കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പികെ ശശിക്കെതിരായ പരാതിയില്‍ സിപിഎമ്മില്‍ ഭിന്നിപ്പ്... പരാതി ലഭിച്ചെന്നും ഇല്ലെന്നും നേതാക്കള്‍

Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎമ്മിനെ പ്രതിരോധത്തിലാഴ്ത്തി പാര്‍ട്ടിക്കുള്ളില്‍ വീണ്ടും തലപ്പൊക്കിയിരിക്കുകയാണ് ലൈംഗികാരോപണം. ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരെ ഡിവൈഎഫ്‌ഐ വനിതാ നേതാവാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. അതേസമയം ഈ വിഷയത്തില്‍ സിപിഎം നേതൃത്വം രണ്ടു തട്ടിലാണ്. കേന്ദ്ര നേതൃത്വത്തില്‍ സീതാറാം യെച്ചൂരി ശശിക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പരാതിയേ ലഭിച്ചിട്ടില്ലെന്നാണ് പ്രകാശ് കാരാട്ടിന്റെ വാദം.

പികെ ശശിയെ സംരക്ഷിക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ വന്‍ നീക്കം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഈ വിഷയത്തില്‍ സംസ്ഥാന സമിതി എന്ത് തീരുമാനമെടുക്കുമെന്ന് വ്യക്തമല്ല. എന്തായാലും ശശിക്ക് കുരുക്ക് മുറുകുന്നതായിട്ടാണ് മനസ്സിലാവുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ശശിക്കെതിരെ പരാതി ലഭിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.

ശശിക്കെതിരെ നടപടി

ശശിക്കെതിരെ നടപടി

പികെ ശശിക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് സീതാറാം യെച്ചൂരി സ്ഥിരീകരിച്ചിട്ടുണ്ട്. തുടര്‍നടപടി സ്വീകരിക്കാന്‍ കേരള ഘടകത്തിനോട് അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്കുള്ളില്‍ ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഓഗസ്റ്റ് മൂന്നിന് തനിക്ക് പരാതി ലഭിച്ചതെന്നും യെച്ചൂരി പറഞ്ഞു. പരാതി ലഭിച്ചാല്‍ അതേകുറിച്ച് അന്വേഷിക്കുന്നത് സ്വാഭാവികമാണ്. പികെ ശശിയുടെ കാര്യത്തില്‍ ഇത് തന്നെയാണ് സംഭവിച്ചതെന്നും യെച്ചൂരി പറഞ്ഞു.

പരാതി കിട്ടിയിട്ടില്ല

പരാതി കിട്ടിയിട്ടില്ല

യെച്ചൂരിയുടെ വാദങ്ങളോട് ചേര്‍ന്ന് പോകുന്ന തരത്തിലല്ല ദേശീയ-സംസ്ഥാന തലത്തിലെ നേതാക്കള്‍ ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്. പികെ ശശിക്കെതിരായ പരാതി ലഭിച്ചിട്ടില്ലെന്നാണ് പിബി അംഗം പ്രകാശ് കാരാട്ട് പറഞ്ഞത്. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രനും ഇത് പ്രസ്താവയാണ് ആവര്‍ത്തിച്ചത്. മന്ത്രി എകെ ബാലനും എം സ്വരാജ് എംഎല്‍എയും ഇതേ കാര്യം തന്നെയാണ് പറഞ്ഞത്. പരാതി കിട്ടില്‍ പാര്‍ട്ടി അന്വേഷിച്ച് പരിഹരിക്കുകയാണ് പതിവെന്നും സ്വരാജ് പറഞ്ഞു.

പാര്‍ട്ടിയില്‍ പോര്

പാര്‍ട്ടിയില്‍ പോര്

പികെ ശശിയുടെ പേരില്‍ പാര്‍ട്ടി നേതാക്കള്‍ രണ്ടുതട്ടിലാണന്നാണ് സൂചന. അദ്ദേഹത്തിനെതിരെ നടപടിയെടുക്കുന്നതില്‍ പല നേതാക്കള്‍ക്കും താല്‍പര്യമില്ല. നേരത്തെ സീതാറാം യെച്ചൂരിക്ക് ഇമെയില്‍ മുഖേനയാണ് യുവതി പരാതിയ അയച്ചു കൊടുത്തത്. ഇതോടൊപ്പം എംഎല്‍എയുടെ അശ്ലീല ചുവയുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പുമുണ്ടായിരുന്നു. അതേസമയം ശശിക്കെതിരെ ശക്തമായ തെളിവുണ്ടായിട്ടും പാര്‍ട്ടി അന്വേഷിക്കുന്നതിലെ ഔചിത്യവും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

കോടിയേരിയുമായി കൂടിക്കാഴ്ച്ച

കോടിയേരിയുമായി കൂടിക്കാഴ്ച്ച

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ഡിവൈഎഫ്‌ഐ നേതാക്കള്‍ കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്. പരാതി സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണിത്. എകെജി സെന്ററിലെത്തിയാണ് ഇവര്‍ കോടിയേരിയെ കണ്ടത്. അതേസമയം തനിക്കെതിരെയുള്ള പീഡനാരോപണം ആസൂത്രിതമാണെന്നും പികെ ശശി പറഞ്ഞു. ശശിക്കെതിരായ പരാതി ലഭിച്ചിട്ടുണ്ടെന്ന് കോടിയേരിയും നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതോടെ തീര്‍ത്തും പ്രതിരോധത്തിലാണ് അദ്ദേഹം.

വൃന്ദാ കാരാട്ടിന് പരാതി

വൃന്ദാ കാരാട്ടിന് പരാതി

ഡിവൈഎഫ്‌ഐ നേതാവായ വനിത ആദ്യം പരാതി നല്‍കിയത് പിബി അംഗം വൃന്ദാ കാരാട്ടിനായിരുന്നു. എന്നാല്‍ അവര്‍ ഇത് പൂഴ്ത്താനാണ് ശ്രമിച്ചത്. ഓഗസ്റ്റ് 14നാണ് പരാതി ലഭിച്ചത്. ഇതിനെ തുടര്‍ന്നാണ് യെച്ചൂരി പരാതി നല്‍കാന്‍ ഇവര്‍ തീരുമാനിച്ചത്. ഇതോടെയാണ് പരാതി വെളിച്ചം കണ്ടത്. അതേസമയം പാര്‍ട്ടിയില്‍ അറിയപ്പെടുന്ന നേതാവായത് കൊണ്ടാണ് വൃന്ദാ കാരാട്ട് ഈ പരാതി മുക്കിയതെന്നാണ് ആരോപണം. പരാതിയില്‍ ഗുരുതര ആരോപണങ്ങള്‍ ഉള്ളത് കൊണ്ടാണ് ഈ നീക്കമെന്നും സൂചനയുണ്ട്.

ഏരിയാ കമ്മിറ്റി ഓഫീസില്‍ വച്ച്....

ഏരിയാ കമ്മിറ്റി ഓഫീസില്‍ വച്ച്....

മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റി ഓഫീസില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് യെച്ചൂരിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. പികെ ശശി തന്നെ നിരന്തരമായി ശല്യപ്പെടുത്തിയിരുന്നു. ഫോണിലൂടെയടക്കം അശ്ലീലചുവയോടെ സംസാരിച്ചിരുന്നുവെന്ന് യുവതി ആരോപിക്കുന്നു. എംഎല്‍എ വിളിച്ചതിന്റെ ഫോണ്‍ വിശദാംശങ്ങളും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. 15 മിനുട്ടുള്ള ഓഡിയോ ക്ലിപ്പിങും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്.

കമ്മിറ്റി രൂപീകരിക്കും

കമ്മിറ്റി രൂപീകരിക്കും

പികെ ശശിക്കെതിരായ പരാതി സംസ്ഥാന സെക്രട്ടറിയേറ്റിന്റെ രണ്ടംഗ ഉപസമിതിയാണ് അന്വേഷിക്കുന്നത്. ഉപസമിതിയിലെ ഒരംഗം വനിത ആയിരിക്കണമെന്നും നിര്‍ദേശമുണ്ട്. നേരത്തെ സംസ്ഥാന സെക്രട്ടറിയേറ്റിനടക്കം നല്‍കിയ പരാതിയില്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച നടക്കുമെന്നായിരുന്നു യുവതി കരുതിയത്. എന്നാല്‍ ഇത് ഉണ്ടാവാത്തതോടെയാണ് വേഗത്തിലുള്ള നടപടിയെടുക്കാന്‍ യെച്ചൂരിയോട് ആവശ്യപ്പെട്ടത്. തനിക്ക് പാര്‍ട്ടി സംരക്ഷണം വേണമെന്ന യുവതിയുടെ ആവശ്യം കേന്ദ്ര നേതൃത്വം പരിഗണിക്കുമെന്നാണ് സൂചന.

Recommended Video

cmsvideo
പി. കെ ശശിക്കെതിരേയാണ് ലൈംഗിക പീഡനാരോപണം
ഒരുകോടിയും പദവിയും....

ഒരുകോടിയും പദവിയും....

പീഡനപരാതി ഒതുക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് യുവതി ആരോപിച്ചിട്ടുണ്ട്. ഇതിനായി തനിക്ക് ഒരു കോടി രൂപയും ഡിവൈഎഫ്‌ഐയില്‍ ഉന്നതപദവിയും വാഗ്ദാനം ചെയ്‌തെന്നും പരാതിക്കാരി പറഞ്ഞു. പരാതിയില്‍ ഇക്കാര്യം പറയുന്നുന്നുണ്ട്. അതേസമയം വനിതാ നേതാവ് ഉയര്‍ത്തിയ ആരോപണം പാര്‍ട്ടിക്കുള്ളില്‍ കുറച്ച് നാളായി ചര്‍ച്ചയായിരുന്നു. ഒരു വിഭാഗം ശക്തമായ നടപടി വേണമെന്ന് നേരത്തെ തന്നെ പറയുന്നുണ്ട്. എന്നാല്‍ ചിലര്‍ ഇത് അട്ടിമറിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ബിജെപി സ്ഥാനാർത്ഥിയായി മോഹൻലാൽ? തിരുവനന്തപുരത്ത് ശശി തരൂരിന് എതിരെ മത്സരിക്കും?ബിജെപി സ്ഥാനാർത്ഥിയായി മോഹൻലാൽ? തിരുവനന്തപുരത്ത് ശശി തരൂരിന് എതിരെ മത്സരിക്കും?

എംഎല്‍എയുടെ ക്രൂരത മണ്ണാര്‍ക്കാട് ഓഫീസില്‍; ഉന്നത പദവിയും പണവും വാഗ്ദാനം, ഫോണിലൂടെയുംഎംഎല്‍എയുടെ ക്രൂരത മണ്ണാര്‍ക്കാട് ഓഫീസില്‍; ഉന്നത പദവിയും പണവും വാഗ്ദാനം, ഫോണിലൂടെയും

English summary
complaint against pk sasi recived sitaram yechury
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X