Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇസ്രയേലില്‍ എന്താ സ്വര്‍ണഖനിയോ? ആറ് മലയാളികള്‍ കൂടെ അപ്രത്യക്ഷരായി, പരാതിയില്‍ അന്വേഷണം

2006 മുതല്‍ ഈ പുരോഹിതന്‍ ഇസ്രയേലിലേക്ക് തീര്‍ത്ഥാടന യാത്രകള്‍ നടത്തിവരുന്നുണ്ട്. തിരുവല്ല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ട്രാവല്‍ എജന്‍സി വഴിയാണ് ഇവര്‍ യാത്ര സംഘടിപ്പിച്ചിരുന്നത്.

israel

തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് കേരളത്തില്‍ നിന്നും ഇസ്രയേലിലേക്ക് പോയ കര്‍ഷക സംഘം തിരിച്ചെത്തിയത്. എന്നാല്‍ സംഘത്തിലുണ്ടായിരുന്ന ഒരു കര്‍ഷകനെ കാണാതായിരുന്നു. ബിജു എന്ന കര്‍ഷകന്‍ ഇസ്രയേലില്‍ നിന്നും മനപ്പൂര്‍വം മുങ്ങുകയായിരുന്നു എന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. 27 പേരടങ്ങുന്ന സംഘമായിരുന്നു ഇസ്രയേലിലേക്ക് പോയത്. എന്നാല്‍ അവിടെ നിന്ന് കാണാതായ കണ്ണൂര്‍ സ്വദേശി ബിജു കുര്യനെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

തീര്‍ത്ഥാടന സംഘം

തീര്‍ത്ഥാടന സംഘം

ഇസ്രയേല്‍ ഇന്റലിജന്‍സ് ബിജുവിനായി തിരച്ചില്‍ തുടരുകയാണ്. മേയ് എട്ടുവരെയാണ് വിസ കലാവധി. ഇതിനകം ബിജു തിരികെ മടങ്ങിയില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകും. 17ന് രാത്രി മുതലാണ് ബിജുവിനെ ഹെര്‍സ്ലിയയിലെ ഹോട്ടലില്‍ നിന്ന് കാണാതായത്. എന്നാല്‍ ഇപ്പോഴിതാ ഇസ്രയേല്‍ സന്ദര്‍ശിച്ച തീര്‍ത്ഥാടന സംഘത്തിലെ ആറ് പേര്‍ കൂടെ അപ്രത്യക്ഷരായെന്ന പരാതിയാണ് പുറത്തുവരുന്നത്.

പരാതിയുമായി പുരോഹിതന്‍

പരാതിയുമായി പുരോഹിതന്‍

തീര്‍ത്ഥാടന യാത്രയ്ക്ക് നേതൃത്വം നല്‍കിയ നാലാഞ്ചിറയിലുള്ള പുരോഹിതനാണ് ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്തിന് പരാതി നല്‍കിയത്. ഈ മാസം എട്ട് കേരളത്തില്‍ നിന്നും യാത്ര തിരിച്ച 26 സംഘത്തില്‍പ്പെട്ട അഞ്ച് സ്ത്രീകള്‍ ഉള്‍പ്പടെ ആറ് പേരെയാണ് കാണാതായത്. പാസ്‌പോര്‍ട്ട് ഉള്‍പ്പടെയുള്ള രേഖകള്‍ ഉപേക്ഷിച്ചാണ് ഇവര്‍ അപ്രത്യക്ഷമായത്.

 യാത്ര ട്രാവല്‍ എജന്‍സി വഴി

യാത്ര ട്രാവല്‍ എജന്‍സി വഴി

2006 മുതല്‍ ഈ പുരോഹിതന്‍ ഇസ്രയേലിലേക്ക് തീര്‍ത്ഥാടന യാത്രകള്‍ നടത്തിവരുന്നുണ്ട്. തിരുവല്ല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ട്രാവല്‍ എജന്‍സി വഴിയാണ് ഇവര്‍ യാത്ര സംഘടിപ്പിച്ചിരുന്നത്. ഈജിപ്ത്, ഇസ്രയേല്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര. ഈ യാത്ര സംഘം ഫെബ്രുവരി 11ന് ആണ് ഇസ്രയേലില്‍ പ്രവേശിച്ചത്.

ബതലഹേമിലെ ഹോട്ടലില്‍

ബതലഹേമിലെ ഹോട്ടലില്‍

ഫെബ്രുവരി 14ന് എന്‍കരേം എന്ന ടൂറിസ്റ്റ് കേന്ദ്രത്തില്‍ വച്ച് മൂന്ന് പേരും 15ന് പുലര്‍ച്ചെ ബതലഹേമിലെ ഹോട്ടലില്‍ നിന്നും മറ്റ് മൂന്ന് പേരും അപ്രത്യക്ഷരായെന്നാണ് പരാതിയില്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇസ്രയേല്‍ പൊലീസ് ഹോട്ടലിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. അതേസമയം, കര്‍ഷക സംഘത്തില്‍ നിന്നും കാണാതായ ബിജു കുടുംബാംഗങ്ങള്‍ക്ക് സന്ദേശം അയച്ചിരുന്നു.

വാട്‌സ്ആപ്പില്‍ സന്ദേശം

വാട്‌സ്ആപ്പില്‍ സന്ദേശം

സുരക്ഷിതനാണെന്നും അന്വേഷനിക്കേണ്ടെന്നും ഭാര്യയ്ക്ക് 16ന് വാട്‌സ്ആപ്പില്‍ സന്ദേശം അയച്ചിരുന്നു. ഇതിന് ശേഷം ബിജുവിനെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. വിമാനടിക്കറ്റിനുള്ള പണം ബിജു നല്‍കിയിരുന്നുവെങ്കിലും വിസ സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരമുള്ളതാണ്. 50 വയസ്സ് പൂര്‍ത്തിയാകാത്ത കര്‍ഷകരില്‍ നിന്നുള്ള അപേക്ഷ സ്വീകരിച്ചാണ് ബിജുവിനെ സര്‍ക്കാര്‍ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+