Get Updates
Get notified of breaking news, exclusive insights, and must-see stories!

സെന്‍കുമാറിന്റെ ക്രൂരത; അകാരണമായി സ്ഥലം മാറ്റി, പരാതിയുമായി ജീവനക്കാരി! ഇത് പകപോക്കലോ?

കഴിഞ്ഞ പത്ത് മാസമായി വീഴ്ച്ചകളൊന്നുമില്ലാതെ ടിബ്രാഞ്ചില്‍ പ്രവര്‍ത്തിച്ചു വന്ന തന്നെ കാരണങ്ങളൊന്നുമില്ലാതെ മാറ്റിയത് കൃത്യമായ ഗൂഢാലോചനയുടെ ഫലമാണെന്ന് പരാതിയില്‍ പറയുന്നു.

തിരുവനന്തപുരം: അകാരണമായി സ്ഥലം മാറ്റിയെന്ന ആരോപണവുമായി പോലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥ പരാതി നല്‍കി. പോലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗമായ ടി ബ്രാഞ്ചില്‍ നിന്ന് ജൂനിയര്‍ സൂപ്രണ്ടായ കുമാരി ബീനയെയയാണ് സ്ഥലം മാറ്റിയത്.

ഡിജിപിയുടെ സ്ഥലംമാറ്റ ഉത്തരവിനെതിരെ ചീഫ് സെക്രട്ടറിയെയാണ് സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ടി ബ്രാഞ്ചില്‍ നിന്ന് സ്ഥലം മാറ്റികൊണ്ട് ഉത്തരവിറങ്ങിയത്.

 പുതിയ നിയമനം

പുതിയ നിയമനം

അതീവ രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന ടി ബ്രാഞ്ചിന്റെ ചുമതല ഇപ്പോള്‍ ആരോപണ വിധേയനായ സുരേഷ് കൃഷ്ണയ്ക്കാണ്. പോലീസ് ആസ്ഥാനത്ത് നിന്ന് രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് നടപടി നേരിട്ട വ്യക്തിയാണ് ഇദ്ദേഹം.

 ആരോടും ചോദിക്കാതെ

ആരോടും ചോദിക്കാതെ

ഡിജിപിഎ ഡിജിപി, ഐജി എന്നിവരുള്‍പ്പെടെയുള്ള സമിതി തീരുമാനിക്കേണ്ട നിയമനം ഡി ജി പി സ്വന്തം നിലയ്ക്ക് തീരുമാനിച്ചെന്നും ആരോപണമുണ്ട്.

 സെന്‍കുമാറിന്റെ പകപോക്കല്‍

സെന്‍കുമാറിന്റെ പകപോക്കല്‍

നേരത്തെ പുറ്റിങ്ങല്‍, ജിഷ വധക്കേസുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട സമയത്ത് 'ടി ബ്രാഞ്ചിലെ രേഖകള്‍ വിവരാവകാശ നിയമപ്രകാരം വരില്ലെന്ന് ചൂണ്ടി കാട്ടി നല്‍കിയിരുന്നില്ല. ഇതിന്റെ പകപോക്കലാണ് ബീനയെ മാറ്റിയതെന്നും ആരോപണം ഉയരുന്നുണ്ട്.

 എല്ലാം രണ്ട് മണിക്കൂറിനുള്ളില്‍

എല്ലാം രണ്ട് മണിക്കൂറിനുള്ളില്‍

നേരത്തെ ടി ബ്രാഞ്ചിന്റെ ചുമതല വഹിച്ചിരുന്ന കുമാരി ബീനയെ മാറ്റി സെക്ഷനില്‍ നിന്നുള്ള സഞ്ജീവിന് ചുമതല നല്‍കിയെങ്കിലും ഏറ്റെടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് രണ്ട് മണിക്കൂറിനുള്ളില്‍ സുരേഷ് കൃഷ്ണയെ നിയമിക്കുകയായിരുന്നു.

 ഇത് ഗൂഡാലോചനയുടെ ഫലം

ഇത് ഗൂഡാലോചനയുടെ ഫലം

കഴിഞ്ഞ പത്ത് മാസമായി വീഴ്ച്ചകളൊന്നുമില്ലാതെ ടിബ്രാഞ്ചില്‍ പ്രവര്‍ത്തിച്ചു വന്ന തന്നെ കാരണങ്ങളൊന്നുമില്ലാതെ മാറ്റിയത് കൃത്യമായ ഗൂഢാലോചനയുടെ ഫലമാണെന്ന് പരാതിയില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+