കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെജ് വാഷിന്റെ വില്‍പ്പന 15 ദിവസത്തിനുള്ളില്‍ നിര്‍ത്തണമെന്ന ആവശ്യവുമായി കീടനാശിനി ലോബികള്‍

  • By Neethu
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത കീടനാശിനി പ്രതിരോധമരുന്നായ വെജ് വാഷിനെതിരെ കീടനാശിനി ലോബികള്‍.

കീടനാശിനിമരുന്ന് പിന്‍വലിക്കണമെന്ന ആവശ്യവുമായാണ് ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രോപ് കെയര്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്ന കീടനാശിനി നിര്‍മ്മാതാക്കളുടെ സംഘടന മുന്നോട്ട് വന്നിരിക്കുന്നത്.

vegwash-in-market

സംസ്ഥാന ഭക്ഷ്യസുരക്ഷ കമ്മിഷണര്‍ക്കാണ് സംഘടന വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. സര്‍വകലാശാല വൈസ് ചാന്‍സിലറായ ഡോ. പി രാജേന്ദ്രന് കത്തയച്ചും ഫോണിലൂടെയും ഇതേ ആവശ്യം പറഞ്ഞു കൊണ്ട് ഭീഷണിപ്പെടുത്തുകയാണെന്ന് പ്രമുഖ മാധ്യമത്തോട് പറഞ്ഞു.

പച്ചക്കറികളിലെ പുറമെയുള്ള വിഷാംശം കഴുകി കളയുന്നതിന് സര്‍വകലാശാല കണ്ടുപിടിച്ച കീടനാശിനി പ്രതിരോധമരുന്നാണ് വെജ് വാഷ്. കേരളത്തിനകത്തും പുറത്തുമായി നിരവധി സ്വകാര്യ കമ്പനികള്‍ മരുന്ന് വില്‍പന നടത്തുന്നുണ്ട്.

വെജ് വാഷിന് അംഗീകാരമില്ലെന്നും 15 ദിവസത്തിനുള്ളില്‍ വില്‍പ്പന നിര്‍ത്തണമെന്നുമാണ് സംഘടനയുടെ ആവശ്യം. എന്നാല്‍ നിലവില്‍ നല്‍കിയ പരാതിയില്‍ പരിശോധന നടത്തിയതിന് ശേഷം മാത്രമേ നടപടികള്‍ എടുക്കാന്‍ കഴിയൂ.

English summary
complaint against veggie wash by pesticide company
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X