കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിക്ഷേപവും കുറിപ്പിരിവും നടത്തിയ ചിട്ടി സ്ഥാപന ഉടമകൾ ഒടുവിൽ ചെയ്തത്!!ഞെട്ടൽ മാറാതെ നിക്ഷേപകർ!!

ചിട്ടി നൽകിയിരുന്നവരും നിക്ഷേപം നടത്തിയിരുന്നവരുമായ നിരവധി പേരാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്.

  • By Gowthamy
Google Oneindia Malayalam News

കൊടുങ്ങല്ലൂർ: നിരവധി പേരിൽ നിന്ന് നിക്ഷേപവും കുറിപ്പിരിവും നടത്തിയ ചിട്ടി സ്ഥാപന ഉടമകൾ ഒടുവിൽ കോടികളുമായി മുങ്ങി. എറണാകുളം, തൃശൂർ, കൊല്ലം ജില്ലകളിലെ തീരദേശം കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരികയായിരുന്ന ചിട്ടി സ്ഥാപനമായ തത്വമസിയുടെ പതിനാറോളം ബ്രാഞ്ചുകളാണ് തിങ്കളാഴ്ച മുതൽ അടഞ്ഞു കിടക്കുന്നത്. മാതൃഭൂമിയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

<strong>കൊച്ചിയിൽ അരങ്ങ് തകർത്ത് വാടക മാഫിയ!! സഹായത്തിന് പെൺഗുണ്ടകൾ !! തൊടാൻ ഭയന്ന് പോലീസും!!</strong>കൊച്ചിയിൽ അരങ്ങ് തകർത്ത് വാടക മാഫിയ!! സഹായത്തിന് പെൺഗുണ്ടകൾ !! തൊടാൻ ഭയന്ന് പോലീസും!!

നിരവധി പേർ പരാതിയുമായി എത്തിയതിനെ തുടർന്ന് സ്ഥാപനത്തിന്റെ ചില ഓഫീസുകൾ പോലീസ് അടച്ചു പൂട്ടിയിരുന്നു. ചെറായി സ്വദേശി കിഷോർ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. കുറി വട്ടമെത്തിയവർക്കും നിക്ഷേപ കാലാവധി അവസാനിച്ചവർക്കും തിങ്കളാഴ്ച പണം നൽകാമെന്നായിരുന്നു ഉടമ പറഞ്ഞിരുന്നത്.

പരാതിയുമായി നിരവധി പേർ

പരാതിയുമായി നിരവധി പേർ

ചിട്ടി നൽകിയിരുന്നവരും നിക്ഷേപം നടത്തിയിരുന്നവരുമായ നിരവധി പേരാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. 200 ഓളം പേരാണ് മതിലകത്ത് പരാതി നൽകിയിരിക്കുന്നത്. നാട്ടികയിലും നിരവധി പേർ പരാതി നൽകിയിട്ടുണ്ട്.

കോടികളുടെ തട്ടിപ്പ്

കോടികളുടെ തട്ടിപ്പ്

നിക്ഷേപവും കുറിയുമായി നൂറുകോടിയിലധികം രൂപ തട്ടിയെടുത്തതായാണ് പരാതി. പതിനായിരം മുതൽ മൂന്നുലക്ഷം വരെ കുറി വച്ചവരും ഒന്നു മുതൽ എട്ട് ലക്ഷം വരെ ഉയർന്ന പലിശയ്ക്ക് സ്ഥിര നിക്ഷേപം നടത്തിയവരുമാണ് പരാതിയുമായി എത്തിയിരിക്കുന്നത്.

വിവരം ഇല്ല

വിവരം ഇല്ല

ഉടമയുടെ ചെറായിയിലെ വീട്ടിൽ അന്വേഷിച്ചെങ്കിലും വിവരങ്ങളൊന്നും ലഭിച്ചില്ല. ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആണ്.

കുടുങ്ങിയത് ജീവനക്കാർ

കുടുങ്ങിയത് ജീവനക്കാർ

അതേസമയം ഇവിടത്തെ ജീവനക്കാരാണ് ഇപ്പോൾ കുടുങ്ങിയിരിക്കുന്നത്. ഓരോ ശാഖയും കേന്ദ്രീകരിച്ച് പണം പിരിക്കുന്നതിനായി വനിതകളെ ആകര്‍ഷകമായ ശമ്പളം നൽകിയാണ് നിയോഗിച്ചിരിക്കുന്നത്. ഇവരിൽ പലരും സ്വന്തക്കാരെയും സുഹൃത്തുക്കളെയും കുറി ചേർക്കുകയും നിക്ഷേപതരാക്കുകയും ചെയ്തിരുന്നു.

പരാതികൾ പരിശോധിച്ചു വരുന്നു

പരാതികൾ പരിശോധിച്ചു വരുന്നു

സംഭവവുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിച്ച് വരികയാണെന്നാണ് പോലീസ് പറയുന്നത്. വിശദമായ പരിശോധനകൾക്ക് ശേഷം കേസെടുത്ത് അന്വേഷണം ആരംഭിക്കുമെന്നും പോലീസ് പറയുന്നു.

സ്ഥാപനങ്ങൾ അടച്ചു പൂട്ടി

സ്ഥാപനങ്ങൾ അടച്ചു പൂട്ടി

അതേസമയം പരാതി ഉയർന്നതിനെ തുടർന്ന് മേത്തല അഞ്ചപ്പാലത്തെ ഓഫീസ് പോലീസ് അടച്ചു പൂട്ടി. ഓഫീസ് പോലീസ് സീൽ ചെയ്തിട്ടുണ്ട്. മതിലകം പുതിയ കാവിലെ ഓഫീസിലും പൂട്ടി.

English summary
complaint against private chit firm for money fraud
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X