മരിച്ചാലും കൊള്ളയടിക്കാൻ എസ്ബിഐ!മരിച്ചാൽ നിങ്ങൾക്ക് പണം നഷ്ടമാകും!എസ്ബിഐയുടെ തീവെട്ടിക്കൊള്ള ഇങ്ങനെ

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കൊച്ചി: കണ്ണിൽ ചോരയില്ലാതെ കൂടുതൽ സേവനങ്ങൾക്ക് പണം ഈടാക്കി എസ്ബിഐയുടെ തീവെട്ടിക്കൊള്ള തുടരുന്നു. മരിച്ചവരുടെ അക്കൗണ്ടിലുള്ള തുക അവകാശിക്ക് നൽകുന്നതിനാണ് എസ്ബിഐ പണം ഈടാക്കുന്നത്. നിയമപരമായി പണം ഈടാക്കാൻ അനുവാദമില്ലെന്നിരിക്കെയാണ് എസ്ബിഐയുടെ പിടിച്ചുപറി.

വൈപ്പിനിൽ നിന്ന് മുങ്ങി!! പെൺകുട്ടികൾ പൊങ്ങിയത് മധുരയിൽ!! അതും യുവാക്കൾക്കൊപ്പം!!

മഞ്ചേശ്വരത്ത് രാജിവെച്ചാലും ലീഗിന് രക്ഷയില്ല!കള്ളവോട്ട് കണ്ടെത്താൻ വോട്ടിംഗ് മെഷീൻ ഡീ കോഡ് ചെയ്യും?

അക്കൗണ്ട് ഉടമ മരിച്ചാൽ അവകാശത്തിൽ തീർപ്പുണ്ടാക്കി എത്രയും പെട്ടെന്ന് അവകാശിക്ക് പണം നൽകണമെന്നാണ് വ്യവസ്ഥ. അക്കൗണ്ടിലുള്ള തുക അവകാശിക്ക് പണമായി സ്വീകരിക്കുകയോ അല്ലെങ്കിൽ തന്റെ അക്കൗണ്ടിലേക്ക് മാറ്റുകയോ ചെയ്യാം. ഈ സേവനങ്ങൾക്കൊന്നും സർവ്വീസ് ചാർജോ പിഴയോ ഈടാക്കാൻ ബാങ്കുകൾക്ക് അവകാശമില്ലെന്നാണ് വിദഗ്ദർ പറയുന്നത്.

sbi

ഇത്തരത്തിൽ പണം ഈടാക്കുന്നതിനെതിരെ സംസ്ഥാനത്ത് നിരവധി പരാതികളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് ബാങ്കിംഗ് ഓബുഡ്സ്മാനിലും ഒട്ടേറെ പരാതി ലഭിച്ചിട്ടുണ്ട്. അക്കൗണ്ട് ഉടമ മരണപ്പെട്ടിട്ടും കൊള്ളയടിക്കുന്ന ബാങ്കിന്റെ നടപടികൾക്കെതിരെ പ്രതിഷേധം വ്യാപകമായിരിക്കുകയാണ്.

ഗ്രൂപ്പിന്റെ പേര് സ്നേഹക്കൂട്ടായ്മ, അഡ്മിനായ 51കാരൻ പീഡനവീരൻ! യുവതിയെ പീഡിപ്പിച്ച കേസിൽ പിടിയിൽ...

ജൂൺ ഒന്ന് മുതലാണ് എസ്ബിഐയുടെ എല്ലാ സേവനങ്ങൾക്കും വൻതുക സർവ്വീസ് ചാർജായി ഈടാക്കി തുടങ്ങിയത്. എന്നാൽ ഇതുസംബന്ധിച്ച് നേരത്തെ പുറത്തിറക്കിയ വിഞ്ജാപനത്തിൽ മരണപ്പെട്ടവരുടെ അക്കൗണ്ടിലെ തുക അവകാശിക്ക് കൈമാറുന്നതിന് പ്രത്യേകം ചാർജുകൾ ഈടാക്കുമെന്ന കാര്യം സൂചിപ്പിച്ചിട്ടില്ലായിരുന്നുവെന്നാണ് പരാതിക്കാർ പറയുന്നത്.

English summary
complaints about sbi service .
Please Wait while comments are loading...