കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീധരന്‍പിള്ളയുടെ വക്കീല്‍പണി തെറിക്കുമോ?; അഭിഭാഷക വൃത്തിയില്‍ നിന്ന് പുറത്താക്കണമെന്ന് പരാതി

Google Oneindia Malayalam News

Recommended Video

cmsvideo
ശ്രീധരന്‍പിള്ളയുടെ വക്കീല്‍പണി തെറിക്കുമോ? | Oneindia Malayalam

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ യുവമോര്‍ച്ചാ നേതൃത്വയോഗത്തില്‍ ശ്രീധരന്‍പിള്ള നടത്തിയ പ്രസംഗം വലിയ വിവാദങ്ങള്‍ക്കായിരുന്നു തുടക്കം കുറിച്ചത്. ശബരിമല വിഷയം ബിജെപിക്ക് കിട്ടിയ സുവര്‍ണാവസരമാണ്, അവിടെ നമ്മള്‍ ഒരു അജണ്ട മുന്നോട്ടുവെച്ചു. പലരും അതില്‍ വീണു, ഈ സമസ്യ അവസാനിക്കുമ്പോള്‍ നമ്മളും സര്‍ക്കാറും അവരുടെ പാര്‍ട്ടിയും മാത്രമാണ് അവശേഷിക്കുക എന്നായിരുന്നു ശ്രീധരന്‍പിള്ളയുടെ പ്രസംഗത്തിന്റെ ഉള്ളടക്കം.

<strong>കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടേയും ജാഥ ജനം കാണുന്നത് ഒരു പോലെ; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സതീശന്‍</strong>കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടേയും ജാഥ ജനം കാണുന്നത് ഒരു പോലെ; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സതീശന്‍

ഈ പ്രസംഗത്തിന്റെ പേരില്‍ ശ്രീധരന്‍ പിള്ളക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുക്കുകയും ചെയ്തു. ഇതിനിടെയാണ് ശ്രീധരന്‍പിള്ളയെ അഭിഭാഷക വൃത്തിയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബാര്‍ കൗണ്‍സിലില്‍ പരാതി ലഭിച്ചിരിക്കുന്നത്. ശ്രീധരന്‍പിള്ളക്കെതിരെ പോലീസ് ചുമത്തിയ കേസിന്റെ എഎഫ്‌ഐആര്‍ കോപ്പിസഹിതമാണ് ബാര്‍കൗണ്‍സിലില്‍ പരാതി ലഭിച്ചിരിക്കുന്നത്.

ബാര്‍കൗണ്‍സിലില്‍ പരാതി

ബാര്‍കൗണ്‍സിലില്‍ പരാതി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയെ അഭിഭാഷക വൃത്തിയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് കൊല്ലം സ്വദേശിയായ അഭിഭാഷകനായ കെവി വിനയ കുമാര്‍ ആണ് ബാര്‍കൗണ്‍സിലില്‍ പരാതി നല്‍കിയത്.

നിരവധി ആരോപണങ്ങള്‍

നിരവധി ആരോപണങ്ങള്‍

1961 ലെ അഭിഭാഷക നിയമത്തിലെ 35(1) വകുപ്പ് പ്രകാരമാണ് പിഎസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ വിനയകുമാര്‍ പരാതി നല്‍കിയത്. തൊഴില്‍പരമായ പെരുമാറ്റ ദൂഷ്യം, കോടതിയലക്ഷ്യം, കലാപ പ്രേരണ തുടങ്ങിയ നിരവധി ആരോപണങ്ങളാണ് വിനയ് കുമാര്‍ ശ്രീധരന്‍ പിള്ളയക്കെതിരെ ഉന്നയിക്കുന്നത്.

സുപ്രീംകോടതിവിധിയെ വെല്ലുവിളിക്കുക

സുപ്രീംകോടതിവിധിയെ വെല്ലുവിളിക്കുക

അഭിഭാഷകനും കോടതി ഉദ്യോഗസ്ഥരും കോടതി വിധി നടപ്പിലാക്കാന്‍ ബാധ്യതയുള്ളവരുമായിരിക്കെ ശ്രീധരന്‍പിള്ള പരസ്യമായി സുപ്രീംകോടതിവിധിയെ വെല്ലുവിളിക്കുകയും യുവതികള്‍ സന്നിധാനത്ത് പ്രവേശിച്ചാല്‍ നടയടക്കണമെന്ന് തന്ത്രിക്ക് നിര്‍ദ്ദേശം നല്‍കി.

അണികള്‍ക്ക് നിര്‍ദ്ദേശം

അണികള്‍ക്ക് നിര്‍ദ്ദേശം

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മലകയറാന്‍ എത്തുന്ന യുവതികളെ തടയാന്‍ അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകകയും ചെയ്തത് പ്രഥമ ദൃഷ്ടിയാല്‍ കോടതി അലക്ഷ്യമാണെന്നും വിനയ്കുമാര്‍ ബാര്‍കൗണ്‍സിലില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

കസബ പോലീസ്

കസബ പോലീസ്

ശ്രീധരന്‍പിള്ളക്കെതിരെ കോഴിക്കോട് കസബ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന്റെ എഫ്‌ഐആറിന്റെ കോപ്പി സഹിതം നല്‍കിയ പരാതിയില്‍ ബാര്‍ കൗണ്‍സിലിന്റെ അധികാരം ഉപയോഗിച്ച് പിഎസ് ശ്രീധരന്‍ പിള്ളയെ അഭിഭാഷക വൃത്തിയില്‍ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെടുന്നു.

സര്‍ക്കാര്‍ നിലപാട്

സര്‍ക്കാര്‍ നിലപാട്

അതേസമയം വിവാദ പ്രസംഗത്തിന്റെ പേരില്‍ ശ്രീധരന്‍പിള്ളക്കെതിരെ എടുത്ത കേസ് റദ്ദാക്കാനാകില്ലെന്ന് ഇന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേസ് റദ്ദാക്കണമെന്ന ശ്രീധരന്‍പിള്ളയുടെ ഹര്‍ജിയിലായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

ശബരിമലയില്‍ വലിയ സംഘര്‍ഷം

ശബരിമലയില്‍ വലിയ സംഘര്‍ഷം

ശ്രീധരന്‍ പിള്ള നടത്തിയ പ്രസംഗത്തിനെ തുടര്‍ന്ന് ശബരിമലയില്‍ വലിയ സംഘര്‍ഷമുണ്ടായി 52 വയസിന് മുകളിലുള്ള സ്ത്രീയെ വരെ തടയുകയും കയ്യേറ്റം ചെയ്യുകയും ഉണ്ടായി. ശബരിമല തന്ത്രിയോട് സുപ്രീംകോടതി വിധി ലംഘിക്കാന്‍ ആവശ്യപ്പെട്ടന്നാണ് ശ്രീധരന്‍ പിള്ള തന്നെ വെളിപ്പെടുത്തിയത്.

ശ്രീധരന്‍പിള്ള ആഹ്വാനം ചെയ്തത്

ശ്രീധരന്‍പിള്ള ആഹ്വാനം ചെയ്തത്

സുപ്രീംകോടതി വിധി ലംഘിക്കാനാണ് പ്രസംഗത്തിലൂടെ ശ്രീധരന്‍പിള്ള ആഹ്വാനം ചെയ്തത്. ഈ പ്രസംഗത്തിന് ശേഷം ശബരിമലയിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

വ്യാഴാഴ്ച്ച

വ്യാഴാഴ്ച്ച

തന്റെ പ്രസംഗം കേള്‍ക്കാതെയാണ് തനിക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തതെന്ന് ശ്രീധരന്‍ പിള്ള കോടതിയില്‍ വാദിച്ചു. പൊതുജന സാന്നിധ്യമില്ലാത്ത സ്വകാര്യ പരിപാടിയിലായിരുന്നു തന്റെ പ്രസംഗമെന്നും അദ്ദേഹം അറിയിച്ചു. ഹര്‍ജിയില്‍ വ്യാഴാഴ്ച്ച കൂടുതല്‍ വാദം കേള്‍ക്കും.

<strong></strong>ബിജെപി അപകടം പിടിച്ച പാര്‍ട്ടി; പരസ്യവിമര്‍ശനവുമായി രജനീകാന്ത്, കനത്ത തിരിച്ചടിയേറ്റ് ബിജെപിബിജെപി അപകടം പിടിച്ച പാര്‍ട്ടി; പരസ്യവിമര്‍ശനവുമായി രജനീകാന്ത്, കനത്ത തിരിച്ചടിയേറ്റ് ബിജെപി

English summary
complaint against sreedharan pillai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X