• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബലാത്സംഗ കേസിലെ പ്രതിയായ സഹസംവിധായകനെ മാര്‍ട്ടിന്‍ പ്രക്കാട്ട് സംരക്ഷിക്കുന്നു; പിണറായിക്ക് പരാതി

തിരുവനന്തപുരം: ബലാത്സംഗ കേസിലെ പ്രതിയ്‌ക്കെതിരെ കോടതി ജാമ്യമില്ലാ വാറന്റ് അറസ്റ്റ് ചെയ്യാതെ പൊലിസ് ഒത്തുകളിക്കുന്നുവെന്ന ആരോപണവുമായി പരാതിക്കാരിയായ യുവതി. സഹസംവിധായകനായി ജോലി ചെയ്യുന്ന രാഹുല്‍ സി ബി (രാഹുല്‍ ചിറയ്ക്കല്‍) എന്നയാള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരി മുഖ്യമന്ത്രി പിണറായി വിജയന് കത്തയക്കുകയും ചെയ്തിട്ടുണ്ട്. വിവാഹവാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ച ശേഷം രാഹുല്‍ വഞ്ചിച്ചെന്നും സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് തന്‍റെ സ്വാധീനം ഉപയോഗിച്ച് സംരക്ഷിക്കുന്നുവെന്ന ആരോപണവും യുവതി ഉയര്‍ത്തുന്നു. യുവതി മുവതി മുഖ്യമന്ത്രിക്ക് അയച്ച് കത്തിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

മുട്ട് മടക്കാതെ കർഷകർ, ദില്ലിയിലെ കർഷക സമരം ചിത്രങ്ങളിലൂടെ

cmsvideo
  Shine Tom Chacko Exclusive Interview | Operation Java | Jerrys Talk Tube | Oneindia Malayalam
  ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി

  ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി

  മുഖ്യമന്ത്രിക്കെഴുതിയ കത്തില്‍ പറയുന്നത്

  ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി,

  2018 ഏപ്രില്‍ 29ന് രാഹുല്‍ സിബി ഇടുപ്പെല്ലിന് തകരാറുള്ള എന്നെ ബലാത്സംഗം ചെയ്തു. ബലാത്സംഗത്തിന് ശേഷം ഇയാള്‍ എന്നെ വിവാഹം കഴിക്കുമെന്ന് ഉറപ്പുനല്‍കി. വിവാഹവാഗ്ദാനം നല്‍കി എന്നെ ലൈംഗീകമായി ചൂഷണം ചെയ്യല്‍ ഇയാള്‍ തുടരുകയും ഒടുവില്‍ വഞ്ചിക്കുകയും ചെയ്തു. എന്റെ ലാപ്‌ടോപ്പും സ്വര്‍ണാഭരണങ്ങളും ആറ് ലക്ഷം രൂപയും തട്ടിയെടുത്തു.

  എളമക്കര പൊലീസ് സ്റ്റേഷനില്‍

  എളമക്കര പൊലീസ് സ്റ്റേഷനില്‍

  2020 ജൂലൈ 11ന് ഞാന്‍ എളമക്കര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ക്രൈം നമ്പര്‍ 550/2020ല്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 417, 376 (2) വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. പ്രതി സെഷന്‍സ് കോടതിയെ സമീപിച്ചു. ബഹു: കോടതി പ്രതി എന്നോട് ചെയ്ത അതിക്രമത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് ജാമ്യഹര്‍ജി തള്ളി. തുടര്‍ന്ന് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചു. കൊവിഡ് വ്യാപനത്തിന്റെ സമയമായതിനാലും ജയിലില്‍ സാമൂഹിക അകലം പാലിക്കേണ്ടതുള്ളതുകൊണ്ടും കേസിന്റെ മെറിറ്റ് നോക്കാതെ ഹൈക്കോടതി കുറ്റാരോപിതന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലെ മൂന്നാമത്തെ വ്യവസ്ഥ ഇങ്ങനെയാണ്:

  കള്ളക്കേസാണെന്ന്

  കള്ളക്കേസാണെന്ന്

  ‘അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കണം. നേരിട്ടോ അല്ലാതെയോ, ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങള്‍ കോടതിയോടോ പൊലീസ് ഉദ്യോഗസ്ഥനോടോ വെളിപ്പെടുത്തുന്നതില്‍ നിന്നും ആരേയും തടയുവാനോ ഭീഷണിപ്പെടുത്തുവാനോ, പ്രലോഭിപ്പിക്കാനോ, പ്രേരിപ്പിക്കുവാനോ പാടില്ല'

  കേസിന്റെ തുടക്കം മുതല്‍ തന്നെ പ്രതി രാഹുലിന്റെ സുഹൃത്തായ ഷബ്‌ന മുഹമ്മദ് കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ചുകൊണ്ടിരുന്നു. ജാമ്യം കിട്ടിയതിന് ശേഷം പ്രതിയും സുഹൃത്തുക്കളും ഭീഷണിപ്പെടുത്താന്‍ ആരംഭിച്ചു. ഇതിനിടെ എന്നെ വഞ്ചിച്ച അതേ രീതിയില്‍ മലബാര്‍ സ്വദേശിനിയായ മറ്റൊരു പെണ്‍കുട്ടിയേയും ഇയാള്‍ വഞ്ചിച്ചെന്ന് ഞാന്‍ അറിഞ്ഞു. ഒരേ സമയത്ത് പല സ്ത്രീകള്‍ക്ക് ഇയാള്‍ വിവാഹവാഗ്ദാനം നല്‍കിയിരുന്നു. പ്രതിയുടെ സുഹൃത്തുക്കള്‍ എന്റെ പരിചയക്കാര്‍ക്കിടയില്‍ എനിക്കെതിരെ അപവാദപ്രചാരണം നടത്താന്‍ ആരംഭിച്ചു. എന്റേത് കള്ളക്കേസാണെന്ന് ആരോപിച്ച് തേജോവധം ചെയ്തു.

  നീ ജയിലില്‍ പോകുമെന്ന്

  നീ ജയിലില്‍ പോകുമെന്ന്

  ഇതെല്ലാം കൂടിയായപ്പോള്‍ ഞാന്‍ തകര്‍ന്നുപോയി. ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. 21-ാം തീയതി പുലര്‍ച്ചെ എന്നെ ലിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലായിരുന്ന സമയത്ത് എന്നെ ഷബ്‌ന മുഹമ്മദ് വിളിച്ചു. ഞാന്‍ രാഹുലിനോട് സംസാരിക്കണമെന്നായിരുന്നു അവരുടെ ഏറ്റവും ആദ്യത്തെ പ്രതികരണം. ഇതേ രാഹുല്‍ കാരണമാണ് ഞാന്‍ വിഷാദ അവസ്ഥയിലെത്തുകയും ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തതെന്ന കാര്യം കണക്കിലെടുക്കാതെയായിരുന്നു ആ ഇടപെടല്‍. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ നീ ജയിലില്‍ പോകുമെന്ന് പൊലീസ് രാഹുല്‍ തന്നോട് പറഞ്ഞെന്ന് ഷബ്‌ന സൂചിപ്പിച്ചു. നിയമനടപടികള്‍ക്ക് പുറത്ത് ഒരു ചര്‍ച്ച നടത്താമെന്ന് മെസ്സേജ് അയച്ചു.

  മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ഫ്‌ളാറ്റിലേക്ക്

  മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ഫ്‌ളാറ്റിലേക്ക്

  ഞാന്‍ ആശുപത്രി വിട്ട ദിവസം ഷബ്‌ന എന്റെ ഫ്‌ളാറ്റിലെത്തി മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ഫ്‌ളാറ്റിലേക്ക് ചെന്ന് പ്രക്കാട്ടിനെ കാണണമെന്ന് നിര്‍ബന്ധിച്ചു. തീരെ വയ്യായിരുന്നെങ്കിലും എന്നെ അവര്‍ അവിടേക്ക് കൊണ്ടുപോയി. മാര്‍ട്ടിന്‍ പ്രക്കാട്ടിനൊപ്പം രാഹുലും ഉണ്ടായിരുന്നെന്ന് അവിടെ ചെന്നപ്പോഴാണ് എനിക്ക് മനസിലായത്. അവര്‍ മൂന്ന് പേരും ചേര്‍ന്ന് നേരിട്ടും അല്ലാതേയും കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് സ്വാധീനിക്കാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. രാഹുല്‍ ഉറപ്പായും ജയിലില്‍ പോകുമെന്നും ഞാന്‍ പരിഗണിച്ചില്ലെങ്കില്‍ രാഹുല്‍ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞ് അവര്‍ എന്നെ ഒത്തുതീര്‍പ്പിന് നിര്‍ബന്ധിച്ചു. ലോക് ഡൗണ്‍ സമയത്ത് വിഷയം മുഴുവനായി താന്‍ അറിഞ്ഞെന്നും പക്ഷെ ഞാന്‍ രാഹുലിനെതിരെ കേസ് കൊടുക്കുമെന്ന് കരുതിയില്ലെന്നും മാര്‍ട്ടിന്‍ പ്രക്കാട്ട് പറഞ്ഞു.

  സിനിമാ ഇന്‍ഡസ്ട്രിയില്‍

  സിനിമാ ഇന്‍ഡസ്ട്രിയില്‍

  സിനിമാ ഇന്‍ഡസ്ട്രിയില്‍ ഇതൊരു സാധാരണ സംഗതിയാണെന്നും പ്രക്കാട്ട് എന്നോട് പറഞ്ഞു. രാഹുലിന്റെ മോശം പ്രവൃത്തികളേക്കുറിച്ചും ഒരേ സമയത്ത് പല സ്ത്രീകളോട് വിവാഹം കഴിക്കാമെന്ന ഉറപ്പ് നല്‍കിയിരുന്നതിനേക്കുറിച്ചും തനിക്ക് അറിയാമായിരുന്നെന്നും പ്രക്കാട്ട് എന്നോട് പറയുകയുണ്ടായി. മുന്‍കൂര്‍ ജാമ്യം കിട്ടുന്നതുവരെ അറസ്റ്റ് ഒഴിവാക്കാന്‍ താന്‍ കാക്കനാട്, മൂവാറ്റുപുഴ, വയനാട് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയാന്‍ രാഹുലിനെ സഹായിച്ചതിനേക്കുറിച്ചും മാര്‍ട്ടിന്‍ പ്രക്കാട്ട് വെളിപ്പെടുത്തി. കേസ് തന്നേയും ബാധിക്കുമെന്നും നിയമനടപടിയില്‍ നിന്ന് പിന്മാറുകയോ രാഹുലിന് അനുകൂലമായി മൊഴി തിരുത്തുകയോ വേണമെന്ന് മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നോട് അഭ്യര്‍ത്ഥിച്ചു.

  കലൂര്‍ സ്റ്റേഡിയത്തിന് സമീപം

  കലൂര്‍ സ്റ്റേഡിയത്തിന് സമീപം

  2020 സെപ്റ്റംബര്‍ രണ്ടാമത്തെ ആഴ്ച്ച പ്രതി കലൂര്‍ സ്റ്റേഡിയത്തിന് സമീപം വെച്ച് എന്നെ കണ്ടു. കേസ് പിന്‍വലിക്കണമെന്നും തനിക്കെതിരെ നല്‍കിയ പരാതി കള്ളപ്പരാതിയാണെന്ന് എളമക്കര പൊലീസ് സ്റ്റേഷന്‍ എസ്എച്ചഒയോട് പറയണമെന്നും രാഹുല്‍ നിര്‍ബന്ധിച്ചു. അന്വേഷണസംഘത്തിന് മുന്‍പാകെ ഒപ്പിടേണ്ടതിന് മുന്നേ തന്നെ സഹായിക്കണമെന്നും ആവശ്യപ്പെട്ടു. കുറ്റാരോപിതനായ രാഹുല്‍ മലയാളം സിനിമാ സംവിധായകനും നിര്‍മ്മാതാവുമായ മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ അസിസ്റ്റന്റ് ഡയറക്ടറാണ്. രാഹുലിനെതിരെ നല്‍കിയ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മാര്‍ട്ടിന്‍ പ്രക്കാട്ടും സഹപ്രവര്‍ത്തകയായ ഷബ്‌നയും രാഹുലിന്റെ അമ്മയും മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ഫ്‌ളാറ്റില്‍ പല തവണ എന്നെ കണ്ട് കൂടിക്കാഴ്ച്ച നടത്തി. അന്വേഷണം തുടരുന്നതിനാല്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിനോ പ്രതിയായ രാഹുലിനോ എന്റെ ഫ്‌ളാറ്റ് സന്ദര്‍ശിക്കാന്‍ പാടില്ലാത്തതിനാല്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ഫ്‌ളാറ്റില്‍ ചെന്ന് കാണാന്‍ അവര്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു.

  മാര്‍ട്ടിന്‍ പ്രക്കാട്ടിന് വേണ്ടി

  മാര്‍ട്ടിന്‍ പ്രക്കാട്ടിന് വേണ്ടി

  അന്വേഷണം അവസാനിച്ച ഒക്ടോബര്‍ 29ന് രാത്രി പ്രതി എന്റെ അടുക്കലെത്തി. ഞാന്‍ താമസിക്കുന്ന ഫ്‌ളാറ്റിന് കീഴിലുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങിച്ചുകൊണ്ടിരിക്കുകയായിരുന്നു അപ്പോള്‍ ഞാന്‍. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ എന്നോട് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. കേസ് പിന്‍വലിക്കുകയോ മൊഴി മാറ്റുകയോ ചെയ്തില്ലെങ്കില്‍ തകരാറുള്ള എന്റെ ഇടുപ്പെല്ല് തകര്‍ക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. മുന്‍പത്തേപോലെ കേസിന് പിന്നാലെ ഓടാന്‍ ഇനി നിനക്ക് പറ്റില്ലെന്നും പറഞ്ഞു. രാഹുല്‍ എന്നെ അപായപ്പെടുത്തുമെന്ന് ഞാന്‍ ഭയന്നു. മാര്‍ട്ടിന്‍ പ്രക്കാട്ടിന് വേണ്ടി പല കാര്യങ്ങളും ചെയ്തതിനേക്കുറിച്ചും പ്രശ്‌നമുണ്ടാകുമ്പോള്‍ ആളുകളെ കൈകാര്യം ചെയ്യുന്നതിനേക്കുറിച്ചും രാഹുല്‍ എന്നോട് പറഞ്ഞത് ഞാനോര്‍ത്തു.

  ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍

  ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍

  എന്നെ ഉപദ്രവിക്കുമെന്ന ഭയത്തില്‍ ഞാന്‍ കരഞ്ഞു. അവിടെ നിന്ന് പോകാന്‍ ശ്രമിച്ചു. തനിക്ക് പറയാനുള്ളത് കേട്ടിട്ട് പോയാല്‍ മതിയെന്ന് പറഞ്ഞ് പ്രതി ഭീഷണിപ്പെടുത്തി. ഇപ്പോള്‍ മുന്നില്‍ നിന്ന് പോയാല്‍ പുറകേ എന്റെ ഫ്‌ളാറ്റിലേക്ക് വരുമെന്നും മുന്‍പ് എന്നെ ചെയ്തത് വീണ്ടും ചെയ്യുമെന്നും പറഞ്ഞു. എന്റെ ഇടംകൈയിലേക്കും മാറിടത്തിലേക്കും നോക്കിക്കൊണ്ടായിരുന്നു അത് പറഞ്ഞത്. കേസ് പിന്‍വലിച്ചില്ലെങ്കില്‍ എന്റെ അറിവോടെയല്ലാതെ പകര്‍ത്തിയ എന്റെ നഗ്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ഇടുമെന്നും ജീവിതം തകര്‍ത്തുകളയുമെന്നും ഞാന്‍ നാണം കെട്ട് മരിക്കുമെന്നും ഭീഷണിപ്പെടുത്തി. രാഹുലിന്റെ കൈയില്‍ ചിത്രങ്ങളുണ്ടോ, എന്നെ ഭീഷണിപ്പെടുത്താന്‍ പറഞ്ഞതാണോയെന്ന് അറിയില്ല. ഞാന്‍ ഉറക്കെ കരഞ്ഞു.

  എറണാകുളം ടൗണ്‍ നോര്‍ത്ത്

  എറണാകുളം ടൗണ്‍ നോര്‍ത്ത്

  പിറ്റേന്ന് ഓഫീസില്‍ പോകാന്‍ എനിക്ക് ഭയമായിരുന്നു. എന്നെ ആരെങ്കിലും പിന്തുടരുന്നുണ്ടോയെന്ന് ഭയമുണ്ടായിരുന്നു. ഞാന്‍ ഫ്‌ളാറ്റിലെത്താന്‍ വ്യത്യസ്ത സമയവും വഴികളും തെരഞ്ഞെടുത്തു. എന്റെ ചിത്രങ്ങള്‍ എന്തെങ്കിലും ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തിട്ടുണ്ടോയെന്ന് ബ്രൗസ് ചെയ്ത് നോക്കി. പുറത്തുപോകാന്‍ എനിക്ക് ഭയമായിരുന്നു. ഈ സംഭവത്തിന് ശേഷം മിക്ക ദിവസവം ഞാന്‍ ലീവെടുത്തു. പ്രതിയുടെ ഈ പ്രവൃത്തി എനിക്ക് മരണഭയമുണ്ടാക്കി. പാനിക് അറ്റാക്കുണ്ടായതിനേത്തുടര്‍ന്ന് നവംബര്‍ 11ന് എന്നെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാഹുലിനെതിരെ ഞാന്‍ എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തു. 815/2020 ക്രൈം നമ്പറില്‍ 294 (ബി), 504, 506, 354-ഡി വകുപ്പുകള്‍ ചുമത്തി കേസെടുത്തു. മേല്‍ പറഞ്ഞ വസ്തുതകള്‍ ചൂണ്ടിക്കാട്ടി പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഞാന്‍ വിശദമായ 164 മൊഴി നല്‍കിയിട്ടുണ്ട്.

  മണി പവറും മസില്‍ പവറും

  മണി പവറും മസില്‍ പവറും

  മണി പവറും മസില്‍ പവറുമുള്ള പ്രതി അടുപ്പക്കാരുടെ സഹായത്തോടെ എന്നെ കേസില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ വേണ്ടി ഭീഷണിപ്പെടുത്തുകയും സ്വാധീനിക്കുകയുമാണ്. മലയാള സിനിമാ മേഖലയുമായി ബന്ധമുള്ള പ്രതിക്ക് രാഷ്ട്രീയ സ്വാധീനവുമുണ്ട്. എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു. പ്രതിയ്‌ക്കെതിരെ നല്‍കിയിരിക്കുന്ന പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിയുടെ സുഹൃത്തുക്കളും എന്നില്‍ സമ്മര്‍ദ്ദം ചെലുത്തി. ജാമ്യം നല്‍കിയപ്പോള്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ച മൂന്നാമത്തെ നിബന്ധന പ്രതി ലംഘിച്ചു.

   ജാമ്യം റദ്ദാക്കണം

  ജാമ്യം റദ്ദാക്കണം

  ശക്തരായ ഇവരോട് ഒറ്റയ്ക്ക് പോരാടാന്‍ ഞാന്‍ നിസ്സഹായ ആയിരുന്നു. നീതിക്ക് വേണ്ടി ഒരു അഭിഭാഷകനെ സമീപിക്കുകയും പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആലുവ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തു. ഫെബ്രുവരി 11ന് കോടതി ഉത്തരവായി. ഓഗസ്റ്റ് 17ന് ഹൈക്കോടതി നല്‍കിയ ജാമ്യം മജിസ്‌ട്രേറ്റ് കോടതി റദ്ദാക്കുകയും പ്രതിക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തു.

  ആലുവ കോടതി

  ആലുവ കോടതി

  ഇതുവരേയ്ക്കും പ്രതിയ്‌ക്കെതിരെ പൊലീസ് നടപടിയെടുത്തിട്ടില്ല. മാത്രമല്ല, പ്രതിയ്ക്ക് നീതിന്യായ വ്യവസ്ഥയില്‍ നിന്ന് ഒളിച്ചോടാന്‍ തക്ക വിധത്തില്‍ സമയം അനുവദിച്ചുകൊടുക്കുകയും ചെയ്തു. ഞാന്‍ കേസ് കൊടുത്ത് ആദ്യമായല്ല ഇങ്ങനെ സംഭവിക്കുന്നത്. അറിയപ്പെടുന്ന, പണവും സ്വാധീനവുമുള്ള ഒരു സെലിബ്രിറ്റിയുടെ പിന്തുണയുള്ള പ്രതിയ്‌ക്കെതിരെ ഫലപ്രദമായ നടപടി സ്വീകരിക്കാന്‍ പൊലീസ് ഒരിക്കലും തയ്യാറായിരുന്നില്ല. ഇരയായ ഞാന്‍ നീതികിട്ടുമെന്ന് ഇപ്പോഴും വിശ്വസിക്കുന്നു. ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മിജസ്‌ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം ഭരണകൂടസംവിധാനം നീതി ഉറപ്പാക്കിത്തരണമെന്ന് അഭ്യര്‍ത്ഥന നടത്തുകയും ചെയ്യുന്നു.

  യൂറോമില്യൺസ് ലോട്ടറി; ലോകത്തെ ഏറ്റവും വലിയ ലോട്ടറി നറുക്കെടുപ്പില്‍ നിങ്ങള്‍ക്കും പങ്കാളിയാവാം

  English summary
  Complaint that director Martin Prakat is protecting the accused in the rape case
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X