കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടക്കുംനാഥ ക്ഷേത്ര മൈതാനിയില്‍ ജെപി നദ്ദയുടെ മഹാസമ്മേളനം; ഹൈക്കോടതി വിധിയുടെ ലംഘനമെന്ന്‌ പരാതി

Google Oneindia Malayalam News

തൃശൂര്‍: തൃശൂര്‍ വടക്കുനാഥ ക്ഷേത്ര മൈതാനിയില്‍ ബിജെപി അധ്യക്ഷന്‍ ജെപിനദ്ദ പങ്കെടുത്ത മാഹാസമ്മേളനത്തിന്റെ നിയമവശങ്ങള്‍ പരിശോധിക്കാനൊരുങ്ങി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്‌. പരിപാടി ഹൈക്കോടതി വിധിയുടെ ലംഘനമെന്ന്‌ കാണിച്ച്‌ സംഘപരിവാര്‍ അനുഭാവിയായ മനോജ്‌ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ നടപടി.

തൃശൂര്‍ പൂരം, പൂരം പ്രദര്‍ശനം, ക്ഷേത്രവുമായി ബന്ധപ്പെട്ട പരിപാടികള്‍, വിവിധ പ്രദര്‍ശനങ്ങള്‍ എന്നിങ്ങനെ 14 ഇനങ്ങള്‍ക്ക്‌ മാത്രമേ മൈതാനം അനുവദിക്കാവു എന്നും രാഷ്ട്രീയ പാര്‌ട്ടികളുടെ പരിപാടികള്‍ക്ക്‌ മൈതാനം അനുവദിക്കരുതെന്നുമാണ്‌ വിവിധ ഹൈക്കടതി വിധികളിലുള്ളതെനന്‌ പരാതിക്കാരന്‍ പറയുന്നു. മറ്റ്‌ പരിപാടികളെല്ലാം ഹൈക്കോടതിയില്‍ നിന്നും പ്രത്യേകം അനുമതി തേടേണ്ടതുണ്ട്‌.

jp nadda

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം

എന്നാല്‍ വിദ്യാര്‍ഥി കോര്‍ണര്‍, പൂരം പ്രദര്‍ശന നഗരി എന്നിങ്ങനെയുള്ള തേക്കിന്‍കാട്ടിലെ ചില മേഖലകള്‍ വാണീജ്യാവശ്യത്തിന്‌ അനുവദിക്കാമെന്ന്‌ ഉത്തരവുണ്ട്‌. ഇതനുസരിച്ച്‌ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളുമെല്ലാം തേക്കിന്‍കാട്‌ മൈതാനിയില്‍ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്‌. എന്നാല്‍ ക്ഷേത്ര മൈതാന സംരക്ഷണത്തിന്റെ പേരില്‍ പ്രചരണം നടത്തുന്ന ബിജെപി തന്നെ രാഷ്ട്രീയ പാര്‍ട്ടി പരിപാടിക്കായി ക്ഷേത്രമുറ്റം ഉപയോഗിക്കുന്നതിനെതിരെയാണ്‌ പരാതി നല്‍കിയതെന്ന്‌ മനോജ്‌ പറയുന്നു.

വടക്കുനാഥന്റെ തെക്കേ ഗോപുരനട മറച്ച്‌ വേദിയൊരുക്കിയെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്‌. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കോടതിയലക്ഷ്യത്തിന്‌ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മനോജ്‌ പറഞ്ഞു. ഈ സാഹചര്യത്തില്‍ ബോര്‍ഡിന്‌ കോടതിയില്‍ റിപ്പോര്‍ട്ട്‌ സനമര്‍പ്പിക്കേണ്ടി വരും.കൊവിഡ്‌ പാലിക്കാത്തതിന്‌ പൊതു സമ്മേളനത്തിന്‌ പൊലീസ്‌ കേസെടുത്തിട്ടുണ്ട്‌.

Recommended Video

cmsvideo
BJP avoiding Shobha Surendran from party functions

English summary
complaint against jp nadda program in vadakkumnatha temple;Cochi Devaswom start enquiry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X