Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിഷയുടെ മരണത്തില്‍ പ്രാദേശിക രാഷ്ട്രീയ നേതാവിന് പങ്കുണ്ടെന്ന്...

ദില്ലി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ ഒരു പ്രാദേശിക രാഷ്ട്രീയ നേതാവിന് പങ്കുണ്ടെന്ന് പരാതി ലഭിച്ചതായി ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ ലളിത കുമാരമഗംലം. പ്രശസ്തയായ ഒരു വനിത അഭിഭാഷകയില്‍ നിന്നാണ് കത്ത് രൂപത്തിലുള്ള പരാതി ലഭിച്ചത്. മാതൃഭൂമി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പരാതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിട്ടുണ്ടെന്നും അടുത്ത ദിവസം തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രിയ്ക്ക് കൈമാറുമെന്നും ലളിത കുമാരമംഗലം പറഞ്ഞു. ജിഷ വധക്കേസില്‍ ഒരു അയല്‍വാസിയെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ സംശയമുള്ളതായി ജിഷയുടെ അമ്മ നേരത്തെ പറഞ്ഞിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ജിഷയുടെ ശരീരത്തില്‍ പല്ലില്‍ വിടവുള്ളയാള്‍ കടിച്ചതായി കണ്ടെത്തിയിരുന്നു. ഇപ്പോള്‍ കസ്റ്റഡിയിലുള്ള അയല്‍വാസിയുടെ മുന്‍ നിര പല്ലുകളിലും വിടവുണ്ട്.

Jisha

ഇയാളെ ആദ്യം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നെങ്കിലും അന്വേഷണവുമായി സഹകരിച്ചിരുന്നില്ല. ഒന്നും അറിയില്ലെന്ന് മാത്രമാണ് ഇയാള്‍ ആവര്‍ത്തിച്ച് പറഞ്ഞത്. ജിഷയുടെ സമീപവാസികളുടെ പല്ലുകളും പൊലീസ് പരിശോധിയ്ക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+