നടി ആക്രമിക്കപ്പെട്ട കേസ്: നടൻ അജു വര്‍ഗീസ് കുരുക്കില്‍..!! ചെയ്തത് ഗുരുതര കുറ്റം..!!
കൊച്ചി: കൊച്ചിയില്‍ വെച്ച് യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഏറെ പഴി കേട്ടുകൊണ്ടിരിക്കുന്ന നടനാണ് ദിലീപ്. മലയാള സിനിമാ സംഘടനകളില്‍ വലിയ പിടിപാടുള്ള താരമായിട്ടുകൂടി ദിലീപിനെ പിന്തുണച്ച് പ്രമുഖ താരങ്ങള്‍ ആരും രംഗത്ത് വന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അതേസമയം ദിലീപിന്റെ അടുത്ത സുഹൃത്തുക്കളായ സലിം കുമാര്‍, ലാല്‍ ജോസ് എന്നിവരടക്കമുള്ളവര്‍ രംഗത്ത് വരികയും ചെയ്തു.
ദിലീപിനെ പിന്തുണയ്ക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് വഴി ആദ്യം പുലിവാല് പിടിച്ചത് സലിം കുമാര്‍ ആയിരുന്നു. ഇപ്പോഴിതാ യുവതാരങ്ങളില്‍ ശ്രദ്ധേയനായ അജു വര്‍ഗീസ് നിയമക്കുരുക്കിലും പെട്ടിരിക്കുന്നു.

നടിയെ അപമാനിച്ച് സലിം കുമാർ
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ പിന്തുണച്ച് സിനിമാ രംഗത്ത് നിന്നും ആദ്യമെത്തിയത് നടനും ദിലീപിന്റെ ഉറ്റസുഹൃത്തുക്കളില്‍ ഒരാളായ സലിം കുമാര്‍ ആയിരുന്നു. എന്നാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ നടിയെ അപമാനിക്കുന്ന പരാമര്‍ശം കടന്നുകൂടിയതോടെ സലിം കുമാറിനെതിരെ വന്‍ പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്നു.

ഒടുവിൽ മാപ്പ്
നടിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും അങ്ങനെയെങ്കില്‍ പ്രശ്നങ്ങളെല്ലാം അവിടെ തീരും എന്ന പരാമര്‍ശം ഒടുവില്‍ താരം പിന്‍വലിച്ചു. പരസ്യമായി നടിയോട് മാപ്പും പറഞ്ഞു. പിന്നാലെ പോസ്റ്റുമായെത്തിയ അജു വര്‍ഗീസും കുരുക്കില്‍ പെട്ടു.

പേര് വെളിപ്പെടുത്തി
ദിലീപിനെ നിര്‍ബന്ധിതമായി പ്രതിയാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പറയാന്‍ അജു ഫേസ്ബുക്കിലിട്ട പോസ്റ്റ് ആക്രമിക്കപ്പെട്ട നടിയുടെ പേരെടുത്ത് പറഞ്ഞുകൊണ്ടുള്ളതായിരുന്നു. പീഡനക്കേസുകളിലെ ഇരയുടെ വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന നിയമത്തിന്റെ ലംഘനമാണിത്.

അജുവിനെതിരെ പരാതി
ഇക്കാര്യം ചൂണ്ടിക്കാട്ടി അജു വര്‍ഗീസിനെതിരെ ഡിജിപി സെന്‍കുമാറിന് പരാതി സമര്‍പ്പിച്ചിരിക്കുകയാണ്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ പേര് പരാമര്‍ശിച്ചത് നിയമവിരുദ്ധമാണ് എന്ന് ചൂണ്ടിക്കാട്ടി കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതി നല്‍കിയത്.

പോസ്റ്റ് തിരുത്തി
ഐപിസി 376 പ്രകാരം രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് അജു വര്‍ഗീസ് ചെയ്തിരിക്കുന്നത്. ഇതോടെ തെററ് മനസ്സിലാക്കി പോസ്റ്റ് അജു തിരുത്തുകയും ചെയ്തു. ആക്രമിക്കപ്പെട്ട നടിയുടെ പേര് ഉപയോഗിച്ച് തെറ്റെന്ന് മനസ്സിലാക്കിയ സാഹചര്യത്തിൽ തിരുത്തുന്നു എന്നായിരുന്നു പുതിയ പോസ്റ്റ്. നടിയോട് മാപ്പും ചോദിച്ചു താരം.

ശുദ്ധ പോക്കിരിത്തരം
നടിയോട്, പ്രതി ആരാണോ അവര്‍ ചെയ്തത് ശുദ്ധ പോക്കിരിത്തരമാണ്. അതിന് ഒരു ന്യായീകരണവും ഇല്ലെന്നായിരുന്നു അജു പോസ്റ്റ്.പ്രതിയെ കണ്ടുപിടിക്കുക തന്നെ വേണം. പക്ഷേ ദിലീപേട്ടനോട് ഇപ്പോള്‍ കാണിക്കുന്നത് നിര്‍ബന്ധിതമായി പ്രതിയാക്കാനുള്ള ശ്രമമാണ്. രണ്ടും രണ്ടാണെന്ന് മനസ്സിലാക്കാനുള്ള വിവേകം പൊതുസമൂഹം കാണിക്കണമെന്നും സത്യം തെളിയുന്നത് വരെ ദിലീപിനെ കുറ്റപ്പെടുത്താതിരിക്കാമെന്നും അജു പറയുന്നു.

ദിലീപിനെതിരെ അനീതി
ദിലീപിന്റെ പേര് ചിലര്‍ കേസിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും ദിലീപിനെതിരായ അനീതി വളരെ വലുതാണെന്നും അജു വര്‍ഗീസ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. സത്യം പുറത്ത് വരണമെന്നും നിരപരാധിയായ ഒരാളെ അപകീര്‍ത്തിപ്പെടുത്തരുതെന്നും അജു ഫേസ്ബുക്കില്‍ കുറിച്ചു. ഇതിന് ശേഷമാണ് നടിയുടെ പേര് വെളിപ്പെടുത്തിയുള്ള പോസ്റ്റ് വന്നത്.

പിന്തുണച്ച് ലാൽ ജോസ്
മുന്‍നിര താരങ്ങള്‍ മൗനം തുടരവേ സംവിധായകനും ദിലീപുമായി അടുത്തം ബന്ധം സൂക്ഷിക്കുന്നയാളുമായ ലാല്‍ ജോസും പിന്തുണയുമായി പ്രത്യക്ഷപ്പെട്ടു. ദിലീപിനൊപ്പമുള്ള ഫോട്ടോയും ഒരു കുറിപ്പുമാണ് ഫേസ്ബുക്കില്‍ ലാല്‍ ജോസ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഞാന്‍ നിന്നോടൊപ്പം
ലാല്‍ ജോസിന്റെ പോസ്റ്റ് ഇങ്ങനെയാണ്. ദിലീപ്, നിന്നെ കഴിഞ്ഞ 26 വര്‍ഷങ്ങളായി എനിക്കറിയാം. ഞാന്‍ നിന്നെ വിശ്വസിക്കുന്നു. ആരൊക്കെ കരിവാരിത്തേക്കാന്‍ ശ്രമിച്ചാലും ഞാന്‍ നിന്നോടൊപ്പമുണ്ട്. നിന്നെ അറിയുന്ന സിനിമാക്കാരും.

സൂപ്പർ പോലീസായി മാധ്യമങ്ങൾ
യുവതാരങ്ങളില്‍ ശ്രദ്ധേയനായ നടന് ബാസ്റ്റിനും ദിലീപിന് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്. മാധ്യമങ്ങള്‍ സൂപ്പര്‍ പോലീസാവരുതെന്ന് ബിനീഷ് പറയുന്നു. ദിലീപിനേയും നാദിര്‍ഷയേയും തേജോവധം ചെയ്യാനാവരുത് മാധ്യമങ്ങളുടെ നീക്കമെന്നും ബിനീഷ് പറയുന്നു.

കുടുംബം തകർക്കരുത്
ഒരു ആധികാരികതയുമില്ലാത്ത വാര്‍ത്തകള്‍ പോലീസിന്റെ പേരില്‍ പടച്ചുവിടുമ്പോള്‍ ആരെ വിശ്വസിക്കാനാവുമെന്ന് ബിനീഷ് ചോദിക്കുന്നു. ദിലീപിനും നാദിര്‍ഷയ്ക്കും ഒരു കുടുംബം ഉണ്ട്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ വരുമ്പോള്‍ അവര്‍ തകര്‍ന്നുപോകുമെന്നും ബിനീഷ് പറയുന്നു.

ചെളി വാരി എറിഞ്ഞവർ
കുറ്റം തെളിയുന്നത് വരെ ആരെയും ക്രൂശിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് സംവിധായകന് ജൂഡ് ആന്തണി അഭിപ്രായപ്പെട്ടു. ദിലീപ് നിരപരാധി ആണെന്ന് തെളിയിക്കപ്പെടുമെന്നും ദിലീപിനെ ചെളി വാരി എറിഞ്ഞവര്‍ അന്ന് സഹതപിക്കേണ്ടി വരുമെന്നും നിര്‍മ്മാതാവ് എം രഞ്ജിത്ത് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ്
അജു വർഗീസിന്റെ തിരുത്തൽ പോസ്റ്റ്
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ!











Click it and Unblock the Notifications