കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടിയേരി ബാലകൃഷ്ണന് മുട്ടന്‍പണി...!!! അധിക്ഷേപിച്ചത് രാഷ്ട്രപതിയെ...!! രാജ്യദ്രോഹക്കുറ്റം...!!

  • By Anamika
Google Oneindia Malayalam News

തിരുവനന്തപുരം:ഇന്ത്യന്‍ സൈന്യത്തെ അധിക്ഷേപിച്ച് സംസാരിച്ചുവെന്നാരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ സംഘപരിവാറിന്റെ നേതൃത്വത്തില്‍ വന്‍പ്രചാരണമാണ് നടക്കുന്നത്. അഫ്‌സ്പ നിയമത്തെക്കുറിച്ച് കോടിയേരി നടത്തിയ പരാമര്‍ശമാണ് സൈന്യത്തിനെതിരെ എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത്. കോടിയേരിക്കെതിരെ രാഷ്ട്രപതിക്ക് പരാതിയും സമര്‍പ്പിക്കപ്പെട്ടു കഴിഞ്ഞു.

പ്രശസ്ത മോഡൽ സോണികയുടെ മരണം: നടന്‍ വിക്രം കുടുങ്ങും...!!! നരഹത്യയ്ക്ക് കേസെടുത്തു...!!!പ്രശസ്ത മോഡൽ സോണികയുടെ മരണം: നടന്‍ വിക്രം കുടുങ്ങും...!!! നരഹത്യയ്ക്ക് കേസെടുത്തു...!!!

നരകത്തില്‍ നിന്നുള്ള മോചനത്തിന് അഖില മുസ്ലീമായി...!!! സര്‍ക്കാര്‍ നിലപാട് വിവാദത്തില്‍...!!നരകത്തില്‍ നിന്നുള്ള മോചനത്തിന് അഖില മുസ്ലീമായി...!!! സര്‍ക്കാര്‍ നിലപാട് വിവാദത്തില്‍...!!

രാഷ്ട്രപതിക്ക് പരാതി

രാഷ്ട്രപതിക്ക് പരാതി

സൈന്യത്തെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചുവെന്നാരോപിച്ച് എന്‍ഡിഎ ദേശീയ സമിത് അംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ പിസി തോമസാണ് രാഷ്ട്രപതിക്ക് പരാതി നല്‍കിയിരിക്കുന്നത്. സൈന്യത്തെ മാത്രമല്ല പ്രതിരോധ സേനയുടെ തലവനായ രാഷ്ട്രപതിയേയും കോടിയേരിയുടെ വാക്കുകള്‍ അപമാനിക്കുന്നുവെന്നാണ് പരാതി.

രാജ്യദ്രോഹക്കുറ്റം

രാജ്യദ്രോഹക്കുറ്റം

കോടിയേരി രാജ്യദ്രോഹക്കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും പിസി തോമസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പട്ടാളക്കാരുടെ മനോവീര്യം തകര്‍ക്കുന്നതും രാജ്യത്തെ ജനങ്ങളെ അധിക്ഷേപിക്കുന്നതുമാണ് കോടിയേരിയുടെ പ്രസ്താവനയെന്നും പിസി തോമസ് ആരോപിച്ചു.

 പരസ്യമായി ക്ഷമ പറയണം

പരസ്യമായി ക്ഷമ പറയണം

കോടിയേരിയുടെ പ്രസംഗം പാകിസ്താന്‍ മാധ്യമങ്ങള്‍ വരെ വലിയ രീതിയില്‍ ദുരുപയോഗം ചെയ്യുകയാണ്. അതുകൊണ്ടുതന്നെ രാജ്യദ്രോഹക്കുറ്റമായി കോടിയേരിയുടെ നടപടി കണക്കാക്കണം. കോടിയേരി പരസ്യമായി ക്ഷമ പറയണം. പ്രസംഗത്തിന്റെ പേരില്‍ കോടിയേരിക്കെതിരെ കേസെടുക്കണമെന്നും പിസി തോമസ് ആവശ്യപ്പെട്ടു.

വിവാദ പ്രസ്താവന

വിവാദ പ്രസ്താവന

രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കണ്ണൂരില്‍ അഫ്‌സ്പ ഏര്‍പ്പെടുത്തണം എന്ന ബിജെപി ആവശ്യത്തോട് പ്രതികരിക്കവെയാണ് കോടിയേരി പട്ടാളത്തെക്കുറിച്ച് വിവാദ പ്രസ്താവന നടത്തിയത്. പട്ടാള നിയമം നിലവിലുള്ള സംസ്ഥാനങ്ങളില്‍ ജനങ്ങളും പട്ടാളവും നിരന്തര ഏറ്റുമുട്ടലില്‍ ആണ് എന്നത് ചൂണ്ടിക്കാട്ടിയായിരുന്നു കോടിയേരിയുടെ വാക്കുകള്‍

മാനഭംഗം ചെയ്യുന്ന പട്ടാളം

മാനഭംഗം ചെയ്യുന്ന പട്ടാളം

ഇത്തരം സംസ്ഥാനങ്ങളില്‍ പട്ടാളത്തിന് പരമാധികാരം ഉള്ളതിനാല്‍ എന്തും ചെയ്യാന്‍ കഴിയും എന്നായിരുന്നു കോടിയേരി പറഞ്ഞത്. നാലാളു കൂടി നിന്നാല്‍ പട്ടാളം വെടിവെച്ച് കൊല്ലും. സ്ത്രീകളെ പിടിച്ച് കൊണ്ടുപോയി മാനഭംഗം ചെയ്യുമെന്നും അദ്ദേഹം വിമര്‍ശിച്ചു.

വിഷയമാക്കി ബിജെപി

വിഷയമാക്കി ബിജെപി

സൈന്യത്തെ അപമാനിക്കുന്നപ്രസ്താവന നടത്തിയെന്ന് ആരോപിച്ച് കോടിയേരിക്കെതിരെ ബിജെപി സംസ്ഥാനനേതാക്കള്‍ രംഗത്ത് വന്നിരുന്നു. അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി വിഷയം ചര്‍ച്ച ചെയ്യുകവരെയുണ്ടായി. കോടിയേരി മാപ്പ് പറയണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു.

English summary
Complaint to President against Kodiyeri Balakrishnan on his speech about Army
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X