കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതസ്പര്‍ദയുണ്ടാക്കി; മെട്രോമാന്‍ ഇ ശ്രീധരനെതിരെ പോലീസില്‍ പരാതി, നിയമത്തെ നേരിടട്ടെ എന്ന് അനൂപ്

Google Oneindia Malayalam News

പൊന്നാനി: മെട്രോമാന്‍ ഇ ശ്രീധരനെതിരെ പോലീസില്‍ പരാതി. മതസ്പര്‍ദയുണ്ടാക്കി എന്ന് ആരോപിച്ച് കൊച്ചിയിലെ അഭിഭാഷകന്‍ വിആര്‍ അനൂപ് ആണ് പൊന്നാനി പോലീസില്‍ പരാതി നല്‍കിയത്. ശ്രീധരന്‍ ഉള്‍പ്പെടുന്നത് ഈ പോലീസ് സ്‌റ്റേഷന്റെ പരിധിയിലായതിനാലാണ് ഇവിടെ പരാതി നല്‍കിയത്. അടുത്തിടെ ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ശ്രീധരന്‍ വിവാദ പ്രസ്താവനകള്‍ നടത്തിയത്.

e

കേരളത്തില്‍ ലൗ ജിഹാദ് ഉണ്ട് എന്നും മാംസാഹാരം കഴിക്കുന്നവരെ വെറുപ്പാണ് എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇത് വിവിധ മതസ്ഥര്‍ക്കിടയില്‍ ഭിന്നതയും വെറുപ്പുമുണ്ടാക്കുന്ന പ്രസ്താവനയാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ശ്രീധരന്റെ പ്രസ്താവനക്കെതിരെ നിയമപരമായി നീങ്ങാനാണ് തീരുമാനം. അദ്ദേഹം നിയമത്തെ നേരിടട്ടെ എന്നും അനുപ് പറഞ്ഞു.

രാഹുല്‍ ഇറങ്ങി കളിക്കുന്നു; പ്രതീക്ഷയേറി കോണ്‍ഗ്രസ്, രാഷ്ട്രീയ ട്രെന്‍ഡ് മാറും... മുന്നില്‍ ഒരു കടമ്പ കൂടിരാഹുല്‍ ഇറങ്ങി കളിക്കുന്നു; പ്രതീക്ഷയേറി കോണ്‍ഗ്രസ്, രാഷ്ട്രീയ ട്രെന്‍ഡ് മാറും... മുന്നില്‍ ഒരു കടമ്പ കൂടി

Recommended Video

cmsvideo
പിണറായിക്കെതിരെ ബിജെപിയുടെ ആയുധം ശ്രീധരന്‍ | Oneindia Malayalam

പ്രസിഡന്റ് രാംനാഥ് കോവിന്ദ് സര്‍ദാര്‍ പട്ടേല്‍ സ്‌പോര്‍ട്‌സ് എന്‍ക്ലേവും നരേന്ദ്രമോദി സ്‌റ്റേഡിയവും ഉദ്ഘാടനം ചെയ്യുന്നു, ചിത്രങ്ങള്‍ കാണാം

എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീധരന്‍ വിവാദ പ്രസ്താവനകള്‍ നടത്തിയിരുന്നത്. കേരളത്തില്‍ ഹിന്ദുക്കളും ബീഫ് കഴിക്കാറുണ്ട്. താങ്കളുടെ അഭിപ്രായം എന്താണ് എന്നായിരുന്നു ചോദ്യം. ഞാന്‍ സസ്യാഹാരിയാണ്. ഇറച്ചി കഴിക്കുന്നവരെ ഇഷ്ടമല്ല എന്നായിരുന്നു ശ്രീധരന്റെ മറുപടി. ലൗജിഹാദ് കേരളത്തില്‍ ഞാന്‍ കണ്ടിട്ടുണ്ട്. ഹിന്ദുക്കളെ തന്ത്രപരമായി കെണിയില്‍ വീഴ്ത്തി വിവാഹം കഴിക്കുന്നുണ്ട്. ക്രിസ്ത്യന്‍, മുസ്ലിം പെണ്‍കുട്ടികളും ഇങ്ങനെ തന്ത്രപരമായ വിവാഹത്തില്‍ വീഴാറുണ്ട്. ഞാന്‍ അത് എതിര്‍ക്കുമെന്നും ശ്രീധരന്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു.

സഞ്ജയ് ലീല ബൻസാലിയുടെ പിറന്നാൾ പാർട്ടി ആഘോഷമാക്കി താരങ്ങൾ- ചിത്രങ്ങൾ കാണാം

English summary
Complaint Against E Sreedharan in Ponnani Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X