Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വത്തിന് കണക്ക് ചോദിച്ച് സോഷ്യൽ മീഡിയ... പ്രചാരണങ്ങൾക്കെതിരെ ശോഭാ സുരേന്ദ്രൻ..!

കേരളത്തില്‍ വല്ലവിധേനെയും ശ്വാസമൊന്ന് വിടാന്‍ കഷ്ടപ്പെടുന്നതിന് ഇടയില്‍ ബിജെപിയുടെ മര്‍മ്മത്തിന് കിട്ടിയ അടി ആയിരുന്നു മെഡിക്കല്‍ കോഴ വിവാദം. സംസ്ഥാന നേതാക്കളടക്കം നാണം കെട്ട കോഴക്കഥകള്‍ക്ക് പിന്നാലെ ബിജെപി നേതാക്കളുടെ സ്വത്ത് വിവരങ്ങളും സംശയത്തിന്റെ നിഴലിലായി. ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ പേരില്‍ സ്വത്ത് സംബന്ധിച്ച ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ അവരുടെ മറുപടിപരമ്പരാഗത സ്വത്ത് ആണെന്നും കൃഷിയുണ്ടെന്നും മറ്റുമായിരുന്നു. ഇതിനതിരെ സോഷ്യൽ മീഡിയയിൽ സിപിഎം അടക്കമുള്ള എതിർപാർട്ടികൾ വൻ പ്രചാരണവും നടത്തുകയുണ്ടായി.

bjp

സോഷ്യൽ മീഡിയ വഴി തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്കെതിരെ ശോഭാ സുരേന്ദ്രൻ ഡിജിപിക്ക് പരാതി നൽകിയിരിക്കുകയാണ്. അപവാദ പ്രചാരണങ്ങൾക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. ആർ്എസ്എസ് വിട്ട് സിപിഎമ്മിലെത്തിയ സുധീഷ് മിന്നിയുടെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ടാണ് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നൽകിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് നാമനിർദേശ പത്രികയിലടക്കം സ്വത്ത് വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും തനിക്കെതിരെ ബോധപൂർവ്വമായ പ്രചാരണം നടത്തുകയാണ് എന്നും ശോഭാ സുരേന്ദ്രൻ ആരോപിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+