കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേട്; സുധാകരനെതിരെ വിജിലൻസിൽ പരാതി നൽകി മുൻ ഡ്രൈവർ

കെ കരുണാകരൻ ട്രസ്റ്റിന്റെ പേരിലും ഡിസിസി ഓഫീസ് നിർമാണത്തിനുമായി കോടികണക്കിന് രൂപ സുധാകരൻ പിരിച്ചെടുത്തുവെന്ന് അദ്ദേഹത്തിന്റെ മുൻ ഡ്രൈവർകൂടിയായ പ്രശാന്ത് ബാബു നൽകിയ പരാതിയിൽ പറയുന്നു

Google Oneindia Malayalam News

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസിന് പരാതി. വിദേശത്ത് നിന്നടക്കം സംഭാവന പിരിച്ച് സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. കെ കരുണാകരൻ ട്രസ്റ്റിന്റെ പേരിലും ഡിസിസി ഓഫീസ് നിർമാണത്തിനുമായി കോടികണക്കിന് രൂപ സുധാകരൻ പിരിച്ചെടുത്തുവെന്ന് അദ്ദേഹത്തിന്റെ മുൻ ഡ്രൈവർകൂടിയായ പ്രശാന്ത് ബാബു നൽകിയ പരാതിയിൽ പറയുന്നു.

K Sudhakaran

കണ്ണൂരിലെ ഡിസിസി ഓഫീസ് നിര്‍മ്മാണത്തിനായി വിദേശത്ത് നിന്നടക്കം സംഭാവനയായി ലഭിച്ച തുകയും സുധാകരന്‍ വകമാറ്റി ചെലവഴിച്ചു. കെ കരുണാകരന്‍ ട്രസിറ്റിന്റെ പേരില്‍ 32 കോടി രൂപ സുധാകരനും അനുയായികളും ചേര്‍ന്ന് പിരിച്ചെടുത്തതും സുധാകരൻ സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിച്ചുവെന്നും പരാതിയിൽ പറയുന്നു. അന്വേഷണം ആരംഭിക്കുന്ന മുറയ്ക്ക് തെളിവുകൾ ഹാജരാക്കാൻ തയാറാണെന്നും പ്രശാന്ത് പറയുന്നു.

സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ആളൊഴിഞ്ഞ് കേരളത്തിലെ നിരത്തുകള്‍- ചിത്രങ്ങള്‍

കെപിസിസി അധ്യക്ഷനായി ചുമതലയേറ്റെടുത്ത ശേഷം മുഖ്യമന്ത്രി പിണറായി വിജയനുമായി സുധാകരൻ നടത്തുന്ന ആരോപണങ്ങൾക്കിടയിലാണ് പുതിയ പരാതി. നേരത്തെ മക്കളെ തട്ടികൊണ്ടാന്‍ സുധാകരന്‍ ശ്രമിച്ചുവെന്ന ആരോപണത്തിലും കഴിഞ്ഞ ദിവസം സുധാകരനെതിരെ ഡിജിപിക്ക് പരാതി ലഭിച്ചിരുന്നു. കൊല്ലം സ്വദേശിയായ അഭിഭാഷകന്‍ ആദര്‍ശാണ് ഡിജിപിക്ക് പരാതി നല്‍കിയത്. ക്രിമിനല്‍ ഗൂഢാലോചനക്കും തട്ടികൊണ്ട് പോകലിനും കേസെടുക്കണമെന്നാണ് ആവശ്യം.

അതേസമയം അഭിമുഖത്തിൽ പരാമർശിച്ച ഫ്രാൻസിസിന്റെ കുടുംബവും സുധാകരനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സുധാകരൻ കളവ് പറയുകയാണെന്നും പ്രസ്താവന തിരുത്തി മാപ്പ് പറയണമെന്നും ഫ്രാൻസിസിന്റെ ഭാര്യയയും മകനും ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം സുധാകരനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും കുടുംബം വ്യക്തമാക്കി.

വാർത്തസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങളും കേസിനുള്ള സാധ്യത തെളിയിക്കുന്നു. കണ്ണൂർ സേവറി ഹോട്ടലിലെ നാണുവിനെ കോൺഗ്രസുകാർ അബദ്ധത്തിൽ കൊലപ്പെടുത്തിയെന്നു വാർത്താസമ്മേളനത്തിൽ സുധാകരൻ പറഞ്ഞിരുന്നു. സുധാകരനെ ഇതുമായി ഏതുവിധത്തിൽ ബന്ധപ്പെടുത്താനാകുമെന്നു നിയമവകുപ്പു പരിശോധിക്കും. നാൽപാടി വാസു വധക്കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിൽ പുനരന്വേഷണ സാധ്യതയും പരിശോധിക്കും.

ഹോട്ട് ലുക്കിൽ ലക്ഷ്മി റായിയുടെ ബിക്കിനി ചിത്രങ്ങൾ; ഏറ്റെടുത്ത് ആരാധകർ

Recommended Video

cmsvideo
K SUDHAKARAN AGAINST PINARAYI VIJAYAN

English summary
Complaint against KPCC President K Sudhakaran in vigilance asking for enquiry on fund transactions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X