വെജ് വാഷിന്റെ വില്‍പ്പന 15 ദിവസത്തിനുള്ളില്‍ നിര്‍ത്തണമെന്ന ആവശ്യവുമായി കീടനാശിനി ലോബികള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത കീടനാശിനി പ്രതിരോധമരുന്നായ വെജ് വാഷിനെതിരെ കീടനാശിനി ലോബികള്‍.
കീടനാശിനിമരുന്ന് പിന്‍വലിക്കണമെന്ന ആവശ്യവുമായാണ് ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രോപ് കെയര്‍ ഫെഡറേഷന് ഓഫ് ഇന്ത്യ എന്ന കീടനാശിനി നിര്‍മ്മാതാക്കളുടെ സംഘടന മുന്നോട്ട് വന്നിരിക്കുന്നത്.

സംസ്ഥാന ഭക്ഷ്യസുരക്ഷ കമ്മിഷണര്‍ക്കാണ് സംഘടന വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. സര്‍വകലാശാല വൈസ് ചാന്‍സിലറായ ഡോ. പി രാജേന്ദ്രന് കത്തയച്ചും ഫോണിലൂടെയും ഇതേ ആവശ്യം പറഞ്ഞു കൊണ്ട് ഭീഷണിപ്പെടുത്തുകയാണെന്ന് പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
പച്ചക്കറികളിലെ പുറമെയുള്ള വിഷാംശം കഴുകി കളയുന്നതിന് സര്‍വകലാശാല കണ്ടുപിടിച്ച കീടനാശിനി പ്രതിരോധമരുന്നാണ് വെജ് വാഷ്. കേരളത്തിനകത്തും പുറത്തുമായി നിരവധി സ്വകാര്യ കമ്പനികള്‍ മരുന്ന് വില്പന നടത്തുന്നുണ്ട്.
വെജ് വാഷിന് അംഗീകാരമില്ലെന്നും 15 ദിവസത്തിനുള്ളില്‍ വില്‍പ്പന നിര്‍ത്തണമെന്നുമാണ് സംഘടനയുടെ ആവശ്യം. എന്നാല്‍ നിലവില്‍ നല്കിയ പരാതിയില്‍ പരിശോധന നടത്തിയതിന് ശേഷം മാത്രമേ നടപടികള്‍ എടുക്കാന്‍ കഴിയൂ.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications