Get Updates
Get notified of breaking news, exclusive insights, and must-see stories!

പനി ബാധിച്ച് ആശുപത്രിയിലെത്തിച്ചു, മണിക്കൂറുകളോളം ചികിത്സ നൽകിയില്ലെന്ന്; ഒന്നരവയസുകാരൻ മരിച്ചു

തൃശൂർ: ചികിത്സ പിഴവിനെ തുടർന്ന് ഒന്നരവയസുകാരൻ മരിച്ചതായി പരാതി. തൃശൂർ ഒല്ലൂരിലാണ് സംഭവം. പനിയെ തുടർന്ന് കുട്ടിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസം പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഏറെ നേരത്തേക്ക് കുട്ടിക്ക് യാതൊരു ചികിത്സയും ആശുപത്രി അധികൃതർ നൽകിയില്ലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

രാത്രി 9 വരേയും കുട്ടിയെ ചികിത്സിച്ചില്ല. ഇതോടെ കുട്ടിയുടെ നില വഷളായി. തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ചാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കൾ പറ‍ഞ്ഞു. ആദ്യം പ്രവേശിച്ച ആശുപത്രിയിൽ നിന്ന് പീഡിയാട്രീഷ്യൻ ആയിരുന്നില്ല കുട്ടിയെ ചികിത്സിച്ചതെന്നും പകരം നഴ്സാണ് കുട്ടിയെ നോക്കിയതെന്നും ബന്ധുക്കൾ ആരോപിച്ചു.

babynew-

എന്നാൽ പിഡിയാട്രീഷ്യന്റെ നിർദ്ദേശപ്രകാരമാണ് ചികിത്സ നൽകിയതെന്നും ഇൻജെക്ഷൻ വഴി മരുന്ന് നൽകാൻ കഴിയാത്ത അവസ്ഥ ആയതിനാൽ മരുന്ന് നൽകാൻ കഴിഞ്ഞില്ലെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്. അതേസമയം സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+