കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയെ ആക്രമിച്ച കേസിൽ മുകേഷിന് കുരുക്ക്.. അമ്മയിലെ പ്രകടനം, സുനി ഡ്രൈവർ.. പങ്ക് അന്വേഷിക്കണം!

  • By Anamika
Google Oneindia Malayalam News

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നിര്‍ണായക അറസ്റ്റിലേക്കാണോ കാര്യങ്ങള്‍ പോകുന്നതെന്ന സൂചനകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. സംവിധായകന്‍ നാദിര്‍ഷയും നടി കാവ്യാ മാധവനുമെതിരെ പോലീസ് നിര്‍ണായക നീക്കങ്ങള്‍ നടത്തിയേക്കാം എന്നാണ് കരുതപ്പെടുന്നത്. അതേസമയം ദിലീപിനെ ആലുവ ജയിലില്‍ സന്ദര്‍ശിച്ച എംഎല്‍എ അടക്കമുള്ള സിനിമാപ്രവര്‍ത്തകും പുലിവാല്‍ പിടിച്ചിരിക്കുകയാണ്. അതിനിടെ ഇടത് എംഎല്‍എയും നടനുമായ മുകേഷിനും കുരുക്ക് വീണിരിക്കുകയാണ്.

ജയറാമും ഗണേഷും ദിലീപിന് കൊടുത്തത് എട്ടിന്റെ പണി.. എല്ലാം നിയമവിരുദ്ധം.. പോലീസ് കട്ടക്കലിപ്പില്‍!ജയറാമും ഗണേഷും ദിലീപിന് കൊടുത്തത് എട്ടിന്റെ പണി.. എല്ലാം നിയമവിരുദ്ധം.. പോലീസ് കട്ടക്കലിപ്പില്‍!

ദിലീപ് ജയിലിലെ തറയിൽ.. റിസോർട്ടിൽ നിന്നും റിസോർട്ടിലേക്ക് പറന്ന് നാദിർഷ.. വിടാതെ പോലീസ്!ദിലീപ് ജയിലിലെ തറയിൽ.. റിസോർട്ടിൽ നിന്നും റിസോർട്ടിലേക്ക് പറന്ന് നാദിർഷ.. വിടാതെ പോലീസ്!

സുനിമായുള്ള ബന്ധം

സുനിമായുള്ള ബന്ധം

നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് ചിത്രങ്ങള്‍ പകര്‍ത്തിയ കേസില്‍ ഒന്നാം പ്രതിയാണ് പള്‍സര്‍ സുനി. സിനിമാക്കാരുമായി പള്‍സര്‍ സുനിക്ക് വളരെ അടുത്ത ബന്ധമാണുള്ളത്. നടന്‍ മുകേഷിന്റെ ഡൈവറായിരുന്നു സുനി എന്നത് അദ്ദേഹം തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുള്ളതുമാണ്

മുകേഷിനെതിരെ ആരോപണങ്ങള്‍

മുകേഷിനെതിരെ ആരോപണങ്ങള്‍

സുനിയുമായുള്ള ഈ ബന്ധം ചൂണ്ടിക്കാട്ടി മുകേഷിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പിസി ജോര്‍ജ് അടക്കമുള്ളവര്‍ ഈ വിഷയത്തില്‍ മുകേഷിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തിലുള്ള പ്രസ്താവനകള്‍ പലതവണ നടത്തുകയുമുണ്ടായി

മുകേഷിന്റെ പങ്ക് അന്വേഷിക്കണം

മുകേഷിന്റെ പങ്ക് അന്വേഷിക്കണം

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മുകേഷിന്റെ പങ്ക് അന്വേഷിക്കണം എന്ന ആവശ്യമാണ് ഇ്‌പ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. കെഎസ്യു മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പിഐ ഷാജഹാനാണ് ഇക്കാര്യം ഉന്നയിച്ച് പരാതി നല്‍കിയിരിക്കുന്നത്.

അന്വേഷണത്തിന്റെ വിവരങ്ങള്‍

അന്വേഷണത്തിന്റെ വിവരങ്ങള്‍

സംഭവത്തില്‍ മുകേഷിനെതിരായ അന്വേഷണത്തിന്റെ വിവരങ്ങള്‍ ആവശ്യപ്പെട്ട് നേരത്തെ ഷാജഹാന്‍ വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ചിരുന്നു. എന്നാല്‍ അന്വേഷണം പുരോഗമിക്കുന്നതിനാല്‍ വിവരങ്ങള്‍ നല്‍കാനാവില്ല എന്ന മറുപടിയാണ് ലഭിച്ചിരുന്നത്

ആദ്യഘട്ട ഗൂഢാലോചന

ആദ്യഘട്ട ഗൂഢാലോചന

ദിലീപ് നായകനായ സൗണ്ട് തോമ എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. മാത്രമല്ല 2013ല്‍ അമ്മയുടെ സ്‌റ്റേജ് ഷോ നടക്കുന്ന സമയത്ത് സുനി ആയിരുന്നു ഡ്രൈവര്‍. അമ്മയുടെ ഷോ നടക്കുന്നതിനിടെയാണ് സുനിയും ദിലീപും ചേര്‍ന്ന് നടിയെ ആക്രമിക്കാനുള്ള ആദ്യഘട്ട ഗൂഢാലോചന നടത്തിയത് എന്നാണ് പോലീസ് പറയുന്നത്.

സുനിയെ പരിചയപ്പെടുത്തിയത്

സുനിയെ പരിചയപ്പെടുത്തിയത്

ദിലീപിന്റെ കുടുംബകാര്യത്തില്‍ നടി ഇടപെട്ടതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ അന്ന് വാക്കേറ്റം നടന്നതിന്റെ തുടര്‍ച്ചയായിട്ടായിരുന്നുവത്രേ അത്. തന്റെ ഡ്രൈവറായിരുന്ന പള്‍സര്‍ സുനിയെ ദിലീപിന് പരിചയപ്പെടുത്തിക്കൊടുത്തത് മുകേഷാണെന്ന് ആരോപിക്കപ്പെട്ടിരുന്നു.

ഒന്നരവർഷത്തോളം കൂടെ

ഒന്നരവർഷത്തോളം കൂടെ

മാത്രമല്ല അമ്മയുടെ വാര്‍ത്താസമ്മേളനത്തില്‍ ദിലീപിന് വേണ്ടി എംഎല്‍എ കാണിച്ച അമിതാവേശവും സംശയത്തിന് ഇടയാക്കി.ഒന്നരവര്‍ഷത്തോളം പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ഇക്കാര്യം മുകേഷ് തന്നെയാണ് വെളിപ്പെടുത്തിയത്. പിന്നീട് സുനിയെ പുറത്താക്കുകയായിരുന്നുവെന്നും മുകേഷ് പറഞ്ഞു

ക്രിമിനല്‍ പശ്ചാത്തലം അറിയില്ലായിരുന്നു

ക്രിമിനല്‍ പശ്ചാത്തലം അറിയില്ലായിരുന്നു

സുനിക്ക് ക്രിമിനല്‍ പശ്ചാത്തലം ഉള്ളതായി തനിക്ക് അറിയില്ലായിരുന്നുവെന്നായിരുന്നു എംഎല്‍എയുടെ വിശദീകരണം. അമിതവേഗതയില്‍ വാഹനം ഓടിക്കുന്നതിനാലാണ് പറഞ്ഞുവിട്ടതെന്നും മുകേഷ് വ്യക്തമാക്കുകയുണ്ടായി.

ബന്ധമുണ്ടെന്ന് ആരോപണം

ബന്ധമുണ്ടെന്ന് ആരോപണം

കേസുമായി ഇടത്പക്ഷ എംഎല്‍എ കൂടിയായ മുകേഷിന് ബന്ധമുണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മുകേഷിന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ചടക്കം നടന്നിരുന്നു. ഈ സാഹചര്യത്തില്‍ എംഎല്‍എയ്ക്ക് കനത്ത സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു. മുകേഷിനെതിരെ ഇക്കാര്യത്തില്‍ കൊല്ലം സിപിഎം ജില്ലാ കമ്മിറ്റി തന്നെ രംഗത്ത് വരികയും ചെയ്തിരുന്നു.

മുകേഷിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം

മുകേഷിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം

മുകേഷിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം ഉള്ള പള്‍സര്‍ സുനിയുടെ ഫോട്ടോ രാഷ്ട്രദീപിക നേരത്തെ പുറത്ത് വിട്ടിരുന്നു. മുകേഷും സഹോദരങ്ങളും മറ്റ് കുടുംബാംഗങ്ങളും ഉള്ള ഫോട്ടോയില്‍ അന്ന് ഡ്രൈവറായിരുന്ന പള്‍സര്‍ സുനിയേയും കാണാം. മാത്രമല്ല മുകേഷിന്റെ സഹോദരിക്കൊപ്പം സുനി നില്‍ക്കുന്ന ചിത്രവും സോഷ്യല്‍ മീഡിയയില്‍ നേരത്തെ പ്രചരിച്ചിരുന്നു

English summary
Complaint filed against Mukesh MLA in Actress abduction case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X