കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടോംസ് കോളേജിലെ പീഡനങ്ങള്‍ക്കു പിന്നില്‍ ഉമ്മന്‍ചാണ്ടിയും?കേട്ടാല്‍ഞെട്ടും! പ്രതിഷേധവുമായി സംഘടനകളും

വെളിപ്പെടുത്തലിനു പിന്നാലെ കോളേജില്‍ രജിസ്ട്രാര്‍ നടത്തിയ തെളിവെടുപ്പില്‍ ആരോപണങ്ങള്‍ ഗൗരമാണെന്ന് കണ്ടെത്തി.

  • By Gowthamy
Google Oneindia Malayalam News

കോട്ടയം: പാമ്പാടി നെഹ്രു എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥി വിഷ്ണുവിന്റെ മരണത്തിനു പിന്നാലെ കൂടുതല്‍ കോളേജുകള്‍ക്കെതിരെ ആരോപണങ്ങളുമായി വിദ്യാര്‍ഥികള്‍ രംഗത്ത്. കോട്ടയം മറ്റക്കര ടോംസ് കോളേജിനെതിരെയും ഗുരുതര ആരോപണങ്ങളുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തി. പ്രമുഖ ചാനലിലൂടെയാണ് വിദ്യാര്‍ഥികള്‍ ക്രൂര പീഡനത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ചെയര്‍മാന്‍ ടോം ടി ജോസഫ് മാനസികമായി പീഡിപ്പിക്കുന്നുവെന്നാണ് ആരോപണം.

വെളിപ്പെടുത്തലിനു പിന്നാലെ കോളേജില്‍ രജിസ്ട്രാര്‍ നടത്തിയ തെളിവെടുപ്പില്‍ ആരോപണങ്ങള്‍ ഗൗരമാണെന്ന് കണ്ടെത്തി. തെളിവെടുപ്പിനിടെ കോളേജില്‍ വിവിധ വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. അതേസമയം ടോംസ് കോളേജ് ചെയര്‍മാനെതിരായ അന്വേഷണം അട്ടിമറിച്ചത് ഉമ്മന്‍ചാണ്ടിയാണെന്നും ആരോപണമുണ്ട്.

 കടുത്ത പീഡനം

കടുത്ത പീഡനം

കോളേജിനെതിരെയും കോളേജ് ചെയര്‍മാനെതിരെയും ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. രാത്രികാലങ്ങളില്‍ ചെയര്‍മാന്‍ വനിതാ ഹോസ്റ്റലില്‍ സന്ദര്‍ശനം നടത്താറുണ്ടെന്നുളള വെളിപ്പെടുത്തലുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. കോളേജില്‍ ക്ലാസ് ആരംഭിക്കുന്നതിന് മുമ്പ് വിദ്യാര്‍ഥികളെ കൊണ്ട് റിസപ്ഷന്‍ ജോലി ചെയ്യിക്കാറുണ്ടെന്നും ചെയര്‍മാന്റെ റൂം വൃത്തിയാക്കിക്കാറുണ്ടെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

മാനസിക പീഡനം

മാനസിക പീഡനം

ചെയര്‍മാന്‍ പെണ്‍കുട്ടുകള്‍ക്കു നേരെ മോശം പദപ്രയോഗം നടത്താറുളളതായി പെണ്‍കുട്ടികള്‍ പറയുന്നു. പഠിക്കാന്‍ പറ്റില്ലെങ്കില്‍ ബോംബെയ്ക്ക് പോകാനും പെണ്‍കുട്ടികള്‍ക്കുള്ള പണി അവിടെ കിട്ടുമെന്നുമൊക്കെയാണ് ചെയര്‍മാന്റെ വാക്കുകളെന്ന് വിദ്യാര്‍ഥിനികള്‍ പറയുന്നു. അവധിക്ക് വീട്ടില്‍ പോകുന്നത് കാമുകന്മാരെ കാണാനാണെന്നും ചെയര്‍മാന്‍ പറയാറുണ്ടെന്ന് പെണ്‍കുട്ടികള്‍ പറയുന്നു

 ഇല്ലാത്ത ഫീസ് ഈടാക്കല്‍

ഇല്ലാത്ത ഫീസ് ഈടാക്കല്‍

കോളേജിലെ മാനസിക പീഡനം സഹിക്കാനാവാതെ വിദ്യാര്‍ഥി ഫിനോള്‍ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി കുട്ടികള്‍ പറയുന്നു. വിദ്യാര്‍ഥിയെ ആശുപത്രിയിലെത്തിക്കാന്‍ പോലും അധികൃതര്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്. ഇല്ലാത്ത ഫീസിന്റെ പേര് പറഞ്ഞ് വയനാടു നിന്നുള്ള രണ്ട് കുട്ടികളെ രാത്രി ഇറക്കി വിട്ടതായും ആരോപണമുണ്ട്.

 കോളേജ് തകര്‍ത്തു

കോളേജ് തകര്‍ത്തു

ടോംസ് കോളേജിനെതിരായ വെളിപ്പെടുത്തലുകള്‍ക്കു പിന്നാലെ വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. എസ്എഫ്‌ഐ, എബിവിപി പ്രവര്‍ത്തകരാണ് പ്രതിഷേധവുമായെത്തിയത്. എബിവിപി പ്രവര്‍ത്തകര്‍ കോളേജ് അടിച്ച് തകര്‍ത്തു. ജന്നല്‍ ചില്ലുകളും ലൈറ്റും തകര്‍ത്തതായാണ് വിവരം.

 കൂടുതല്‍ അന്വേഷണം

കൂടുതല്‍ അന്വേഷണം

അതേസമയം ടോംസ് കോളേജിനെതിരായ ആരോപണങ്ങളില്‍ സാങ്കേതിക സര്‍വകലാശാല രജിസ്ട്രാര്‍ കോളേജിലെത്തി തെളിവെടുപ്പ് നടത്തി. മാനേജ്‌മെന്റിനെതിരെ ഉയര്‍ന്നിരിക്കുന്നത് ഗുരുതര ആരോപണങ്ങളാണെന്ന് രജിസ്ട്രാര്‍ വ്യക്തമാക്കി. വലിയ മാനസിക പീഡനം നടക്കുന്നതായും പെണ്‍കുട്ടികളോട് മോശം പദപ്രയോഗം നടത്താറുള്ളതായും തെളിഞ്ഞിട്ടുണ്ടെന്ന് രജിസ്ട്രാര്‍ വ്യക്തമാക്കി. കൂടുതല്‍ വിശദമായ അന്വേഷണം നടത്തുമെന്നുെ രജിസ്ട്രാര്‍ അറിയിച്ചു.

 അന്വേഷണം അട്ടിമറിച്ചു

അന്വേഷണം അട്ടിമറിച്ചു

ചെയര്‍മാന്‍ ടോം ടി ജോസഫിനെതിരായ അന്വേഷണം അട്ടിമറിച്ചത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്നാരോപിച്ച് രക്ഷിതാക്കള്‍ രംഗത്തെത്തി. നിരവധി വിദ്യാര്‍ഥികള്‍ തെളിവ് സഹിതം പരാതി നല്‍കിയിട്ടും ഇത് മറച്ചു വച്ച് ടോം ടി ജോസഫിനെതിരായ കേസ് തള്ളുകയായിരുന്നുവെന്നും മാതാപിതാക്കള്‍ പറയുന്നു. തെളിവില്ലെന്ന് പറഞ്ഞാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേസ് എഴുതിത്തള്ളിയതാണെന്നാണ് ആരോപണം.

 ആരോപണങ്ങള്‍ നിഷേധിച്ച്

ആരോപണങ്ങള്‍ നിഷേധിച്ച്

അതേസമയം ടോംസ് കോളേജുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് ഉമ്മന്‍ ചാണ്ടി രംഗത്തെത്തി. ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് ഉമ്മന്‍ ചാണ്ടി പറയുന്നത്. ആരോപണങ്ങള്‍ തെളിയിക്കുന്നതിന് മാധ്യമങ്ങളെ അദ്ദേഹം വെല്ലുവിളിച്ചു.

English summary
complaint against mattakkara toms engineering college.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X