കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലെെംഗികാരോപണത്തില്‍ ആടിയുലഞ്ഞ് സിപിഎം; കോടിയേരിയുമായി തിരക്കിട്ട ചര്‍ച്ച, ആദ്യ പ്രതികരണവുമായി ശശി

  • By Desk
Google Oneindia Malayalam News

സിപിഐഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കി കൊണ്ടാണ് പാര്‍ട്ടി എംഎല്‍എക്കെതിരായ ലൈംഗിക പീഡനാരോപണം ഉയര്‍ന്ന് വന്നിരിക്കുന്നത്. ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് പരാതി നല്‍കിയിട്ട് ആഴ്ച്ചകള്‍ കഴിഞ്ഞെങ്കിലും ഇന്നലെ രാത്രിയോടെ മാത്രമാണ് സംഭവം പുറം ലോകം അറിയുന്നത്.

സിപിഐഎം എംഎല്‍എക്കെതിരെ ലൈംഗിക പീഡനാരോപണം; പരാതി നല്‍കിയത് ഡിവൈഎഫ്‌ഐ വനിതാ നേതാവ്‌, പാർട്ടി അന്വേഷണംസിപിഐഎം എംഎല്‍എക്കെതിരെ ലൈംഗിക പീഡനാരോപണം; പരാതി നല്‍കിയത് ഡിവൈഎഫ്‌ഐ വനിതാ നേതാവ്‌, പാർട്ടി അന്വേഷണം

രണ്ടാഴ്ച്ച മുമ്പ് പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം ഉള്‍പ്പടേയുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് പരാതി നല്‍കിയപ്പോഴാണ് ഉടനടി നടപടികള്‍ ഉണ്ടായിരിക്കുന്നത്. ആരോപണങ്ങളില്‍ മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് പികെ ശശി.

പരാതി നല്‍കിയതിനേക്കുറിച്ച് അറിയില്ല

പരാതി നല്‍കിയതിനേക്കുറിച്ച് അറിയില്ല

തനിക്കെതിരായി ഡിവൈഎഫ്‌ഐ നേതാവായ യുവതി പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് നല്‍കിയ പരാതി നല്‍കിയതിനേക്കുറിച്ച് അറിയില്ലെന്നാണ് പികെ ശശി എംഎല്‍എ വ്യക്തമാക്കുന്നു. യുവതിയുടെ പരാതിയെക്കുറിച്ച് ഇന്ന് രാവിലെ ചോദ്യം ആരാഞ്ഞ മാധ്യമങ്ങളോടായിരുന്നു എംഎല്‍എയുടെ മറുപടി.

പാര്‍ട്ടി ഒന്നും പറഞ്ഞില്ല

പാര്‍ട്ടി ഒന്നും പറഞ്ഞില്ല

പാര്‍ട്ടി എന്നോട് ഇക്കാര്യത്തില്‍ ഒന്നും പറഞ്ഞിട്ടില്ല. നല്ല ജനപ്രതിനിധിയായിട്ടാണ് ഞാന്‍ മുന്നോട്ട് പോകുന്നത്. അത് ഈ നാട്ടിലെ ജനങ്ങള്‍ക്ക് നന്നായി അറിയാം. എന്നെ രാഷ്ട്രീയമായി തകര്‍ക്കാന്‍ പലരും ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമായിട്ടായിരിക്കും ഈ നീക്കങ്ങളെന്നും അദ്ദേഹം പറയുന്നു.

പാര്‍ട്ടി അന്വേഷിക്കട്ടെ

പാര്‍ട്ടി അന്വേഷിക്കട്ടെ

തനിക്ക് എതിരായ ആരോപണങ്ങള്‍ പാര്‍ട്ടി അന്വേഷിക്കട്ടെ. അന്വേഷണത്തെ കമ്മ്യൂണിസറ്റ് എന്ന രീതിയില്‍ നേരിടും. ഇന്നലെ രാത്രി വാര്‍ത്തകള്‍ കണ്ടപ്പോള്‍ മാത്രമാണ് താന്‍ കാര്യമറിഞ്ഞത്്. സംസ്ഥാനത്തെ പ്രധാനപാര്‍ട്ടിയുടെ ഉന്നതസ്ഥാനത്ത് ഇരിക്കുന്ന ആളാണ് ഞാന്‍. അത്‌കൊണ്ട് ഇതൊക്കെ സ്വാഭാവികമാണ്. പക്ഷെ ഇത്രയും പ്രതീക്ഷിച്ചില്ല. എന്ത് തന്നെയായാലും ഈ ആരോപണത്തെ അതിജീവിക്കുമെന്നും അദ്ദേവം കൂട്ടിച്ചേര്‍ത്തു.

ആടിയുലഞ്ഞ്

ആടിയുലഞ്ഞ്

അതേസമയം എംഎല്‍എക്കെതിരായ ആരോപണം സിപിഎമ്മിനെയാകെ ഉലച്ചിരിക്കുകയാണ്. പരാതി കിട്ടി ആഴ്ച്ചകള്‍ കഴിഞ്ഞിട്ടും നടപടി എടുക്കുകയോ വിവരം പോലീസില്‍ അറിയിക്കുകയോ ചെയ്യാത്തതില്‍ പാര്‍ട്ടി നേൃത്വത്തിനെതിരെ കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്.

കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച്ച

കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച്ച

വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഡിവൈഎഫ്‌ഐ നേതാക്കള്‍ പാര്‍ട്ടി സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ഇപ്പോള്‍ കൂടിക്കാഴ്ച്ച നടത്തുകയാണ്. എംഎല്‍എക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കൂടിക്കാഴ്ച്ചയെന്നാണ് സൂചന.

പാര്‍ട്ടി ഓഫീസില്‍ വച്ച്

പാര്‍ട്ടി ഓഫീസില്‍ വച്ച്

മണ്ണാര്‍ക്കാട്ടെ പാര്‍ട്ടി ഓഫീസില്‍ വച്ച് എംഎല്‍എ തനിക്കെതിരെ അതിക്രമത്തിന് ശ്രമിച്ചെന്നും ഫോണില്‍ അശ്ലീല സംഭാഷണം നടത്തിയെന്നുമാണ് ഡിവൈഎഫ്‌ഐ നേതാവ് കൂടിയായ വനിതാ നേതാവ് പാര്‍ട്ടി ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയത്.

ആദ്യം ബൃദ്ധാകാരാട്ടിന്

ആദ്യം ബൃദ്ധാകാരാട്ടിന്

ബൃദ്ധകാരാട്ടിനാണ് ഡിവൈഎഫ്ഐ വനിതാ നേതാവ് പരാതി നല്‍കിയത്. പരാതി നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയൊന്നും ഉണ്ടാവാത്തതിനാല്‍ പിന്നീട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സിതാറാം യച്ചൂരിക്ക് നേരിട്ട് പരാതി നല്‍കുകയായിരുന്നു.

അതീവ ഗൗരവമായിട്ട്

അതീവ ഗൗരവമായിട്ട്

ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതി അതീവ ഗൗരവമായിട്ട് എടുത്ത ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അവൈലിബിള്‍ പിബി ചേര്‍ന്ന് പരാതിയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയായിരുന്നു. പരാതിയില്‍ കഴമ്പുണ്ടെന്ന് മനസ്സിലാക്കിയ പിബി ഉടന്‍ തന്നെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.

പ്രത്യേക സമിതിയെ

പ്രത്യേക സമിതിയെ

പ്രത്യേക സമിതിയെ രൂപീകരിച്ചാണ് കേന്ദ്രനേതൃത്വം അന്വേഷണത്തിന് ഉത്തരിവിട്ടിരിക്കുന്നത്. രണ്ട് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ അടങ്ങുന്നതാണ് പ്രത്യേക സമിതി. മൂന്ന് അംഗങ്ങള്‍ അടങ്ങുന്ന സമിതിയില്‍ ഒരു വനിതാ നേതാവും ഉള്‍പ്പെടുന്നു.

കാരണം കാണിക്കല്‍ നോട്ടീസ്

കാരണം കാണിക്കല്‍ നോട്ടീസ്

പരാതിയുടെ അടിസ്ഥാനത്തില്‍ പികെ ശശിക്ക് സിപിഎം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഓഗസ്റ്റ് പതിനാലിനാണ് പികെ ശശിക്കെതിരെ യുവതി പിബി അംഗത്തിനും സംസ്ഥാന സെക്രട്ടറിക്കും സെക്രട്ടറിയേറ്റിലെ ചില പ്രമുഖ നേതാക്കള്‍ക്കുമെതിരെ പരാതി നല്‍കിയത്. ആദ്യ പരാതിയില്‍ നടപടി എടുക്കാത്തതിനെ തുടര്‍ന്നാണ് യുവതി സീതാറാം സെക്രട്ടറിക്ക് ഈമെയിലായി അയച്ചത്.

English summary
complaint against pk sasi mla follow up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X