തൊഴിലാളി പ്രശ്നം ഉന്നയിച്ച സി നാരായണനെതിരെ പോലീസില്‍ പരാതി നല്‍കി മീഡിയ വണ്‍?
മീഡിയ വണില്‍ നിന്ന് ജീവനക്കാരെ പിരിച്ചുവിട്ട നടപടിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്
കോഴിക്കോട്: തൊഴിലാളി പ്രശ്നം ഉന്നയിച്ച പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി നാരായണനെതിരെ പോലീസില്‍ പരാതി നല്‍കി മീഡിയ വണ്‍ എച്ച് ആർ കൺസൾട്ടന്റ്. മീഡിയ വണില്‍ നിന്ന് ജീവനക്കാരെ പിരിച്ചുവിട്ട നടപടിയില്‍ നിന്ന് പിറകോട്ടില്ലെന്ന നിലപാടിലാണ് ഇപ്പോഴും മാനേജ്‌മെന്റ്. എന്നാല്‍ അതിനിടെ പിരിച്ചുവിട്ട ജീവനക്കാര്‍ക്കെതിരെ പോലീസ് സ്‌റ്റേഷനില്‍ മറ്റൊരു പരാതിയും നല്‍കിയിട്ടുണ്ട്.
ഇക്കാര്യം ഫോണില്‍ വിളിച്ച് അന്വേഷിച്ച പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയ്‌ക്കെതിരെയാണ് ഇപ്പോള്‍ മീഡിയ വണ്‍ പ്രതിനിധി പരാതി നല്‍കിയിരിക്കുന്നത്. മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പോലീസ് സി നാരായണനെ ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു.

മീഡിയ വണ്‍ എച്ച് ആര്‍ കണ്‍സള്‍ട്ടന്റ് ആയ ലത്തീഫുമായാണ് സി നാരായണന്‍ വിഷയം സംസാരിച്ചത്. പോലീസ് സ്‌റ്റേഷനില്‍ നിന്ന് നിരന്തരം വിളിപ്പിക്കുന്നത് സംബന്ധിച്ച് പിരിച്ചുവിടപ്പെട്ട ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. സ്ഥാപനത്തിലേക്കുള്ള ബിഎസ്എന്‍എല്‍ കേബിള്‍ ഛേദിച്ചു എന്നായിരുന്നു പരാതി. ഇതിന്റെ പേരില്‍ പിരിച്ചുവിടപ്പെട്ട ജീവനക്കാരെ പോലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു.
പിരിച്ചുവിട്ടതിന് പിറകേ പോലീസില്‍ പരാതി നല്‍കിയും ജീവനക്കാരെ പീഡിപ്പിക്കുന്നത് ശരിയല്ലെന്നാണ് താന്‍ പറഞ്ഞത് എന്ന് സി നാരായണന്‍ വണ്‍ഇന്ത്യയോട് പറഞ്ഞു. ഇത്തരം നീക്കങ്ങളില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ അത് വലിയ തരത്തിലുള്ള പ്രതിഷേധങ്ങള്‍ക്കും പ്രതിരോധങ്ങള്‍ക്കും വഴിവയ്ക്കും എന്നും താന്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് സി നാരായണന്‍ പറഞ്ഞു. സംസാരിക്കാന്‍ താത്പര്യമില്ലെന്ന് പറഞ്ഞ് പിന്നീട് ലത്തീഫ് തന്നെ ഫോണ്‍ കട്ട് ചെയ്യുക ആയിരുന്നത്രെ.
ഇത്തരം ഒരു പരാതി ലഭിച്ചതായി മെഡിക്കല്‍ കോളേജ് എസ്‌ഐ ഹബീബുള്ള വണ്‍ഇന്ത്യയോട് പറഞ്ഞു. എന്നാല്‍ ഇതില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.












Click it and Unblock the Notifications