Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് നായകന്‍, മഞ്ജു വാര്യര്‍ നായിക, തട്ടിയെടുത്തത് 17 ലക്ഷം രൂപ! പരാതിയുമായി നാട്ടുകാര്‍....

ആലപ്പുഴ സ്വദേശി ശ്രീകുമാര്‍ എന്നയാള്‍ക്കെതിരെയാണ് നാട്ടുകാര്‍ പോലീസിന് പരാതി നല്‍കിയിരിക്കുന്നത്.

ആലപ്പുഴ: ദിലീപ് നായകനായ ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളാക്കാമെന്ന് വാഗ്ദാനം ചെയ്ത് പതിനേഴ് ലക്ഷത്തോളം രൂപ തട്ടിയെടുത്തയാള്‍ മഞ്ജു വാര്യര്‍ നായികയായ സിനിമ നിര്‍മ്മിക്കുന്നുവെന്ന് പറഞ്ഞ് വീണ്ടും തട്ടിപ്പ് നടത്തുന്നതായി ആരോപണം. ആലപ്പുഴ സ്വദേശി ശ്രീകുമാര്‍ എന്നയാള്‍ക്കെതിരെയാണ് നാട്ടുകാര്‍ പോലീസിന് പരാതി നല്‍കിയിരിക്കുന്നത്.

ഒന്നര വര്‍ഷം മുന്‍പാണ് ദിലീപ് നായകനായ ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളാക്കമെന്ന് വാഗ്ദാനം ചെയ്ത് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴു പേരില്‍ നിന്ന് ശ്രീകുമാര്‍ പതിനേഴ് ലക്ഷം രൂപ തട്ടിയെടുത്തത്. ഇയാള്‍ക്ക് സിനിമാ രംഗത്തെ പല പ്രമുഖരുമായി ബന്ധമുണ്ടെന്നും, 2015ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രത്തിന്റെ കൂട്ടാളിയാണ് ഇയാളെന്നും ആലപ്പുഴ സ്വദേശികളായ ജയകുമാര്‍, രാഗിണി, ജോസ് മാത്യൂ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

നിര്‍മ്മാണ പങ്കാളികളാക്കാമെന്ന് വാഗ്ദാനം...

നിര്‍മ്മാണ പങ്കാളികളാക്കാമെന്ന് വാഗ്ദാനം...

ദിലീപ് നായകനായ ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളാക്കാമെന്ന് വാഗ്ദാനം ചെയ്താണ് സ്ത്രീകളുള്‍പ്പെടെയുള്ളവരില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ തട്ടിയെടുത്തത്. ദിലീപിനെ നായകനാക്കി സിനിമയെടുക്കുകയാണെന്നും സഹനിര്‍മ്മാതാക്കളാക്കാമെന്നും പറഞ്ഞാണ് ഓരോരുത്തരില്‍ നിന്നും 75000 രൂപ മുതല്‍ എട്ടുലക്ഷം രൂപ വരെ വാങ്ങിയത്.

സിനിമാ നിര്‍മ്മാണവുമായി ബന്ധമെന്നും...

സിനിമാ നിര്‍മ്മാണവുമായി ബന്ധമെന്നും...

നാട്ടുകാരില്‍ നിന്ന് പണം വാങ്ങിയ ശേഷം ഒന്നരവര്‍ഷം മുന്‍പ് ശ്രീകുമാര്‍ നാട്ടില്‍ നിന്ന് മുങ്ങിയതായും പരാതിക്കാര്‍ ആരോപിക്കുന്നു. 2015ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രത്തിന്റെ നിര്‍മ്മാതാവിന്റെ കൂട്ടാളിയാണ് ഇയാളെന്നും പരാതിക്കാര്‍ പറയുന്നു. ഈ ചിത്രത്തിനായി ശ്രീകുമാറും പണം മുടക്കിയതായി ഇവര്‍ക്ക് സംശയുമുണ്ട്.

മഞ്ജു വാര്യര്‍ നായികയാകുന്ന ചിത്രം...

മഞ്ജു വാര്യര്‍ നായികയാകുന്ന ചിത്രം...

ഒന്നരവര്‍ഷം മുന്‍പ് നാട്ടില്‍ നിന്ന് അപ്രത്യക്ഷനായ ശ്രീകുമാര്‍ ഇപ്പോള്‍ വീണ്ടും പൊങ്ങിയതായും പരാതിക്കാര്‍ പറയുന്നു. ഇപ്പോള്‍ മഞ്ജു വാര്യര്‍ നായികയായി അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളിയാക്കാമെന്ന് പറഞ്ഞ് ഇയാള്‍ പണപ്പിരിവ് നടത്തുന്നുണ്ടെന്നും പരാതിക്കാര്‍ ആരോപിക്കുന്നു.

കള്ളക്കേസില്‍ കുടുക്കുന്നതായി...

കള്ളക്കേസില്‍ കുടുക്കുന്നതായി...

ശ്രീകുമാറിന്റെ ഭാര്യയും പണപ്പിരിവിനായി രംഗത്തുണ്ടെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ഇയാളുടെ നീക്കങ്ങള്‍ക്ക് രാഷ്ട്രീയ നേതാക്കളുടെ പിന്തുണയുണ്ടെന്നും പരാതി നല്‍കിയ തങ്ങളെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതായും ഇവര്‍ ആരോപിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+