ്രദേശത്തെ 400ഓളം കൂടുംബങ്ങളും ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്കായിരുന്നു ഉപയോഗിച്ച് വന്നിരുന്നത്.

ക്രമേണ ടവറിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലാതെ വന്നതോടെ ഭൂരിഭാഗം ഉപഭോക്താക്കളും ജിയോ ഉള്‍പ്പെടുന്ന ഇതര നെറ്റു വര്‍ക്കുകളിലേക്ക് മാറി.ടവറിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള ജനറേറ്റര്‍ പണിമുടക്കിയതോടെ വൈദ്യുതിബന്ധം നിലച്ചാലുടന്‍ ടവറിന്റെ പ്രവര്‍ത്തനം നിശ്ചലമാകുന്നതാണ് പ്രദേശവാസികളെ കൂടുതലായി വലക്കുന്നത്.ജനറേറ്റര്‍ പണിമുടക്കിയിട്ട് രണ്ട് വര്‍ഷം പിന്നിട്ടെങ്കിലും അറ്റകുറ്റപ്പണി നടത്താനോ ജനറേറ്റര്‍ പ്രവര്‍ത്തനക്ഷമമാക്കനോ ബിഎസ്എന്‍എല്‍ തയ്യാറായിട്ടില്ലെന്ന് നാട്ടുകാരാരോപിക്കുന്നു.

news

മൊബൈല്‍ ടവറിന്റെ താഴെ നിന്നാല്‍ പോലും ബിഎസ്എന്‍എല്‍ നെറ്റുവര്‍ക്ക് ലഭിക്കാത്ത സാഹചര്യമാണ് വാളറയിലുള്ളത്.ഇന്നല്ലെങ്കില്‍ നാളെ നെറ്റുവര്‍ക്ക് കാര്യക്ഷമമാക്കുമെന്ന പ്രതീക്ഷ കൈവിട്ടതോടെയാണ് പല ഉപഭോക്താക്കളും ഇതര നെറ്റുവര്‍ക്കുകളെ ആശ്രയിക്കാന്‍ തുടങ്ങിയത്. ബിഎസ്എന്‍എല്ലിന്റെ നിരുത്തരവാദപരമായ നിലപാട് സമീപത്ത് സ്ഥാപിച്ചിട്ടുള്ള സ്വകാര്യമൊബൈല്‍നെറ്റ് വര്‍ക്ക്് കമ്പനിയെ സഹായിക്കാനാണെന്ന ആക്ഷേപവും പ്രദേശവാസികള്‍ മുമ്പോട്ട് വയ്ക്കുന്നുണ്ട്.അതീവ അപകടസാധ്യത നിലനില്‍ക്കുന്ന നേര്യമംഗലം വനമേഖലയില്‍ ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്ക് ലഭ്യമാക്കിയിരുന്ന മൊബൈല്‍ ടവര്‍കൂടിയാണ് വാളറയിലുള്ളത്.അപകടമോ മറ്റ് ദുരന്തങ്ങളോ വനത്തിനുള്ളില്‍ സംഭവിച്ചാല്‍ പുറംലോകത്തറിയിക്കാനുള്ള ആശയവിനിമയോപാധികൂടിയാണ് അധികൃതരുടെ നിസംഗത മൂലം പരാതികള്‍ക്ക് ഇടവരുത്തിയിട്ടുള്ളത്.ജനറേറ്ററിന്റെ കേടുപാടുകള്‍ പരിഹരിച്ച് ത്രീജി സംവിധാനമേര്‍പ്പെടുത്തുന്ന കാര്യം ഇനിയെങ്കിലും ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥര്‍ പരിഗണനയിലെടുക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.

English summary
Complaint against BSNL service
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X