കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ല, പൂര്‍ണ തൃപ്തന്‍; ബിജെപി പുനസംഘടനയില്‍ പ്രതികരിച്ച് കുമ്മനം

Google Oneindia Malayalam News

തിരുവനന്തപുരം: എപി അബ്ദുള്ളക്കുട്ടിയെ ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനാക്കിയതിന് പിന്നാലെ പ്രതികരണവുമായി കുമ്മനം രാജശേഖരന്‍ രംഗത്ത്. പാര്‍ട്ടയുടെ പുനസംഘടനയില്‍ പൂര്‍ണ തൃപ്തനാണെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. എപി അബ്ദുള്ളക്കുട്ടി അടക്കമുള്ള ആളുകളുടെ കഴിവ് പരിശോധിച്ചാണ് ദേശീയ നേതൃത്വം പുനസംഘടന നടത്തിയിരിക്കുന്നത്. പുതിയ ആളുകള്‍ക്ക് അവസരം നല്‍കിയതിനെ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും കുമ്മനം വ്യക്തമാക്കി.

kummanam

കുമ്മനത്തേയും ശോഭ സുരേന്ദ്രനേയും വെട്ടിയതിന് പിന്നിൽ വി മുരളീധരൻ? പിന്നണിയിലെ കരുനീക്കങ്ങൾകുമ്മനത്തേയും ശോഭ സുരേന്ദ്രനേയും വെട്ടിയതിന് പിന്നിൽ വി മുരളീധരൻ? പിന്നണിയിലെ കരുനീക്കങ്ങൾ

അതേസമയം, സംസ്ഥാന നേതൃത്വത്തിലെ പ്രമുഖരുടെയെല്ലാം പേര് വെട്ടി പകരം എപി അബ്ദുളളക്കുട്ടിയെ ദേശീയ ഭാരവാഹിയാക്കിയതില്‍ സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ദേശീയ പദവിയിലേക്ക് പരിഗണിക്കുമെന്ന് കരുതിയിരുന്ന കുമ്മനം രാജശേഖരനേയും ശോഭാ സുരേന്ദ്രനേയും പോലുളള പ്രമുഖ നേതാക്കളെ തീര്‍ത്തും നിരാശരാക്കുന്നതാണ് കേന്ദ്ര നീക്കം. ഗ്രൂപ്പ് പോര് തുടരുന്ന കേരള ബിജെപി ഘടകത്തിനുളള മുന്നറിയിപ്പാണ് കേന്ദ്ര നീക്കമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.

അബ്ദുള്ളക്കുട്ടി എന്ന 'ദേശീയമുഖം'; ബിജെപി നേതാക്കളുടെ കണ്ണുതള്ളിപ്പോയ വളർച്ചയ്ക്ക് പിന്നിൽ, കാരണങ്ങൾഅബ്ദുള്ളക്കുട്ടി എന്ന 'ദേശീയമുഖം'; ബിജെപി നേതാക്കളുടെ കണ്ണുതള്ളിപ്പോയ വളർച്ചയ്ക്ക് പിന്നിൽ, കാരണങ്ങൾ

അതേസമയം കുമ്മനം രാജശേഖരന്‍ അടക്കമുളളവര്‍ ഒഴിവാക്കപ്പെട്ടതിന് പിന്നില്‍ വി മുരളീധരന്റെ നീക്കങ്ങളാണ് എന്നും സൂചനയുണ്ട്. കേന്ദ്ര തീരുമാനത്തോടെ സംസ്ഥാന ബിജെപിയില്‍ വിഭാഗീയത കൂടുതല്‍ ശക്തിപ്പെടും എന്നുറപ്പായിരിക്കുകയാണ്. കേരളത്തിലെ ആര്‍എസ്എസ് നേതൃത്വത്തേയും എതിര്‍ ഗ്രൂപ്പായ പികെ കൃഷ്ണദാസ് പക്ഷത്തേയും വെട്ടാന്‍ വി മുരളീധരന്‍ കളിച്ചതാണ് കുമ്മനം രാജശേഖരനും ശോഭാ സുരേന്ദ്രനും അടക്കമുളളവര്‍ തഴയപ്പെടാനുളള കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

അബ്ദുള്ളക്കുട്ടിയുടെ സ്ഥാനം വസുന്ധരയ്ക്കും രമൺ സിങ്ങിനും ഒപ്പം! ഒരുവർഷം കൊണ്ട് നടന്ന 'അത്ഭുതം'അബ്ദുള്ളക്കുട്ടിയുടെ സ്ഥാനം വസുന്ധരയ്ക്കും രമൺ സിങ്ങിനും ഒപ്പം! ഒരുവർഷം കൊണ്ട് നടന്ന 'അത്ഭുതം'

 'തല്ലു കൊണ്ടാലും കുഴപ്പമില്ല, നല്ല വരുമാനം കിട്ടും എന്ന് കരുതുന്ന സാമൂഹ്യ വിരുദ്ധരാണ് ഇക്കൂട്ടർ' 'തല്ലു കൊണ്ടാലും കുഴപ്പമില്ല, നല്ല വരുമാനം കിട്ടും എന്ന് കരുതുന്ന സാമൂഹ്യ വിരുദ്ധരാണ് ഇക്കൂട്ടർ'

English summary
Completely satisfied with party reorganization Says BJP Leader Kummanam Rajasekharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X