കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാറില്‍ 7 ദിവസത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍; മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും അടച്ചിടണം

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: മൂന്നാറില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. നാളെ ഉച്ചക്ക് രണ്ട് മണി മുതലാണ് മൂന്നാറില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. നിരോധനാജ്ഞ ലംഘിച്ച് ആളുകള്‍ പുറത്ത് ഇറങ്ങുന്നത് പതിവായതോടെയാണ് പോലീസ് ഇത്തരമൊരു നടപടിയിലേക്ക് തിരിഞ്ഞത്. സമ്പൂര്‍ണ്ണ ലോക്ക് ഡൗണിന്‍റെ ഭാഗമായി നാളെ മുതല്‍ ഏഴുദിവസം മൂന്നാറിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടണം.

എ​മി​റേ​റ്റ്​​സും ഇ​ത്തി​ഹാ​ദും സര്‍വീസിന് തയ്യാര്‍, പക്ഷെ അനുമതിയില്ല; പ്രവാസികള്‍ ആശങ്കയില്‍എ​മി​റേ​റ്റ്​​സും ഇ​ത്തി​ഹാ​ദും സര്‍വീസിന് തയ്യാര്‍, പക്ഷെ അനുമതിയില്ല; പ്രവാസികള്‍ ആശങ്കയില്‍

നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പ് തന്നെ ഒരാഴ്ചത്തേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ആളുകള്‍ വാങ്ങിച്ച് വെക്കണമെന്നാണ് നിര്‍ദ്ദേശം. പെട്രോള്‍ പമ്പ്, മെഡിക്കല്‍ സ്റ്റോര്‍ എന്നിവ മാത്രമായിരിക്കും ഈ ദിവസങ്ങളില്‍ തുറക്കുക. കുട്ടികള്‍ പുറത്തിറങ്ങിയാല്‍ മാതാപിതാക്കള്‍ക്കെതിരെ ആയിരിക്കും കേസ് എടുക്കുകയെന്നും പോലീസ് അറിയിച്ചു.

coronavirus

ലോക്ക് ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെ ജില്ലയിലുടനീളം നടപടി ശക്തമാക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി കുമളിയില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി. മാറ്റിവയ്ക്കാവുന്ന നിസാര കാര്യങ്ങള്‍ പറഞ്ഞ് ആളുകള്‍ നിരത്തിലിറങ്ങുന്നത് പൂര്‍ണ്ണമായും തടയുകയെന്ന ലക്ഷ്യത്തോടെയാണ് പോലീസ് നടപടികള്‍ കര്‍ശനമാക്കുന്നത്.

അനാവശ്യ യാത്രകള്‍ ഒരു കാരണവശാലും അനുവദിക്കില്ല, കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിര്‍ദ്ദേശങ്ങള്‍ പാലിക്കണം എന്നിങ്ങനെ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള അനൗണ്‍സ്‌മെന്റ് വാഹനത്തിന്റെ അകമ്പടിയോടെയാണ് പോലീസ് കുമളി ടൗണില്‍ റൂട്ട് മാര്‍ച്ച് നടത്തിയത്. സംസ്ഥാന അതിര്‍ത്തി മേഖലയായതുകൊണ്ടും ജനസാന്ദ്രത കൂടിയ പ്രദേശമായതിനാലും കൂടുതല്‍ ആളുകള്‍ പൊതുയിടങ്ങളിലെത്തുന്നതും കോളനി ഭാഗങ്ങളില്‍ ഒത്തുകൂടുന്നതും നിയന്ത്രിക്കാന്‍ നടപടികള്‍ കര്‍ശനമാക്കുവാനാണ് പോലീസിന്റെ തീരുമാനം.

മോഹന്‍ലാല്‍ കൊറോണ ബാധിച്ച് മരിച്ചെന്ന് വ്യാജ പ്രചരണം നടത്തിയ വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തുമോഹന്‍ലാല്‍ കൊറോണ ബാധിച്ച് മരിച്ചെന്ന് വ്യാജ പ്രചരണം നടത്തിയ വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു

ഒപ്പം തമിഴ്‌നാട്ടില്‍നിന്നു കേരളത്തിലേക്ക് അനധികൃത വഴികള്‍ ഉപയോഗിച്ച് കേരളാ - തമിഴ്‌നാട് അതിര്‍ത്തി വഴി എത്തുന്നവരെ കണ്ടെത്തി പോലീസ് കര്‍ശന നിയമ നടപടി സ്വീകരിക്കും.ആളുകള്‍ കൂട്ടം കൂടുന്നുണ്ടോയെന്ന് അറിയാന്‍ കുമളി റോസാപ്പൂക്കണ്ടം മേഖലയില്‍ ഡ്രോണ്‍ ഉപയോഗിച്ച് പോലീസ് കഴിഞ്ഞ ദിവസം നിരീക്ഷണവും നടത്തിയിരുന്നു.

വീണ്ടും കേന്ദ്രത്തിന്‍റെ ആശ്വാസ നടപടി: 5 ലക്ഷം വരേയുള്ള ആദായ നികുതി റീഫണ്ടുകള്‍ ഉടന്‍ നല്‍കണംവീണ്ടും കേന്ദ്രത്തിന്‍റെ ആശ്വാസ നടപടി: 5 ലക്ഷം വരേയുള്ള ആദായ നികുതി റീഫണ്ടുകള്‍ ഉടന്‍ നല്‍കണം

English summary
complete lockdown in munnar for seven days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X