ക്രൂര പീഡനം, ഇസ്ലാമായ കാമുകനെ ഹിന്ദുവാക്കണം; സഹികെട്ട് പിണറായിയുടെ നാട്ടുകാരി മതില്‍ചാടി

  • Posted By:
Subscribe to Oneindia Malayalam

തൃപ്പൂണിത്തുറ: എറണാകുളം തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗാ കേന്ദ്രതിതനെതിരെ കൂടുതല്‍ വെളിപ്പെടത്തലുമായി യോഗ കേന്ദ്രത്തിലെ അന്തേവാസിയായ പെണ്‍കുട്ടി രംഗത്ത്. അതിക്രൂരമായ പീഡനമാണ് യോഗാ കേന്ദ്രത്തില്‍ നടന്നിരുന്നതെന്ന് പെണ്‍കുട്ടി പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടുകാരിയായ അഷിതയാണ് ആരോപണവുമായി രംഗത്തെത്തിയിരുക്കുന്നത്. കെട്ടിയിട്ട് വായില്‍ തണി തിരുകി ക്രൂര പീഡനത്തിന് ഇരയാക്കിയതായി പെണ്‍കുട്ടി പറയുന്നു. സഹിക്കാന്‍ കഴിയാത്തത് കൊണ്ടാണ് യോഗാ കേന്ദ്രത്തിന്റെ മതില്‍ചാടി രക്ഷപ്പെട്ടതെന്നും പെണ്‍കുട്ടി.

മുഖ്യമന്ത്രിയുടെ നാട്ടുകാരി

മുഖ്യമന്ത്രിയുടെ നാട്ടുകാരി

എറണാകുളം തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗാ കേന്ദ്രത്തിനെതിരെ കൂടുതല്‍ ആരോപണവുമായി പെണ്‍കുട്ടി രംഗത്തെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ നാട്ടുകാരിയായ അഷിതയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

ക്രൂര പീഡനം

ക്രൂര പീഡനം

യോഗാ കേന്ദ്രത്തില്‍ നടന്നിരുന്നത് ക്രൂര പീഡനം ആയിരുന്നുവെന്നാണ് അവര്‍ പറയുന്നത്. വായില്‍ തുണി തിരുകി വച്ച ശേഷമായിരുന്നു പീഡനം എന്ന് അഷിത പറയുന്നു. കരച്ചില്‍ പുറത്തു കേള്‍ക്കാതിരിക്കാന്‍ ഉച്ചത്തില്‍ പാട്ടു വച്ചിരുന്നതായും അഷിത വെളിപ്പെടുത്തുന്നു.

പ്രണയത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍

പ്രണയത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍

താനൊരു മുസ്ലീം യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും ഇതില്‍ നിന്ന് പിന്തിരിപ്പിക്കാനായിട്ടാണ് തന്നെ യോഗാ കേന്ദ്രത്തിലെത്തിച്ചതെന്ന് അഷിത പറയുന്നു. ലൗജിഹാദ് എന്ന് പറഞ്ഞാണ് മര്‍ദിച്ചിരുന്നതെന്നും അവര്‍.

കാമുകനെ മതംമാറ്റാന്‍

കാമുകനെ മതംമാറ്റാന്‍

കാമുകനെ മതംമാറ്റാനും യോഗ കേന്ദ്രത്തിലുളളവര്‍ നിര്‍ബന്ധിച്ചിരുന്നതായി പെണ്‍കുട്ടി പറയുന്നു. ബന്ധം അവസാനിപ്പിക്കാനും ഇവര്‍ ശ്രമിച്ചെന്ന് പെണ്‍കുട്ടി പറയുന്നു.

ഭ്രാന്തിയാക്കാന്‍

ഭ്രാന്തിയാക്കാന്‍

എന്നാല്‍ പിന്മാറാന്‍ തയ്യാറാകാത്തതോടെ തന്നെ ഭ്രാന്തിയാക്കാന്‍ ശ്രമിച്ചതായും അഷിത പറയുന്നു. ഇതിനായി അമൃത ആശുപത്രിയിലാണ് കൊണ്ടു പോയതെന്നും അവിടെ ഒരാഴ്ച താമസിപ്പിച്ചെന്നും അവിടെ നിന്ന് മെന്റല്‍ ഡിസേബിള്‍ എന്ന സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചതെന്നും അഷിത പറയുന്നു.

കോടതിയില്‍ നേരിടുന്നതിന്

കോടതിയില്‍ നേരിടുന്നതിന്

തന്റെ വാദങ്ങളെ കോടതിയില്‍ നേരിടുന്നതിന് വേണ്ടിയാണ് അത്തരത്തിലൊരു സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നാണ് അഷിത പറയുന്നത്. മെന്റലി ഡിസ്േബിള്‍ ആണെന്ന് തെളിയിച്ചാല്‍ തന്റെ വാക്കുകള്‍ക്ക് വിലയുണ്ടാകില്ലെന്ന് അഷിത പറയുന്നു.

കണക്കിലധികം ഗുളികകള്‍

കണക്കിലധികം ഗുളികകള്‍

കണക്കിലധികം ഗുളികകളാണ് നല്‍കിയിരുന്നതെന്ന് അവര്‍ പറയുന്നു. ഒരു നേരം എട്ടോളം ഗുളികകള്‍ നല്‍കിയിരുന്നതായി അഷിത. എന്നാല്‍ ഈ ഗുളഇകയുടെ പേര് അറിയില്ലെന്ന് അഷിത. ഉറങ്ങുന്നതിനും ഡിപ്രഷന്‍ കുറയ്ക്കുന്നതിനും വേണ്ടിയായിരുന്നു ഇതെന്നും അഷിത പറയുന്നു.

രണ്ട് തവണ

രണ്ട് തവണ

രണ്ട് തവണ തന്നെ വീട്ടുകാര്‍ യോഗാ കേന്ദ്രത്തിലെത്തിച്ചുവെന്നാണ് അഷിത പറയുന്നത്. ആദ്യം ജനുവരിയിലായിരുന്നുവെന്നും എന്തോ കലക്കി തന്ന് ശരീരം തളര്‍ത്തിയ ശേഷമാണ് അവിടെ എത്തിച്ചതെന്നും അഷിത പറയുന്നു. അവനെ വേണ്ടാ എന്ന് പറഞ്ഞതോടെയാണ് മര്‍ദനം അവസാനിപ്പിച്ചതെന്നും പെണ്‍കുട്ടി പറയുന്നു.

ശവം വീഴും

ശവം വീഴും

വീട്ടുകാര്‍ക്കൊപ്പം പോണം എന്ന് പറഞ്ഞില്ലെങ്കില്‍ രണ്ടുപേരുടെയും ശവം വീഴുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പെണ്‍കുട്ടി. അത് പേടിച്ചാണ് വീട്ടുകാര്‍ക്കൊപ്പം പോയതെന്നും അഷിത.

മാര്‍ച്ചില്‍ വീണ്ടും

മാര്‍ച്ചില്‍ വീണ്ടും

വീട്ടില്‍ ചെന്ന ശേഷവും വീണഅടും കാമുകനുമായി ബന്ധം തുടര്‍ന്നപ്പോള്‍ മാര്‍ച്ചില്‍ വീണ്ടും യോഗാ കേന്ദ്രത്തിലെത്തിച്ചുവെന്ന് അഷിത പറയുന്നു. എന്നാല്‍ രണ്ടാം തവണ എത്തിച്ചപ്പോള്‍ ക്രൂരമായി പീഡിപ്പിച്ചുവെന്ന് അഷിത.

തിരുവനന്തപുരത്ത് കൊണ്ടുപോയി

തിരുവനന്തപുരത്ത് കൊണ്ടുപോയി

യോഗാ കേന്ദ്രത്തിന് തിരുവനന്തപുരത്തും ആശ്രമം ഉണ്ടായിരുന്നതായി അഷിത പറയുന്നു. അവിടെ വെള്ളത്തില്‍ മുക്കിയും കൈയ്യില്‍ ആണി അടിച്ചുമാണ് പീഡനം എന്നും അഷിത. തിരുവനന്തപുരത്ത് അയക്കാമെന്ന് പറഞ്ഞ് തന്നെക്കൊണ്ട് സമ്മത പത്രം എഴുതിവാങ്ങിച്ചതായും അഷിത.

cmsvideo
ലവ് ജിഹാദിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ തേടി NIA | Oneindia Malayalam
സഹികെട്ട്

സഹികെട്ട്

സഹികെട്ടാണ് ആശ്രമത്തിന്റെ മതില്‍ ചാടി രക്ഷപ്പെട്ടതെന്ന് അഷിത പറയുന്നു. ആശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട ശേഷം ഒളിവില്‍ കഴിഞ്ഞിരുന്നതായും അഷിത.

English summary
complaints againist amritha hospital and shiva shakthi yoga center
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്