ഷംസീറിനെതിരെ രാഷ്ട്രപതിക്ക് പരാതി, ഇന്ത്യ മതരാഷ്ട്രമല്ല, ഭിന്നിപ്പിന് അനുവദിക്കരുതെന്ന് സ്പീക്കര്‍
മലപ്പുറം: മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് സ്പീക്കര്‍ എഎന്‍ ഷംസീറിനെതിരെ രാഷ്ട്രപതിക്ക് പരാതി. ഗണപതി ഭക്തരുടെ മതവികാരം വ്രണപ്പെടുത്തിയെന്നാണ് പരാതി. സുപ്രീം കോടതി അഭിഭാഷകനായ കോശി ജേക്കബാണ് പരാതിക്കാരന്. ഭരണഘടനാ പദവി വഹിക്കുന്ന വ്യക്തിയില്‍ നിന്ന് ഇത്തരം പ്രവര്‍ത്തികള്‍ ഉണ്ടാവാന്‍ പാടില്ലെന്നും, അത് സത്യപ്രതിജ്ഞയുടെ കടുത്ത ലംഘനമാണെന്നും, സ്പീക്കറെ ഭരണഘടനാ പദവിയില്‍ നിന്ന് പുറത്താക്കണമെന്നും പരാതിയില്‍ പറയുന്നു.
അതേസമയം വിവാദ പരാമര്‍ശത്തില്‍ ഷംസീറിനെ സിപിഎം നേതാക്കള്‍ അടക്കം പിന്തുണച്ചിരുന്നു. പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സ്പീക്കര്‍. ഇന്ത്യ മതരാഷ്ട്രമല്ലെന്നും, ഭിന്നിപ്പുണ്ടാക്കാന്‍ അനുവദിക്കരുതെന്നും സ്പീക്കര്‍ ഷംസീര്‍ ആവര്‍ത്തിച്ചു. പാഠ്യപദ്ധതിയുടെ മറവില്‍ കാവിവല്‍ക്കരണമാണ് നടക്കുന്നത്. കുട്ടികളെ പഠിപ്പിക്കേണ്ടത് ഭരണഘടനയെന്തെന്നാണ്. നമ്മുടെ ഉത്തരവാദിത്തമാണത്. ശാസ്ത്രം സത്യമാണ്. വിശ്വാസത്തെ തള്ളിപ്പറയുക എന്നല്ല അതുകൊണ്ട് ഉദ്ദേശിക്കുന്നത്.

മതനിരപേക്ഷവാദിയാവുകയെന്നതാണ് നാം എടുക്കേണ്ട പ്രതിജ്ഞ. എല്ലാ വിഭാഗക്കാര്‍ക്കും ഒന്നിച്ചിരിക്കാനും, അഭിപ്രായം പറയാനും സാധിക്കണം. ഭിന്നിപ്പുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ല എന്ന പ്രഖ്യാപനമാണ് ഓരോ കുട്ടിയും ഇന്ന് നടത്തേണ്ടതെന്നും സ്പീക്കര്‍ പറഞ്ഞു.പാഠ്യപദ്ധതി പരിഷ്കാരങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ കാവിവല്‍ക്കരണമാണ് അതിന്റെ മറവില്‍ നടക്കുന്നത്.
ചരിത്രത്തെ വക്രീകരിക്കുന്ന ശ്രമിക്കുന്ന ഇന്ത്യയില്‍ എന്താണ് എന്ന് പഠിപ്പിക്കേണ്ടതുണ്ട്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവരുടെ സംഭാവനകള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ചിലര്‍ അവരുടെ ഹിഡന്‍ അജണ്ട ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ്. ജനാധിപത്യത്തില്‍ ഏറ്റവും പ്രധാനം സംവാദവും ചര്‍ച്ചയും വിയോജിപ്പുമാണ്. എന്റെ അഭിപ്രായത്തോട് വിയോജിക്കാം. പക്ഷേ വസ്തുതകള്‍ അല്ലാത്ത ചരിത്രം പഠിപ്പിക്കാന്‍ ശ്രമിക്കരുത്. ഇന്ത്യ എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളുന്നു. മതനിരപേക്ഷത രാജ്യത്ത് നിലനിര്‍ത്താന്‍ നിര്ബന്ധമായിരിക്കുകയാണെന്നും സ്പീക്കര്‍ പറഞ്ഞു
മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയതാണെന്ന് നമുക്കറിയാം. എന്നാല്‍ മരിച്ചുവെന്ന് വരുത്താനാണ് ശ്രമം. ഒരു ശക്തിയെയും ഭിന്നിപ്പുണ്ടാക്കാന്‍ അനുവദിക്കരുത്. ഹരിയാന പോലെ കേരളം ആകണോ? മതത്തില്‍ വിശ്വസിക്കാം. എന്നാല്‍ ഇന്ത്യ ഒരു മതരാഷ്ട്രമല്ല. ശാസ്ത്രത്തെ പ്രചരിപ്പിക്കണം എന്നത് മതത്തെ തള്ളിപ്പറയല്‍ അല്ല. മതനിരപേക്ഷനാവുക എന്നത് ഇന്ന് ആവശ്യമാണ്. മനുഷ്യരെ സ്നേഹിക്കുന്നവരാണ് നമ്മള്. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന സംസ്കാരമാണ് കേരളത്തിന്റേത് എന്നും ഷംസീര്‍ വ്യക്തമാക്കി.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications