കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസിൽ സമ്പൂർണ്ണ പൊളിച്ചെഴുത്ത്;പുതിയ പരിഷ്ക്കാരങ്ങൾക്ക് തുടക്കം

Google Oneindia Malayalam News

തിരുവനന്തപുരം : കോൺഗ്രസ്സിൽ അടിമുടി മാറ്റം വരുത്തുമെന്ന് പുതിയ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പാർട്ടിയിൽ സമ്പൂർണ്ണ പൊളിച്ചെഴുത്ത് ഉണ്ടാകും.കോൺഗ്രസ്സിൽ അഭിപ്രായഭിന്നതകളില്ലെന്നും സുധാകരൻ പറഞ്ഞു.രാഷ്ട്രീയകാര്യ സമിതിക്ക് ശേഷം കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസിൽ സമ്പൂർണ്ണ പൊളിച്ചെഴുത്ത് വേണമെന്നാണ് പൊതു നിലപാട്. പാർട്ടിയിൽ ആരുമായും അഭിപ്രായ വ്യത്യാസങ്ങളില്ലെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. 51 അംഗങ്ങൾ ഉൾപ്പെടുന്ന കമ്മറ്റികൾ രൂപീകരിക്കും. ജംമ്പോ കമ്മറ്റികൾ ഒഴിവാക്കാനാണ് തീരുമാനം. കമ്മറ്റികളിൽ 15 ജനറൽ സെക്രട്ടറിമാരും 3 വൈസ് പ്രസിഡൻ്റുമാരുമുണ്ടാകും.

 k-sudhakaran

Recommended Video

cmsvideo
K SUDHAKARAN AGAINST PINARAYI VIJAYAN

നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് പഠിക്കാൻ 5 മേഖലാ കമ്മറ്റികൾ രൂപീകരിക്കാനും രാഷ്ട്രീയകാര്യ സമിതിയിൽ ധാരണയായി. മൈക്രോ - ലെവൽ കമ്മറ്റികൾ ഉൾപ്പെടെ രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. കേരള രാഷ്ട്രീയ ചരിത്രത്തിൽ പുതിയ തുടക്കമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നതെന്നും സുധാകരൻ വ്യക്തമാക്കി.

English summary
Complete collapse of Congress; beginning of new reforms
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X