ഫേസ്ബുക്കിലെ നിശാന്തിനി ഐപിഎസ്സിന്റെ വ്യാജ അക്കൗണ്ടിനെതിരെ പരാതി
കൊച്ചി: കൊച്ചിയില്‍ നിന്നും തൃശൂരിലേക്ക് സ്ഥലം മാറ്റം ലഭിച്ചതിന് പിന്നാലെ നിശാന്തിനി ഐപിഎസ്സിന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയവര്‍ക്കെതിരെ പരാതി. സ്ഥലം മാറ്റത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് നിശാന്തിനിയുടെ പേരില്‍ ഫേസ്ബുക്കില്‍ സ്റ്റാറ്റസുകള്‍ വന്നതോടെയാണ് ഐഡിക്കെതിരെ നടപടിക്കൊരുങ്ങുന്നത്.
തൃശൂര്‍ പോലീസ് കമ്മീഷണര്‍ ആയി ചാര്‍ജെടുത്ത നിശാന്തിനി തന്റെ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിനെതിരെ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. നിശാന്തിനിയുടെ ചിത്രത്തോടുകൂടിയാണ് ഫേസ്ബുക്ക് പ്രൊഫൈല്‍. അതേസമയം, പ്രൊഫൈല്‍ വ്യാജമാണെന്ന് വ്യക്തമാക്കിക്കൊണ്ടുതന്നെയാണ് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്.

നിശാന്തിനിയെ കൊച്ചിയില്‍ നിന്നും മാറ്റിയത് മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ ശക്തമായ നിലപാടെടുത്തതുകൊണ്ടാണെന്ന് ആരോപണമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് പ്രൊഫൈല്‍. നിശാന്തിനിയെ കൊച്ചിയില്‍ തിരിച്ചുകൊണ്ടുവരണമെന്നാണ് ഇവരുടെ ആവശ്യം.
നിശാന്തിനിക്ക് ഫേസ്ബുക്കില്‍ ഒഫീഷ്യല്‍ പേജുണ്ടായിരിക്കെ മറ്റൊരു പ്രൊഫൈലിലൂടെ വരുന്ന പോസ്റ്റുകള്‍ തെറ്റിദ്ധാരണയുണ്ടാക്കും. തന്റെ സ്ഥലം മാറ്റത്തിനെതിരെ ഫേസ്ബുക്കിലൂടെ പ്രതിഷേധിച്ചെന്ന പേരില്‍ വകുപ്പതല നടപടിയും നേരിടേണ്ടിവന്നേക്കാം. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ടാണ് നിശാന്തിനി ഐപിഎസ് വ്യാജ അക്കൗണ്ടിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.












Click it and Unblock the Notifications