Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍! കർശന നിയന്ത്രണം, ഇളവുകൾ അറിയാം

തിരുവനന്തപുരം: ഞായറാഴ്ച സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പിലാക്കും. ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ശനിയാഴ്ച വൈകിട്ടത്തെ വാര്‍ത്താ സമ്മേളനത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു. അവശ്യസര്‍വ്വീസുകള്‍ അല്ലാത്തതൊന്നും ഞായറാഴ്ച സംസ്ഥാനത്ത് അനുവദിക്കില്ല.

ആരോഗ്യ വകുപ്പ്, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം നടത്തുന്ന മറ്റ് വകുപ്പുകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. പാല്‍, ആശുപത്രി, ലാബ്, മെഡിക്കല്‍ സ്റ്റോറുകള്‍ എന്നിവയ്ക്കും പ്രവര്‍ത്തനാനുമതി ഉണ്ട്. ഹോട്ടലുകള്‍ തുറക്കാം. അതേസമയം പാഴ്‌സലുകള്‍ മാത്രമേ അനുവദിക്കുകയുളളൂ. സഞ്ചാര സ്വാതന്ത്ര്യം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും അടക്കമുളളവര്‍ക്കാണുളളത്.

cm

അതിനിടെ സംസ്ഥാനത്ത് ഇന്ന് 2 കോവിഡ് 19 പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ടും വിദേശത്തുനിന്ന് കഴിഞ്ഞദിവസം വിമാനത്തില്‍ എത്തിയവരാണ്. ഒരാള്‍ കോഴിക്കോട്ടും അടുത്തയാള്‍ കൊച്ചിയിലും ചികിത്സയിലാണ്. 7-ാം തീയതി ദുബായില്‍നിന്ന് കോഴിക്കോട്ടെത്തിയ വിമാനത്തിലും അബുദാബിയില്‍നിന്ന് കൊച്ചിയിലെത്തിയ വിമാനത്തിലും ഉണ്ടായിരുന്ന ഓരോരുത്തര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ഇടുക്കിയില്‍ ചികിത്സയിലായിരുന്ന ഒരാളുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവായിട്ടുണ്ട്.

ഇതുവരെ 505 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.17 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 23,930 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 23,596 പേര്‍ വീടുകളിലും 334 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 123 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 36,648 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 36,002 എണ്ണം രോഗബാധ ഇല്ല എന്നുറപ്പായിട്ടുണ്ട്. സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 3475 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 3231 നെഗറ്റീവായിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഇല്ല. നിലവില്‍ ആകെ 33 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+