കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസക് പാര്‍ട്ടിയിലും സര്‍ക്കാരിലും ഒറ്റപ്പെടുന്നോ? അസാധാരണ നീക്കവുമായി സ്പീക്കറും; എതിക്‌സ് കമ്മിറ്റിയ്ക്ക്

Google Oneindia Malayalam News

തിരുവനന്തപുരം: കിഫ്ബിയ്‌ക്കെതിരെയുള്ള സിഎജി റിപ്പോര്‍ട്ട് പുറത്ത് വിട്ടത് സംബന്ധിച്ച് ധനമന്ത്രി തോമസ് ഐസക്കിനെതിരെയുള്ള പരാതി നിയമസഭ എതിക്‌സ് കമ്മിറ്റിയ്ക്ക് വിട്ടുകൊണ്ട് സ്പീക്കറുടെ തീരുമാനം. കെഎസ്എഫ്ഇ വിജിലന്‍സ് റെയ്ഡ് വിവാദത്തില്‍ പാര്‍ട്ടിയിലും സര്‍ക്കാരിലും ഒറ്റപ്പെട്ടതിന് പിറകെയാണ് തോമസ് ഐസക്കിന് ഇത്തരം ഒരു തിരിച്ചടി.

പരാതിക്കാരനായ വിഡി സതീശന്‍ എംഎല്‍എയുടെ ആരോപണങ്ങളില്‍ മാത്രമല്ല, മറുപടിയായി തോമസ് ഐസക് ഉന്നയിച്ച ആരോപണങ്ങളിലും കഴമ്പുണ്ട് എന്ന വിലയിരുത്തലില്‍ ആണ് സ്പീക്കര്‍. എന്തായാലും ഈ സംഭവത്തേയും സിപിഎമ്മിനുള്ളിലെ പ്രശ്‌നങ്ങളോട് ചേര്‍ത്ത് കെട്ടാനാണ് പലരുടേയും ശ്രമം. വിശദാംശങ്ങള്‍...

പരാതി

പരാതി

കിഫ്ബിയെ സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുന്നതിന് മുമ്പ് പരസ്യപ്പെടുത്തിയതിനെ ചൊല്ലിയായിരുന്നു വിഡി സതീശന്‍ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയത്. അന്തിമ റിപ്പോര്‍ട്ട് ആണെന്നറിയാതെയാണ് പുറത്ത് വിട്ടത് എന്നായിരുന്നു ഇതില്‍ തോമസ് ഐസക്കിന്റെ വിശദീകരണം.

അവകാശലംഘനം മാത്രമോ

അവകാശലംഘനം മാത്രമോ

പ്രതിപക്ഷം നല്‍കിയ അവകാശ ലംഘന നോട്ടീസ് നിയമസഭയുടെ പ്രിവിലേജസ് ആന്റ് എതിക്‌സ് കമ്മിറ്റിയ്ക്ക് വിടാന്‍ ആണ് സ്പീക്കര്‍ തീരുമാനിച്ചിരിക്കുന്നത്. സംഗതിയുടെ ഗൗരവം തന്നെയാണ് ഇതോടെ വ്യക്തമാകുന്നത്.

പതിവ് തെറ്റിച്ച നീക്കം

പതിവ് തെറ്റിച്ച നീക്കം

അവകാശ ലംഘന നോട്ടീസില്‍ തോമസ് ഐസക് സ്പീക്കര്‍ക്ക് മുന്നില്‍ നേരിട്ടെത്തി വിശദീകരണം നല്‍കിയതാണ്. ഭരണകക്ഷിയിലെ മന്ത്രിയ്‌ക്കെതിരെയുള്ള അവകാശ ലംഘന നോട്ടീസുകളില്‍ അതിനപ്പുറത്തേക്ക് പോകാറില്ല. എന്നാല്‍ നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി മന്ത്രിയ്‌ക്കെതിരെയുള്ള പരാതി എതിക്‌സ് കമ്മിറ്റി വിട്ടിരിക്കുകയാണ് സ്പീക്കര്‍.

 പാര്‍ട്ടിയ്ക്കുള്ളില്‍

പാര്‍ട്ടിയ്ക്കുള്ളില്‍

കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡില്‍ തോമസ് ഐസക് നടത്തിയ പ്രതികരണത്തില്‍ സിപിഎം നേതൃത്വത്തിന് കടുത്ത വിയോജിപ്പുണ്ട്. ഐസക്കിനെതിരെ എന്ന പോലെയാണ് ഇപി ജയരാജനും ജി സുധാകരനും കടകംപള്ളി സുരേന്ദ്രനും ഒക്കെ രംഗത്ത് വന്നത്.

വിഭാഗീയതയെന്ന്

വിഭാഗീയതയെന്ന്

അതിനിടെയാണ് സിപിഎമ്മില്‍ ഐസക്കിന്റെ നേതൃത്വത്തില്‍ പുതിയ ഗ്രൂപ്പ് ഉദയം ചെയ്യുന്നു എന്ന മട്ടില്‍ മാധ്യമ നിരീക്ഷണങ്ങള്‍ വരുന്നത്. ഇപ്പോഴത്തെ സംഭവ വികാസങ്ങളെ അതിനോട് ചേര്‍ത്ത് വായിക്കുന്നവരും ഉണ്ട്. വിഎസ്- പിണറായി ഗ്രൂപ്പ് പോരുകള്‍ അവസാനിച്ചതോടെ സിപിഎമ്മില്‍ വിഭാഗീയത പൂര്‍ണമായും അവസാനിച്ചിരുന്നു.

സന്തോഷമെന്ന് ഐസക്

സന്തോഷമെന്ന് ഐസക്

പരാതി എതിക്‌സ് കമ്മിറ്റിയ്ക്ക് വിട്ടതില്‍ തോമസ് ഐസക് പ്രശ്‌നമൊന്നും കാണുന്നില്ല. കാര്യങ്ങള്‍ വിശദീകരിക്കാന്‍ അവസരം കിട്ടുന്നതില്‍ സന്തോഷമുണ്ടെന്നാണ് ഐസക് പ്രതികരിച്ചത്. എതിക്‌സ് കമ്മിറ്റി ശിക്ഷ വിധിക്കാനുള്ള കോടതിയല്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിരോധങ്ങള്‍ക്കിടയില്‍

പ്രതിരോധങ്ങള്‍ക്കിടയില്‍

സ്വര്‍ണക്കടത്ത് കേസുമുതല്‍ സംസ്ഥാന സര്‍ക്കാരും സിപിഎമ്മും കടുത്ത പ്രതിസന്ധികളിലൂടെ ആണ് കടന്നുപോകുന്നത്. പാര്‍ട്ടി പിബി അംഗം കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ഇപ്പോള്‍ ജയിലില്‍ ആണ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ജയിലില്‍. ഇതിന്റെ കൂടെ പാര്‍ട്ടിയ്ക്കുള്ളിലും പ്രശ്‌നങ്ങള്‍ ഉയര്‍ന്നാല്‍ അതിനെ നേരിടുക എളുപ്പമാവില്ലെന്നും വിലയിരുത്തലുകളുണ്ട്.

രാഹുലിനെ പ്രതിരോധിക്കാനിറങ്ങിയ ബിജെപി നേതാവിന് പണി പാളി: വീഡിയോ വ്യാജമെന്ന് ട്വിറ്റര്‍രാഹുലിനെ പ്രതിരോധിക്കാനിറങ്ങിയ ബിജെപി നേതാവിന് പണി പാളി: വീഡിയോ വ്യാജമെന്ന് ട്വിറ്റര്‍

കര്‍ഷക സമരത്തിനെതിരെ കങ്കണയുടെ വ്യാജ ട്വീറ്റ്‌; വിവാദമായതോടെ ഡിലീറ്റ്‌ ചെയ്‌തുകര്‍ഷക സമരത്തിനെതിരെ കങ്കണയുടെ വ്യാജ ട്വീറ്റ്‌; വിവാദമായതോടെ ഡിലീറ്റ്‌ ചെയ്‌തു

റിപബ്ലിക് ദിനത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി അതിഥിയായേക്കും; ക്ഷണിച്ച് നരേന്ദ്ര മോദിറിപബ്ലിക് ദിനത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി അതിഥിയായേക്കും; ക്ഷണിച്ച് നരേന്ദ്ര മോദി

Recommended Video

cmsvideo
സര്‍ക്കാരിനെ പുകഴ്ത്തി നടി എസ്തര്‍ | Oneindia Malayalam

English summary
Complaint against Thomas Isaac will be considered by Assembly's Privileges and Ethic Committee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X