കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീറാം വെങ്കിട്ടരാമനെതിരെ മുഖ്യമന്ത്രിക്ക് പരാതി; തട്ടിപ്പുകാര്‍ക്ക് കൂട്ടുനിന്നു, നടപടിയെടുക്കണം

Google Oneindia Malayalam News

തിരുവനന്തപുരം: വ്യാജരേഖയുണ്ടാക്കി ഭൂമി തട്ടിയെടുത്തതില്‍ മനംനൊന്ത് ഇടുക്കി സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പരാതി. മുന്‍ ദേവികുളം സബ്കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന് ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നാണ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നത്. ആത്മഹത്യ ചെയ്ത കട്ടപ്പന സ്വദേശി കെഎന്‍ ശിവന്റെ സഹോദര പുത്രന്‍ പ്രദീപ് ആണ് പരാതിക്കാരന്‍.

Sriram

ബന്ധുക്കള്‍ ഭൂമി തട്ടിയെടുത്തതില്‍ മനംനൊന്ത് 2017 ഏപ്രിലിലാണ് ശിവന്‍ ആത്മഹത്യ ചെയ്തത്. ഭൂമി നഷ്ടപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കട്ടരാമന് ശിവന്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ശ്രീറാം നടപടിയെയുത്തില്ലെന്നാണ് പരാതിയില്‍ പറയുന്നതെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ നടപടികള്‍ക്ക് വേണ്ടി വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചു.

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ശശി തരൂരിന്റെ മറുപടി; കെ മുരളീധരനും പരിഹാസം, പ്രതികരണം ഇങ്ങനെകോണ്‍ഗ്രസ് നേതാക്കള്‍ക്ക് ശശി തരൂരിന്റെ മറുപടി; കെ മുരളീധരനും പരിഹാസം, പ്രതികരണം ഇങ്ങനെ

പരാതിക്കാരനോട് ഹാജരാകാന്‍ നാല് തവണ ആവശ്യപ്പെട്ടിട്ടും വന്നില്ല എന്നാണ് മറുപടി ലഭിച്ചത്. എന്നാല്‍ ഈ മറുപടി ശരിയല്ലെന്നാണ് പ്രദീപ് പറയുന്നത്. ശിവന്‍ പരാതി നല്‍കുന്നതിന് മുമ്പുള്ള തിയ്യതിയിലും ഹാജരാകാന്‍ ആവശ്യപ്പെട്ടുവെന്നാണ് ലഭിച്ച രേഖയില്‍ വ്യക്തമാക്കുന്നത്. ഇതെങ്ങനെ സംഭവിക്കുമെന്നും പ്രദീപ് ചോദിക്കുന്നു. ശ്രീറാം വെങ്കിട്ടരാമന്‍ ഭൂമി തട്ടിയെടുത്തവരെ സഹായിക്കുകയാണ് ചെയ്തതെന്നും അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നുമാണ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച പരാതിയിലെ ആവശ്യം.

Recommended Video

cmsvideo
ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ പൊലീസ് ഒത്തു കളിച്ചോ

മാധ്യമപ്രവര്‍ത്തകര്‍ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടിയാണ് പുതിയ പരാതി.

English summary
Complaint against Sriram Venkittaraman submitted to Chief Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X