മൂവാറ്റുപുഴയിലെ ആ കേസ്, ഭാര്യയുടെ കോഴിക്കോട്ടെ കെട്ടിടം! പികെ കുഞ്ഞാലിക്കുട്ടി ഇത്തവണ പെടും?
ഇരിട്ടി സ്വദേശി എകെ ഷാജിയാണ് മലപ്പുറം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകിയത്.
മലപ്പുറം: മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും എംപിയുമായ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോടതിയിൽ ഹർജി. മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ വരണാധികാരിക്ക് നൽകിയ സത്യവാങ്മൂലം പൂർണ്ണമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സ്വകാര്യ ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ പികെ കുഞ്ഞാലിക്കുട്ടിക്കെതിരായ മത്സരിച്ച ഇരിട്ടി സ്വദേശി എകെ ഷാജിയാണ് മലപ്പുറം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകിയത്. ലോക്സഭാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരണാധികാരിക്ക് നൽകിയ സത്യവാങ്മൂലത്തിൽ പികെ കുഞ്ഞാലിക്കുട്ടി മതിയായ വിവരങ്ങൾ നൽകിയിട്ടില്ലെന്നാണ് എകെ ഷാജിയുടെ ആരോപണം.

ലോക്സഭാ മണ്ഡലം...
ഇ അഹമ്മദ് എംപിയുടെ മരണത്തെ തുടർന്നാണ് മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്.

മുസ്ലീം ലീഗ് സ്ഥാനാർത്ഥി...
വേങ്ങര എംഎൽഎയായിരുന്ന പികെ കുഞ്ഞാലിക്കുട്ടിയായിരുന്നു മലപ്പുറത്തെ യുഡിഎഫ് സ്ഥാനാർത്ഥി. എംബി ഫൈസൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായും, ശ്രീപ്രകാശ് എൻഡിഎ സ്ഥാനാർത്ഥിയായും മത്സരിച്ചു.

കുഞ്ഞാപ്പ...
ഇ അഹമ്മദിന്റെ മരണത്തെ തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിനാണ് പികെ കുഞ്ഞാലിക്കുട്ടിയും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

എതിർ സ്ഥാനാർത്ഥി...
ലോക്സഭാ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങൾ പിന്നിടുമ്പോഴാണ് പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ പരാതി ഉയർന്നിരിക്കുന്നത്. അദ്ദേഹത്തിന് എതിരായി മത്സരിച്ച ഇരിട്ടി സ്വദേശി എകെ ഷാജിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

മതിയായ വിവരങ്ങളില്ല...
ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ പികെ കുഞ്ഞാലിക്കുട്ടി വരണാധികാരിക്ക് നൽകിയ സത്യവാങ്മൂലത്തിൽ മതിയായ വിവരങ്ങൾ നൽകിയിട്ടില്ലെന്നാണ് എകെ ഷാജിയുടെ ആരോപണം.

വിവരമില്ല...
പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ മൂവാറ്റുപുഴ കോടതിയിലുള്ള വിജിലൻസ് കേസിന്റെ പൂർണ്ണരൂപം സത്യവാങ്മൂലത്തിൽ പ്രതിപാദിച്ചിട്ടില്ലെന്നാണ് പ്രധാന ആരോപണം.

സ്വത്തുക്കൾ...
പികെ കുഞ്ഞാലിക്കുട്ടിയുടെ ഭാര്യയുടെ പേരിൽ കോഴിക്കോട്ടുള്ള സ്ഥലത്തെക്കുറിച്ചും, കെട്ടിടത്തെ സംബന്ധിച്ചും സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടില്ലെന്നും പരാതിയിലുണ്ട്.

സ്വകാര്യ അന്യായം...
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മലപ്പുറം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് എകെ ഷാജി സ്വകാര്യ അന്യായം ഫയൽ ചെയ്തിരിക്കുന്നത്.

പൂരിപ്പിച്ചിട്ടില്ലെന്നും...
സത്യവാങ്മൂലത്തിൽ നിർബന്ധമായും പൂരിപ്പിക്കേണ്ട പല കോളങ്ങളും കുഞ്ഞാലിക്കുട്ടി പൂരിപ്പിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications