കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമ്മനം മാത്രമല്ല, ഏഷ്യാനെറ്റ് ന്യൂസിന്റെ രാജീവ് ചന്ദ്രശേഖറും കുടുങ്ങും... ട്വിറ്ററിലെ തോന്നിവാസം?

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

തിരുവനന്തപുരം: 'വ്യാജ ട്വീറ്റ്' വിവാദത്തില്‍ കുമ്മനം രാജശേഖരന് പിറകേ ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍നമാന്‍ രാജീവ് ചന്ദ്രശേഖറും നിയമക്കുരുക്കിലേക്ക്. കര്‍ണാടകത്തില്‍ നിന്നുള്ള രാജ്യസഭ എംപിയും എന്‍ഡിഎ കേരള ഘടകം വൈസ് ചെയര്‍മാനും ആയ രാജീവ് ചന്ദ്രശേഖറിനെതിരെ പോലീസില്‍ പരാതി ലഭിച്ചു.

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജു കൊല്ലപ്പെട്ട സംഭവത്തില്‍ രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റ് ചെയ്ത സംഭവമാണ് പരാതിക്ക് ആധാരം. എന്നാല്‍ പിന്നീട് രാജീവ് ചന്ദ്രശേഖര്‍ തന്നെ ഈ ട്വീറ്റ് പിന്‍വലിച്ചിരുന്നു.

തികച്ചും വ്യാജമായ ഒരു കാര്യം ആയിരുന്നു ട്വീറ്റില്‍ ഉണ്ടായിരുന്നത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു.

 രാജീവ് ചന്ദ്രശേഖര്‍

രാജീവ് ചന്ദ്രശേഖര്‍

കേരളത്തില്‍ ഏറ്റവും അധികം സ്വാധീനമുള്ള വാര്‍ത്താ ചാനല്‍ ആയ ഏഷ്യാനെറ്റ് ന്യൂസിന്റെ ചെയര്‍മാന്‍ ആണ് രാജീവ് ചന്ദ്രശേഖര്‍. മാത്രമല്ല കര്‍ണാടകത്തില്‍ നിന്നുള്ള രാജ്യസഭ എംപിയും ആണ്.

ബിജെപിയുടെ സ്വന്തം ആള്‍

ബിജെപിയുടെ സ്വന്തം ആള്‍

ആദ്യകാലങ്ങളില്‍ രാഷ്ട്രീയ നിലപാടുകള്‍ ഒന്നും വ്യക്തമാക്കിയിരുന്നില്ലെങ്കിലും അടുത്തിടെ തന്റെ രാഷ്ട്രീയം പരസ്യമായി പ്രഖ്യാപിച്ച ആളാണ് രാജീവ്. നിലവില്‍ എന്‍ഡിഎയുടെ കേരള ഘടകം വൈസ് ചെയര്‍മാന്‍ ആണ്

വ്യാജ വാര്‍ത്ത

വ്യാജ വാര്‍ത്ത

കണ്ണൂരില്‍ കൊല്ലപ്പെട്ട ബിജുവിന്റെ മൃതദേഹവുമായി വിലാപയാത്ര പുറപ്പെടും മുമ്പ് സിപിഎമ്മുകാര്‍ ആംബുലന്‍സും ആശുപത്രിയും തകര്‍ത്തു എന്നായിരുന്നു ഒരു ട്വീറ്റ്. ഇതായിരുന്നു രാജീവ് ചന്ദ്രശേഖര്‍ റീട്വീറ്റ് ചെയ്തത്. ഇതിന്റെ ചിത്രങ്ങളും ഉണ്ടായിരുന്നു.

പോലീസ് നോക്കി നില്‍ക്കെ

പോലീസ് നോക്കി നില്‍ക്കെ

പോലീസ് നോക്കി നില്‍ക്കെയാണ് സിപിഎമ്മുകാര്‍ ഇതെല്ലാം ചെയ്തത് എന്നായിരുന്നു ട്വീറ്റില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഒരു സംഭവം ആയിരുന്നു ഇത്.

അത് തെറ്റായിരുന്നു

അത് തെറ്റായിരുന്നു

എന്നാല്‍ അങ്ങനെ ഒരു സംഭവം തന്നെ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂരില്‍ അരങ്ങേറിയിട്ടുണ്ടായിരുന്നില്ല. അല്‍പ സമയത്തിന് ശേഷം രാജീവ് ചന്ദ്രശേഖര്‍ ആ ട്വീറ്റ് ഒഴിവാക്കുകയും ചെയ്തു

പോലീസില്‍ പരാതി

പോലീസില്‍ പരാതി

രാജീവ് ചന്ദ്രശേഖറിന്റെ ട്വീറ്റിനെതിരെ ഇപ്പോള്‍ ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി വികെ സിനോജ് ആണ് രംഗത്ത് വന്നിരിക്കുന്നത്. ജില്ലാ പോലീസ് മേധാവിയ്ക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കിക്കഴിഞ്ഞു.

സംഘര്‍ഷം സൃഷ്ടിക്കാന്‍

സംഘര്‍ഷം സൃഷ്ടിക്കാന്‍

സിപിഎമ്മിനെതിരെ ആര്‍എസ്എസ് രോഷം കത്തിക്കാനുള്ള നീക്കമാണിതെന്നാണ് ആരോപണം. നാട്ടില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനുള്ള പ്രചാരണം ആണ് നടത്തിയത് എന്നും ആരോപണം ഉന്നയിക്കുന്നുണ്ട്.

കുമ്മനത്തിന്റെ വീഡിയോ

കുമ്മനത്തിന്റെ വീഡിയോ

ഇതേ സമയത്ത് തന്നെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ബിജുവിനെ കൊലപ്പെടുത്തിയതിന് ശേഷം സിപിഎം പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തുന്നതിന്റേത് എന്ന പേരില്‍ ഒരു വീഡിയോ ട്വീറ്റ് ചെയ്തത്. ഇതും വലിയ വിവാദത്തിനാണ് വഴി വച്ചിരിക്കുന്നത്.

കുമ്മനത്തിനെതിരേയും കേസ്

കുമ്മനത്തിനെതിരേയും കേസ്

വീഡിയോ വിഷയത്തില്‍ കുമ്മനത്തിനെതിരെ ആവശ്യമെങ്കില്‍ കേസ് എടുക്കും എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. കുമ്മനത്തിനെതിരെ എസ്എഫ്‌ഐ നേതാവ് പരാതി കൊടുക്കുകയും ചെയ്തിട്ടുണ്ട്.

 ചെറിയ തെറ്റാണോ?

ചെറിയ തെറ്റാണോ?


രാജീവ് ചന്ദ്രശേഖറിനെ പോലുള്ള ഒരാള്‍ അത്തരം ഒരു സംഭവം റീട്വീറ്റ് ചെയ്തത് അത്ര ചെറിയ തെറ്റായി കണക്കാക്കാന്‍ കഴിയില്ല. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്താ ചാനലിന്റെ മുതലാളിക്ക് അത്തരം ഒരു സംഭവം സ്ഥിരീകരിക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

സിപിഎമ്മിനെതിരെ പ്രചാരണം

സിപിഎമ്മിനെതിരെ പ്രചാരണം

കേരളത്തിലെ സിപിഎമ്മിനെതിരെ വ്യാപകമായ പ്രചാരണമാണ് ദേശീയ തലത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതില്‍ ഭൂരിപക്ഷവും വ്യാജ പ്രചാരണങ്ങളാണ്.

English summary
Complaint against Rajeev Chandrasekhar on Twitter controversy. He retweeted a fake news about the murder of RSS worker Biju at Kannur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X