കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധനമന്ത്രി തോമസ് ഐസകിനെതിരായ പരാതി എത്തിക്സ് കമ്മിറ്റിക്ക്; വിശദീകരണം തേടും, സഭാ ചരിത്രത്തിൽ ആദ്യം

Google Oneindia Malayalam News

തിരുവനന്തപുരം; ധനമന്ത്രി തോമസ് ഐസകിനെതിരായ പരാതി പ്രിവിലേജ് ആന്റ് എത്തിക്സ് കമ്മിറ്റിക്ക് വിട്ട് സ്പീക്കർ.ധനമന്ത്രിക്കെതിരായ അവകാശ ലംഘന നോട്ടീസിലാണ് സ്പീക്കറുടെ നടപടി.കിഫ്ബിക്കെതിരായ സിഎജി റിപ്പോർട്ട് ചോർത്തിയെന്ന വിഡി സതീശൻ എംഎൽഎയുടെ പരാതിയിലാണ് നടപടി.

റിപ്പോർട്ട് സഭയിൽ വെച്ചതിന് ശേഷം പുറത്തുവിടണമെന്നതാണ് ചട്ടം എന്നിരിക്കെ ഇത് ലംഘിച്ച് ധനമന്ത്രി റിപ്പോർട്ട് ചോർത്തിയെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. ഈ നീക്കം സഭയെ അവഹേളിക്കുന്നതിന് തുല്യമാണെന്നാണ് ആരോപിച്ചാണ് പ്രതിപക്ഷം തോമസ് ഐസകിനെതിരെ രംഗത്തെത്തിയത്. പരാതിയിൽ കഴമ്പുണ്ടെന്നാണ് സ്പീക്കറുടെ വിലയിരുത്തൽ.

thomas isaac

തുടര്‍ നടപടിയായി എ പ്രദീപ് കുമാർ ചെയർമാനായ എത്തിക്‌സ് കമ്മറ്റി തോമസ് ഐസകിനെ വിളിച്ചുവരുത്തി വിശദീകരണം തേടും.അനൂപ് ജേക്കബ്, ജോര്‍ജ്ജ് എം തോമസ്, ജോണ്‍ ഫെര്‍ണാണ്ടസ്, വികെസി മുഹമ്മദ് കോയ, മോന്‍സ് ജോസഫ്, പികെ മുരളി, വിഎസ് ശിവകുമാര്‍, ഇടി തൈസണ്‍ മാസ്റ്റര്‍ എന്നിവരാണ് മറ്റ് കമ്മിറ്റി അംഗങ്ങൾ.

അതേസമയം നിയമസഭയുടെ ചരിത്രത്തിൽ ഇത് ആദ്യമായാണ് ഒരു മന്ത്രിക്കെതിരായ അവകാശ ലംഘന നോട്ടീസ് എത്തിക്സ് കമ്മിറ്റിക്ക് വിടുന്നത്. നേരത്തെ സ്പീക്കര്‍ക്ക് ധനമന്ത്രി നേരിട്ടെത്തി വിശദീകരണം നല്‍കിയിരുന്നു.

'നമ്മുടെ മാന്യ പ്രധാനമന്ത്രി ആ വാക്ക് പറഞ്ഞാലും സമരം തീരില്ല'; കാരണം.. ഫേസ്ബുക്ക് ലൈവിൽ സമരത്തിനെതിരെ മേജർ രവി'നമ്മുടെ മാന്യ പ്രധാനമന്ത്രി ആ വാക്ക് പറഞ്ഞാലും സമരം തീരില്ല'; കാരണം.. ഫേസ്ബുക്ക് ലൈവിൽ സമരത്തിനെതിരെ മേജർ രവി

'മാണി സാറിന്റെ സംസ്‌കാരത്തിനിടെ പൊട്ടിച്ചിരിച്ചത് മറക്കണോ?';'അഞ്ഞൂറാനെ' കൂട്ടുപിടിച്ച് ജോസ് വിഭാഗത്തിന്റെ വീഡിയോ'മാണി സാറിന്റെ സംസ്‌കാരത്തിനിടെ പൊട്ടിച്ചിരിച്ചത് മറക്കണോ?';'അഞ്ഞൂറാനെ' കൂട്ടുപിടിച്ച് ജോസ് വിഭാഗത്തിന്റെ വീഡിയോ

കപിൽ സിബൽ പറഞ്ഞത് പ്രസക്തം, കർഷക സമരം കത്തുമ്പോൾ കോൺഗ്രസ് നേതാക്കളെവിടെ? രൂക്ഷ വിമർശനംകപിൽ സിബൽ പറഞ്ഞത് പ്രസക്തം, കർഷക സമരം കത്തുമ്പോൾ കോൺഗ്രസ് നേതാക്കളെവിടെ? രൂക്ഷ വിമർശനം

Recommended Video

cmsvideo
സര്‍ക്കാരിനെ പുകഴ്ത്തി നടി എസ്തര്‍ | Oneindia Malayalam

English summary
Complaint against Finance Minister Thomas Isaac shifted to Ethics Committee; will ask exlanationfrom minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X