Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീകളുടെ ചിത്രങ്ങള്‍ അശ്ലീല ഗ്രൂപ്പുകളില്‍; ആളുകള്‍ മോശം സ്ത്രീയായി ചിത്രീകരിക്കുന്നു, വെളിപ്പെടുത്തല്‍

കൊച്ചി: സ്ത്രീകളുടെ ചിത്രങ്ങള്‍ അനുവാദമില്ലാതെ പകര്‍ത്തി അശ്ലീല ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുന്നതായി പരാതി. വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയാണ് ചിത്രം പകര്‍ത്തുന്നതെന്നും ഇരയക്കപ്പെട്ട സ്ത്രീകള്‍ വെളിപ്പെടുത്തുന്നു. തന്റെ ചിത്രം അശ്ലീല ഗ്രൂപ്പിലൂടെ പ്രചരിക്കുന്നുണ്ടെന്ന് അറിഞ്ഞ് തകര്‍ന്നുപോയെന്നും സംസാരിക്കാന്‍ കഴിയാത്ത വിധം മാനസികപരമായ ബുദ്ധിമുട്ട് നേരിട്ടെന്നും ഇരയാക്കപ്പെട്ട വീട്ടമ്മ പറഞ്ഞു.

1

ഏതു ഫോട്ടോ ഇങ്ങനെയൊക്കെ ആക്കിയെന്ന് നമുക്ക് അറിയില്ലല്ലോ, വല്ലാത്ത വിഷമമായിപ്പോയി. ഇത് പുറത്തുവന്നാല്‍ ആളുകള്‍ എന്നെ മോശം സ്ത്രീയായി ചിത്രീകരിക്കുമോ എന്നുള്ള ചിന്തയുണ്ടായെന്നും ഫോട്ടോ പുറത്തുവന്നപ്പോള്‍ എങ്ങനെ വന്നെന്ന് അയല്‍വാസികള്‍ അമ്മയോട് ചോദിച്ചെന്നും വീട്ടമ്മ പറഞ്ഞു.

2

സമ്മതമില്ലാതെയാണ് എടുത്തതെന്ന് പറഞ്ഞപ്പോള്‍, എങ്ങനെയാണ് സമ്മതമില്ലാതെ എടുക്കാന്‍ കഴിയുക എന്നൊക്കെ രീതിയിലുള്ള സംസാരങ്ങളാണ് ഉണ്ടാകുന്നത്. അവരോട് ഇക്കാര്യങ്ങളൊക്കെ പറഞ്ഞാല്‍ മനസിലാകേണ്ടൈന്ന് സ്ത്രീ മനോരമ ന്യൂസിമനോട് പറഞ്ഞു. തെറിവാക്കുകള്‍ കൂട്ടിയുള്ള പേരാണ് ഇത്തരം വാട്‌സാപ്പ് ഗ്രൂപ്പുകള്‍ക്ക് നല്‍കുന്നത്.

3

അപരിചതരുടെയും സുഹൃത്തുക്കളുടെയും മാത്രമല്ല, കുടുംബാംഗങ്ങളുടെ ചിത്രം വരെ അംഗങ്ങള്‍ ഗ്രൂപ്പില്‍ പരസ്യമാക്കുന്നു, അതില്‍ സ്വകാര്യ നിമിഷങ്ങള്‍ വരെ ഉള്‍പ്പെടുന്നുണ്ട്. ഒരു ഗ്രൂപ്പിലെത്തുന്ന ഫോട്ടോകള്‍ പിന്നീട് വിവിധ ഗ്രൂപ്പുകളിലേക്ക് പ്രചരിക്കുന്നു. ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന സ്ത്രീകള്‍ നിരന്തരം സൈബര്‍ ആക്രമണങ്ങള്‍ക്കും ഇരയാകുന്നുണ്ട്.

4

അതേസമയം, ഡേറ്റിംഗ് ആപ്പുകളിലൂടെ പരിചയപ്പെട്ട സ്ത്രീകളുടെ ചിത്രങ്ങള്‍ കൈക്കാലാക്കി അശ്ലീല സൈറ്റുകള്‍ക്ക് കൈമാറുന്ന സംഘത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് മാസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്നിരുന്നു. വ്യാജ പ്രൊഫൈലുകളുണ്ടാക്കി, സൌഹൃദം പങ്കുവച്ചും പിന്നീട് പ്രണയിച്ചും കുട്ടികളെ ചൂഷണം ചെയ്യുകയാണ് ഇതിനുപിന്നിലുള്ള കുറ്റവാളികളുടെ രീതി.

5

സൗഹൃദവും സ്‌നേഹവും തേടി നമ്മുടെ മക്കള്‍ ഇന്റര്‍നെറ്റില്‍ പരതുന്ന വഴികള്‍ രക്ഷിതാക്കള്‍ അറിയണമെന്നില്ല. അവര്‍ കൂട്ടുതേടി ചതിക്കുഴികളില്‍ പെടുമ്പോഴാണ് മിക്ക രക്ഷിതാക്കളും ഇക്കാര്യം അറിയുന്നത്. അഞ്ജാതരായ ചിലര്‍, വ്യാജപ്രൊഫൈലുകളുണ്ടാക്കി കുട്ടികളുമായി സൗഹൃദം തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കുട്ടികളെ വശീകരിക്കുകയും, സ്വകാര്യ ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കുകയും ചെയ്യുന്നു.

6

സംഭവത്തില്‍ മുന്നറിയിപ്പുമായി തൃശൂര്‍ സിറ്റി പൊലീസ് രംഗത്തെത്തിയിരുന്നു. സാമൂഹ്യമാധ്യമങ്ങളിലെ അക്കൌണ്ട് വിവരങ്ങളും ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങളും അപരിചിതര്‍ക്ക് നല്‍കരുത്. ഇന്‍സ്റ്റാഗ്രാം ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമ എക്കൌണ്ടുകള്‍ ആപ്പുകളോട് ലിങ്ക് ചെയ്യുന്നത് സൂക്ഷിച്ചുവേണം.

7

കൃത്യമായ വിവരം നല്‍കാത്ത പ്രൊഫൈലുകളോട് ജാഗ്രത പുലര്‍ത്തുക. ഇത്തരം ബന്ധങ്ങളിലൂടെയുള്ള സാമ്പത്തിക ഇടപാടുകള്‍ ഒഴിവാക്കുക. തട്ടിപ്പില്‍ കുരുങ്ങാതിരിക്കാന്‍ കുട്ടികളാണ് ജാഗ്രത പാലിക്കേണ്ടത്. അവര്‍ അപകടങ്ങളിലെത്താതിരിക്കാനുള്ള വഴിയടക്കേണ്ടത് രക്ഷിതാക്കളുടെ ഉത്തരവാദിത്വമാണെന്ന് പൊലീസ് മുന്നറിയിപ്പില്‍ വ്യക്തമാക്കി.

8

ഡേറ്റിങ്ങ് ആപ്പുകളെക്കുറിച്ച് രക്ഷിതാക്കള്‍ക്ക് കാര്യമായ അറിവുണ്ടാകണമെന്നില്ല. അടുത്തിടെ ഇന്റര്‍ പോള്‍ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ രാജ്യാന്തരബന്ധമുള്ള ഇത്തരം ചതിക്കുഴികളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയുണ്ടായെന്ന് തൃശൂര്‍ സിറ്റി പൊലീസ് പറഞ്ഞിരുന്നു.ഇതുകൂടാതെ ഓണ്‍ലൈന്‍ വായ്പ വിതരണ സംഘം പണം തിരിച്ചടക്കാത്തവരുടെ ബന്ധുക്കളുടെ ചിത്രങ്ങള്‍ അശ്ലീല ചിത്രങ്ങളാക്കി ഭീഷണിപ്പെടുത്തുന്ന സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് സംബന്ധിച്ച് യുവതി തൃശൂര്‍ പൊലീസിന് പരാതി നല്‍കിയിരുന്ന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+