മുൻ മന്ത്രി എ പി അനിൽകുമാറിനെതിരായ പീഡന പരാതി: പൊലീസിന് മൊഴി നല്‍കി സരിത് എസ് നായര്‍
തിരുവനനന്തപുരം: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എപി
അനില്‍ കുമാറിനെതിരെ പീഡന കേസില്‍ മൊഴി നല്‍കി സരിത എസ് നായര്‍. കൊല്ലം അഡീഷണല്‍ കമ്മീഷര്‍ ജോസി ചെറിയാന്‍ മുമ്പാകെയാണ് സരിത മൊഴി നല്‍കിയത്. ക്രൈം ബ്രാഞ്ച് ഹെഡ്കോർട്ടേഴ്സ് റജിസ്ടർ ചെയ്ത 142/2019 നമ്പർ കേസിലാണ് സരിത മൊഴി നൽകിയത്.
എപി അനിൽകുമാറിനെതിരായ പരാതിയെ തുടർന്നുള്ള കേസിന്റെ തുടർനടപടിയുടെ ഭാഗമായാണ് സരിത മൊഴി നൽകിയത്.പരാതിയിൽ. പീഡനക്കേസില്‍ മന്ത്രിക്കെതിരായ നേരത്തെ ഉയര്‍ത്തിയ ആരോപണങ്ങല്‍ സരിത എസ് നായര്‍ വീണ്ടും ആവര്‍ത്തിക്കുകയും നല്‍കിയ പരാതിയില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കേസ് 2019 ല്‍ രജിസ്റ്റര്‍ ചെയ്തതാണെങ്കിലും സരിത മൊഴി നല്‍കാനെത്താത് മൂലം കാലതാമസമുണ്ടാവുകയായിരുന്നു.

മൊഴി നല്‍കാനായി കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ഓഫീസിൽ രാവിലെ 10.30 ന് എത്തിയ സരിത ഉച്ചക്ക് 1.30 നാണ് മടങിയത്. നിലവില്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ആയിട്ടില്ലെന്നും അതിനായി അന്വേഷണം കുറേ കൂടി മുമ്പോട്ട് പോകാനുണ്ടെന്നുമാണ് കൊല്ലം അഡീഷണൽ കമ്മീഷണർ ജോസി ചെറിയാൻ പറഞ്ഞു. സരിതയെ, അനില്‍കുമാര്‍ മന്ത്രിയായിരിക്കെ നിരവധി തവണ വിവിത സ്ഥലങ്ങളില്‍ കൊണ്ടുപോയി പിഡിപ്പിച്ചെന്ന് സോളാര്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.












Click it and Unblock the Notifications