കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ജു വാര്യർ മാപ്പു പറയുമോ? സിനിമയിലെ രംഗങ്ങൾ തിരിച്ചടിയായി! മുഖ്യമന്ത്രിക്ക് പരാതി... സെൻസർ ബോർഡും

സിനിമയിൽ മുൻ രാഷ്ട്രപതി കെആർ നാരായണനെ ജാതീയമായി അധിക്ഷേപിച്ചെന്ന് കാണിച്ച് കെആർ നാരായണൻ ഫൗണ്ടേഷൻ ചെയർമാനാണ് പരാതി നൽകിയിരിക്കുന്നത്.

  • By ഡെന്നീസ്
Google Oneindia Malayalam News

കോട്ടയം: മഞ്ജു വാര്യർ നായികയായി അഭിനയിച്ച 'ഉദാഹരണം സുജാത' എന്ന സിനിമയ്ക്കെതിരെ പരാതി. സിനിമയിൽ മുൻ രാഷ്ട്രപതി കെആർ നാരായണനെ ജാതീയമായി അധിക്ഷേപിച്ചെന്ന് കാണിച്ച് കെആർ നാരായണൻ ഫൗണ്ടേഷൻ ചെയർമാനാണ് പരാതി നൽകിയിരിക്കുന്നത്.

കൊല്ലപ്പെട്ട ഐസിസ് തീവ്രവാദികളിൽ മലപ്പുറത്തെ ലീഗ് നേതാവിന്റെ മകനും! ഭാര്യയും മക്കളും ബഹ്റൈനിൽ?കൊല്ലപ്പെട്ട ഐസിസ് തീവ്രവാദികളിൽ മലപ്പുറത്തെ ലീഗ് നേതാവിന്റെ മകനും! ഭാര്യയും മക്കളും ബഹ്റൈനിൽ?

പെണ്ണുകാണലിൽ ഇഷ്ടമായി; നിശ്ചയത്തിന് വന്നപ്പോൾ ആളുമാറി! ആകെ പൊല്ലാപ്പ്! കാസർകോട് സംഭവിച്ചത്...പെണ്ണുകാണലിൽ ഇഷ്ടമായി; നിശ്ചയത്തിന് വന്നപ്പോൾ ആളുമാറി! ആകെ പൊല്ലാപ്പ്! കാസർകോട് സംഭവിച്ചത്...

കെആർ നാരായണനെ അധിക്ഷേപിച്ച സിനിമാ പ്രവർത്തകർക്കും, സെൻസർ ബോർഡിനുമെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും കെആർ നാരായണൻ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് നൽകിയ പരാതിയിൽ പറയുന്നുണ്ട്. നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി, സാംസ്ക്കാരിക-പട്ടികജാതി വകുപ്പ് മന്ത്രി, പട്ടികജാതി, പട്ടികവകുപ്പ് കമ്മീഷൻ എന്നിവർക്കാണ് എബി ജെ ജോസ് പരാതി നൽകിയിരിക്കുന്നത്.

ഒടുവിൽ ശശികലയും സമ്മതിച്ചു! പിണറായി സർക്കാരാണ് ശരി! സുരേഷ് ഗോപി പറഞ്ഞത് വിവരക്കേട്ഒടുവിൽ ശശികലയും സമ്മതിച്ചു! പിണറായി സർക്കാരാണ് ശരി! സുരേഷ് ഗോപി പറഞ്ഞത് വിവരക്കേട്

മഞ്ജു വാര്യർ...

മഞ്ജു വാര്യർ...

മഞ്ജു വാര്യർ മുഖ്യ കഥാപാത്രമായി അഭിനയിച്ച ഉദാഹരണം സുജാത നവാഗതനായ ഫാന്റം പ്രവീണാണ് സംവിധാനം ചെയ്തിരിക്കുന്നത്. മാർട്ടിൻ പ്രക്കാട്ട്, ജോജു ജോർജ് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ നെടുമുടി വേണു, മംമ്ത മോഹൻദാസ് തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.

അധിക്ഷേപിച്ചെന്ന്...

അധിക്ഷേപിച്ചെന്ന്...

സിനിമയിൽ നെടുമുടി വേണുവിന്റെ കഥാപാത്രം മഞ്ജുവാര്യരുടെ സുജാത എന്ന കഥാപാത്രത്തോട് പറയുന്ന ചില സംഭാഷണങ്ങളാണ് പരാതിക്ക് കാരണമായിരിക്കുന്നത്.

സംഭാഷണം...

സംഭാഷണം...

പിതാക്കന്മാരുടെ ജോലി തന്നെ മക്കൾ ചെയ്യേണ്ടിവന്നാൽ മുൻ രാഷ്ട്രപതി കെആർ നാരായണൻ തെങ്ങുക്കയറ്റക്കാരനാകേണ്ടി വന്നേനെയെന്നാണ് നെടുമുടി വേണുവിന്റെ കഥാപാത്രം പറയുന്നു.

ബോധപൂർവ്വം...

ബോധപൂർവ്വം...

കെആർ നാരായാണന്റെ പിതാവ് നാട്ടുവൈദ്യനാണെന്നിരിക്കെ ഇത്തരത്തിലൊരു പരാമർശം നടത്തിയത് അദ്ദേഹത്തെ ബോധപൂർവ്വം അധിക്ഷേപിക്കുന്നതിന് വേണ്ടിയാണെന്നാണ് എബി ജെ ജോസ് പറയുന്നത്.

മീൻപിടുത്തക്കാരനെന്ന്...

മീൻപിടുത്തക്കാരനെന്ന്...

മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിനെക്കുറിച്ചും തെറ്റായ പരാമർശം നടത്തിയെന്നും ആക്ഷേപമുണ്ട്. അബ്ദുൾ കലാം മീൻപിടുത്തക്കാരനാകേണ്ടി വന്നേനെയെന്നാണ് സിനിമയിൽ പറയുന്നത്. എന്നാൽ അദ്ദേഹത്തിന്റെ പിതാവിന് ബോട്ടുകൾ വാടകയ്ക്ക് കൊടുക്കലായിരുന്നു ജോലിയെന്നും പരാതിക്കാരൻ പറയുന്നു.

കുറ്റപ്പെടുത്തൽ...

കുറ്റപ്പെടുത്തൽ...

കലയുടെ പേരിൽ എന്തുംപറയാമെന്ന ധാരണ ചലച്ചിത്ര പ്രവർത്തകർ വച്ചുപുലർത്തുന്നതാണ് ഇത്തരം സംഭവങ്ങൾക്ക് പിന്നിലെന്നാണ് കെആർ നാരായണൻ ഫൗണ്ടേഷൻ കുറ്റപ്പെടുത്തിയത്.

പിടിപ്പുകേട്...

പിടിപ്പുകേട്...

ഇത്തരം രംഗങ്ങൾ സിനിമയിൾ ഉൾപ്പെടുത്തിയതിന് പിന്നിൽ സെൻസർ ബോർഡിന്റെ പിടിപ്പുകേടാണെന്നും ആക്ഷേപമുണ്ട്.

മാപ്പു പറയണം...

മാപ്പു പറയണം...

ഈ ഭാഗങ്ങൾ സിനിമയിൽ നിന്നൊഴിവാക്കി സിനിമ പ്രവർത്തകർ ഖേദം പ്രകടിപ്പിക്കണമെന്നും എബി ജെ ജോസ് ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
complaint against manju warrier movie udaharanam sujatha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X