#MeToo വെളിപ്പെടുത്തൽ; നടി രേവതിക്കെതിരെ കേസെടുക്കണമെന്ന് പോലീസിൽ പരാതി
Recommended Video

കൊച്ചി: സിനിമാ ഷൂട്ടിംഗിനിടെ പതിനേഴുകാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന വെളിപ്പെടുത്തലിന് പിന്നാലെ നടി രേവതിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പോലീസിൽ പരാതി. പീഡനവിവരം അറിഞ്ഞിട്ടും ഇത് പുറത്ത് പറയാതെ വർഷങ്ങളായി മറച്ചുവച്ചതിന് രേവതിക്കെതിരേയും കേസെടുക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ കണ്ടെത്തി നിയമനടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എറണാകുളം സെൻട്രൽ പോലീസിന് പരാതി ലഭിച്ചിരുന്നു. ഈ പരാതിയിലാണ് നടി രേവതിക്കെതിരേയും കേസെടുക്കണമെന്നാവശ്യപ്പെട്ടിരിക്കുന്നത്.

അഭിഭാഷകനയായ ജിയാസ് ജമാലാണ് പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്യൂസിസി അംഗങ്ങൾ കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിലാണ് നടി രേവതി പതിനേഴുകാരി പീഡനത്തിന് ഇരയായ കാര്യം വെളിപ്പെടുത്തിയത്.
വർഷങ്ങൾക്ക് മുൻപ് പതിനേഴ് വയസുകാരിയായ പെൺകുട്ടി സിനിമാ ലൊക്കേഷനിൽവെച്ച് രാത്രി തന്റെ വാതിലിൽ മുട്ടി ചേച്ചി രക്ഷിക്കണം എന്നു പറഞ്ഞൊരു സംഭവമുണ്ടായിട്ടുണ്ടെന്നും ഇനി ആർക്കും ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടാകരുതെന്നുമായിരുന്നു രേവതി പറഞ്ഞത്.
സിനിമാ ലൊക്കേഷനിൽ തനിക്കുണ്ടായ ദുരനുഭവം നടിയും സംവിധായികയുമായ അർച്ചന പത്മിനിയും വെളിപ്പെടുത്തിയിരുന്നു. പരാതിയുമായി ബി ഉണ്ണികൃഷ്ണൻ അടക്കമുള്ളവരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നായിരുന്നു അർച്ചന വെളിപ്പെടുത്തിയത്. അർച്ചനയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബി ഉണ്ണികൃഷ്ണനും അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications