മന്ത്രി എകെ ശശീന്ദ്രന് കുരുക്ക് മുറുകുന്നു; ഗവര്‍ണര്‍ക്കും വനിത കമ്മിഷനിലും പൊലീസിലും പരാതി
തിരുവനന്തപുരം: യുവതിയെ കയറിപ്പിടിച്ച എന്‍സിപി നേതാവിനെതിരെയുള്ള കേസ് ഒതുക്കിത്തീര്‍ക്കാന്‍ ഇടപെട്ട സംഭവത്തില്‍ മന്ത്രി എകെ ശശീന്ദ്രന് കുരുക്ക് മുറുകുന്നു. സ്ത്രീക്കെതിരായ കുറ്റകൃത്യം മനപ്പൂര്‍വം മറച്ചുവയ്ക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി മന്ത്രിക്കെതിരെ വനിത കമ്മിഷനിലും പൊലീസിനും ഗവര്‍ണര്‍ക്കും പരാതി. യൂത്ത് കോണ്‍ഗ്രസ് നേതാവ് യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വ. വീണ നായരാണ് ഗവര്‍ണര്‍ക്കും വനിത കമ്മിഷനിലും പരാതി നല്‍കിയിരിക്കുന്നത്. യൂത്ത് ലീഗ് നേതാവ് അഡ്വ സജാലാണ് എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനില്‍ മന്ത്രിക്കെതിരെ പരാതി നല്‍കിയത്.

അതേസമയം, കേസ് ഒതുക്കാന്‍ മന്ത്രി ഇടപെട്ട സംഭവത്തില്‍ സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. പ്രതിപക്ഷ നേതാവ് അടക്കം ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്. പീഡന പരാതി ഒതുക്കാന്‍ ശ്രമിച്ച മന്ത്രി രാജിവച്ചൊഴിയണമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടത്.
അതേസമയം, സംഭവത്തില്‍ ഇടപെട്ടത് പാര്‍ട്ടി പ്രശ്നമെന്ന നിലയിലാണെന്നും പീഡന പരാതി ഒതുക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. ആ സംസാരത്തോട ആ വിഷയം വിട്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. യുവതിയെ കടന്നുപിടിച്ച എന്‍സിപി നേതാവിനെതിരെയുള്ള കേസ് ഒതുക്കി തീര്‍ക്കാനാണ് മന്ത്രി ഇടപെട്ടതെന്നാണ് ആരോപണം. സംഭവത്തില്‍ വിശദീകരണവുമായി എന്‍സിപിയും രംഗത്തെത്തിയിരുന്നു. പരാതി വ്യാജമാണെന്നാണ് എന്‍സിപി പറയുന്നത്. പാര്‍ട്ടിയിലെ തര്‍ക്കങ്ങളെ തുടര്‍ന്നുള്ള വ്യാജ പരാതിയാണ്. പാര്‍ട്ടിയിലെ പ്രശ്നമെന്ന നിലയിലാണ് മന്ത്രി ഇടപെട്ടതെന്നും എന്‍സിപി നേതൃത്വം അറിയിച്ചു.
ഉപ്പും മുളകിലെ അശ്വതി നായരുടെ വൈറലായ ചിത്രങ്ങള്‍












Click it and Unblock the Notifications