കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നായികാ വേഷം വാഗ്ദാനം ചെയ്ത് പീഡനം; കമലിന്റെ പരാമർശത്തിനെതിരെ പോലീസിൽ പരാതി

Google Oneindia Malayalam News

തിരുവനന്തപുരം; നായികാ വേഷം വാഗ്ദാനം ചെയ്ത് പെൺകുട്ടിയ പീഡിപ്പിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് സംവിധായകൻ കമൽ ചാനലിൽ നടത്തിയ പരാമർശത്തിനെതിരെ പോലീസിൽ പരാതി. തിരുവനന്തപുരം പാങ്ങപ്പാറ സ്വദേശിയാണ് സംവിധായകനെതിരെ ശ്രീകാര്യം പോലീസിൽ പരാതി നൽകിയിരിക്കുന്നത്.

kamal

കമൽ സംവിധാനം ചെയ്ത'പ്രണയമീനുകളുടെ കടൽ' എന്ന സിനിമയിൽ നായികാ വേഷം വാഗ്ദാനം ചെയ്ത് ഔദ്യോഗിക വസതിയിൽ വെച്ച് പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവനടി കമലിനെതിരെ വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജനം ടിവിയിൽ ചർച്ച നടത്തുന്നതിനിടെയാണ് പരാതിക്കാധാരമായ പരാമർശം കമൽ നടത്തിയത്.'അത് നമ്മുടെ സിനിമയിൽ പണ്ട് നടന്ന സംഭവമാണെന്നും അത് ഞാൻ സെറ്റിൽ ചെയ്തെന്നുമായിരുന്നു കമൽ പറഞ്ഞത്.

എന്നാൽ ശിക്ഷ ലഭിക്കേണ്ട കുറ്റം നടത്തിയ ആൾ തന്നെ പരസ്യമായി കുറ്റസമ്മതം നടത്തിയെന്നും സംവിധായകനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്താൽ മാത്രമേ കുറ്റകൃത്യം സംബന്ധിച്ച് കൂടുതൽ വ്യക്തത ഉണ്ടാവുകയുള്ളൂവെന്നും പരാതിയിൽ പറയുന്നു.

2019 ഏപ്രിലില്‍ അയച്ച വക്കീല്‍ നോട്ടീസ് ആധാരമാക്കി ബിജെപിയുടെ നിയന്ത്രണത്തിലുള്ള ജനം ടിവിയായിരുന്നു കമലിനെതിരായ ലൈംഗിക ആരോപണ പരാതി ആദ്യം പുറത്തുവിട്ടത്.ഇടപ്പള്ളിയിലെ സ്‌കൈലൈന്‍ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് 2018 ഡിസംബര്‍ 26 നാണ് കമലിനെ നടി ആദ്യമായി കാണുന്നതെന്നും പിന്നീട് കമലിന്റെ ആവശ്യപ്രകാരം അദ്ദേഹത്തെ കണ്ടെന്നും 2019 ജനുവരി ഒന്നിന് തിരുവനന്തപുരം പിടിപി നഗറിലെ എസ്എഫ്എസ് സിറ്റിസ്‌കേപ്‌സ് എന്ന അപാര്‍ട്ട്‌മെന്റിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് സംവിധായകനെതിരായ ആരോപണം.

ബലാത്സംഗവും വിശ്വാസവഞ്ചനയും നടത്തിയ കമല്‍ നോട്ടീസ് കൈപ്പറ്റി ഒരാഴ്ചയ്ക്കുള്ളില്‍ മാപ്പ് പറയണമെന്നും പെണ്‍കുട്ടിക്കേറ്റ മാനഹാനിക്ക് നഷ്ടപരിഹാരം നൽകണമെന്നും വക്കീൽ നോട്ടീസിൽ വ്യക്തമാക്കിയിരുന്നു. അതേസമയം ആരോപണം തള്ളി സംവിധായകൻ രംഗത്തെത്തിിരുന്നു. ആരോപണത്തിന് പിന്നില്‍ ചലച്ചിത്ര അക്കാദമിയില്‍ നിന്ന് പുറത്തായ ഉദ്യോഗസ്ഥനാണെന്ന് സംശയിക്കുന്നതായും കമൽ പ്രതികരിച്ചിരുന്നു.

കെ ഫോൺ ഫെബ്രുവരിയിൽ കമ്മീഷൻ ചെയ്യും; ആദ്യഘട്ടത്തിൽ പാലക്കാട് മുതൽ തിരുവനന്തപുരം വരെകെ ഫോൺ ഫെബ്രുവരിയിൽ കമ്മീഷൻ ചെയ്യും; ആദ്യഘട്ടത്തിൽ പാലക്കാട് മുതൽ തിരുവനന്തപുരം വരെ

ജാഗ്രതക്കുറവുണ്ടായി,മന്ത്രിയ്ക്കു നൽകിയ കത്ത് വ്യക്തിപരം; വിവാദ കത്തിൽ വിശദീകരണവുമായി കമൽജാഗ്രതക്കുറവുണ്ടായി,മന്ത്രിയ്ക്കു നൽകിയ കത്ത് വ്യക്തിപരം; വിവാദ കത്തിൽ വിശദീകരണവുമായി കമൽ

Recommended Video

cmsvideo
കേരള: ചലച്ചിത്ര അക്കാദമി നിയമന വിവാദം: കമലിനെതിരെ കെ.എസ്.ശബരീനാഥ്

വിഡി സതീശനെ പൂട്ടാനുറച്ച് സിപിഎം; പറവൂർ സിപിഐയിൽ നിന്നും ഏറ്റെടുക്കും..കളത്തിലിറക്കുക ഈ നേതാവിനെവിഡി സതീശനെ പൂട്ടാനുറച്ച് സിപിഎം; പറവൂർ സിപിഐയിൽ നിന്നും ഏറ്റെടുക്കും..കളത്തിലിറക്കുക ഈ നേതാവിനെ

English summary
Complaint against director Kamal on his comment against rape allegation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X