Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തനംതിട്ടയില്‍ ബസ് ഡ്രൈവർ പത്താംക്ലാസുകാരിയെ തട്ടിക്കൊണ്ടു പോയതായി പരാതി

പത്തനംതിട്ട: സ്കൂള്‍ വിദ്യാർത്ഥിനിയെ സ്വകാര്യ ബസ് ഡ്രൈവര്‍ ബസില്‍ തട്ടിക്കൊണ്ടുപോയതായി പരാതി. പത്തനംതിട്ട ആങ്ങാമൂഴിയിലാണ് സംഭവം. പത്താംക്ലാസ് വിദ്യാർത്ഥിനിയായ കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പൊലീസ് ഡ്രൈവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പത്തനംതിട്ട - ആങ്ങമൂഴി റൂട്ടിലോടുന്ന ബസിലെ ഡ്രൈവറായ റാന്നി സ്വദേശിക്കെതിരെയാണ് പരാതി.

ഡ്രൈവർ തന്റെ മകളായ പതിനഞ്ച് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നാണ് അമ്മ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. പെണ്‍ക്കുട്ടി സ്ഥിരമായ സ്കൂളിലേക്ക് പോകുന്ന ബസിലെ ഡ്രൈവർക്കെതിരെയാണ് പരാത്. ഇന്ന് രാവിലേയും ഇതേ ബസിലായിരുന്നു കുട്ടി സ്കൂളിലേക്ക് പോയത്. എന്നാല്‍ കുട്ടി സ്കൂളില്‍ എത്തിയില്ല. ഇതേ തുടർന്ന് അധ്യാപകർ രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു.

kera

രക്ഷാതക്കളുടെ പരാതിയില്‍ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ബസ് ഡ്രൈവറും പെൺകുട്ടിയുമുള്ള സ്ഥലം കണ്ടെത്തിയതായാണ് സൂചന. നാട്ടുകാരില്‍ നിന്നും ഇതേ ബസിലെ സ്ഥിരം യാത്രക്കാർ, ബസിലെ മറ്റ് ജീവനക്കാർ, പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്നും പൊലീസ് വിവരം തേടിയിട്ടുണ്ട്. നേരത്തെ പെണ്‍കുട്ടിയും ഡ്രൈവറും തമ്മില്‍ പരിചയമുണ്ടെന്നാണ് പ്രദേശവാസികൾ പൊലീസിന് നൽകിയ മൊഴി. ഇന്ന് ബസില്‍ ഡ്രൈവർ ജോലിക്കുണ്ടായിരുന്നത് ഇയാളല്ലെന്നും ബസ് ജീവനക്കാരും ഉടമയും പൊലീസിനെ അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+