Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ജു ബോബി ജോര്‍ജ്ജിന് ഇ പി ജയരാജന്റെ ഭീഷണി; അതൃപ്തി അറിയിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കി

തിരുവനന്തപുരം: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും ലോക അത്‌ലറ്റിക്‌സ് താരവുമായ അഞ്ജു ബോബി ജോര്‍ജ്ജിനോട് കായിക മന്ത്രി ഇ പി ജയരാജന്‍ കയര്‍ത്തു സംസാരിച്ചെന്ന് പരാതി. അഞ്ജു ഉള്‍പ്പെടെ കൗണ്‍സില്‍ ഉള്ളത് പാര്‍ട്ടിവിരുദ്ധരും അഴിമതി വിരുദ്ധരുമാണെന്ന് ആരോപിച്ച ഇപി ജയരാജന്‍് എല്ലാവരും കാത്തിരുന്നു കണ്ടോ എന്ന് ഭീഷണി മുഴക്കുകയും ചെയ്തു. കായിക മന്ത്രിയുടെ പെരുമാറ്റത്തിലുള്ള അതൃപ്തി ചൂണ്ടിക്കാണിച്ച അഞ്ജുബോബി ജോര്‍ജ്ജ് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി നല്‍കി.

കായിക മന്ത്രിയായി പുതുതായി ചുമതലയേറ്റ ഇപി ജയരാജനെ കാണാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ടി കെ ഇബ്രാഹിം കുട്ടിക്കൊപ്പം എത്തിയപ്പോഴായിരുന്നു സംഭവം. എന്നാല്‍ കൗണ്‍സിലിന്റെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവച്ചൊഴിയാന്‍ തയ്യാറല്ലെന്ന് അഞ്ജു വ്യക്തമാക്കി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മാന്വല്‍ പ്രകാരം പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റിയ ഹാന്‍ഡ്‌ബോള്‍ പരിശീലകന് തിരുവനന്തപുരത്തേക്ക് തന്നെ നിയമനം നല്‍കണമെന്ന ഫയല്‍ മന്ത്രിയുടെ പരിഗണനയിലുണ്ടായിരുന്നു. ശാരീരിക പ്രയാസങ്ങള്‍ നേരിടുന്ന കായികാധ്യാപകന്റെ നിയമനം മാത്രം പരിഗണിക്കാമെന്ന് അഞ്ജു പറഞ്ഞെങ്കിലും കൗണ്‍സിലിന് കീഴിലെ എല്ലാ സ്ഥലം മാറ്റങ്ങളും റദ്ദാക്കണമെന്ന് മന്ത്രി ഫയലില്‍ എഴുതുകയായിരുന്നു. കായികതാരങ്ങള്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് അഞ്ജു ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു കായിക മന്ത്രി അഞ്ജുവിനെ ഭീഷണിപ്പെടുത്തിയത്.

anjubobygeorge
ബംഗളുരുവുവില്‍ കസ്റ്റംസ് ഉദ്യോഗസ്ഥയായ അഞ്ജു ബംഗളുരുവില്‍ നിന്ന് കേരളത്തിലേക്ക് വരുന്നതിനായി വിമാനടിക്കറ്റ് എടുക്കുന്നതിനെ ചോദ്യം ചെയ്ത മന്ത്രി കൂടെയുള്ളവര്‍ അഞ്ജുവിനെ ചീത്തയാക്കുകയാണെന്നും, തങ്ങള്‍ അധികാരതത്തില്‍ വരില്ലെന്ന് കരുതിയോ എന്നും കാത്തിരുന്നു കാണാമെന്നും ഭീഷണി മുഴക്കി. മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് വകുപ്പ് മന്ത്രിയുടെ പെരുമാറ്റത്തിലുള്ള അതൃപ്തിയും എതിര്‍പ്പും അറിയിച്ചാണ് മടങ്ങിയത്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിന്റിന് വിമാനയാത്ര അനുവദിച്ചുകൊണ്ടുള്ള നിയമം പാസാക്കിയത് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണെന്ന് ചൂണ്ടിക്കാണിച്ച അഞ്ജു അതിന് പിന്നില്‍ പ്രവര്‍ത്തിച്ച കായിക വകുപ്പ് സെക്രട്ടറിയും എം ശിവശങ്കറും, ഫയലില്‍ ഒപ്പുവെച്ച ധനകാര്യ സെക്രട്ടറിയും അഴിമതിക്കാരാണ് എന്നാണോ മന്ത്രി ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രിക്ക് മുമ്പാകെ ചോദിച്ചു. സ്‌പോര്‍ട്‌സ് താരങ്ങള്‍ക്ക് രാഷ്ട്രീയമില്ലെന്നും പാവങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ നില്‍ക്കുന്നതെന്നും വ്യക്തമാക്കിയ അഞ്ജു തുറന്ന കയ്യോടെയാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ തലപ്പത്തേക്ക് വന്നതെന്നും അതുപോലെ തന്നെ തിരിച്ചുപോകുമെന്നും പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ അങ്ങനെയൊന്നും ചിന്തിച്ചില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അഞ്ജുവിനോട് പറഞ്ഞത്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+