കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉര്‍വ്വശിക്കെതിരെ പരാതി: 'മദ്യപിച്ച് ലക്കുകെട്ട് അസഭ്യം പറയുന്നവര്‍ക്ക് ഉപദേശിക്കാന്‍ എന്ത് യേഗ്യത ?

ഉര്‍വ്വശി മദ്യപിച്ച് ലക്കുകെട്ട് അസഭ്യം പറയുന്ന നിരവധി വീഡിയോകള്‍ നവ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായതും ഈ വീഡിയോകള്‍ ഇപ്പോള്‍ യൂടൂബിലടക്കം പ്രചരിക്കുകയാണ്. ആ ഉര്‍വ്വശിക്ക് എന്ത് യോഗ്യതയാണുള്ളത്.

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ചലച്ചിത്ര താരം ഉര്‍വ്വശി കൈരളി ടിവിയില്‍ അവതരിപ്പിക്കുന്ന പരിപാടിയാണ് 'ജീവിതം സാക്ഷി'. മദ്യപാനം, അവിഹിത ബന്ധങ്ങള്‍ അടക്കം കുടുംബ ബന്ധങ്ങളില്‍ ഉണ്ടാക്കുന്ന പ്രശ്‌നം തുറന്ന ചര്‍ച്ചക്ക് വച്ച് പ്രശ്‌നപരിഹാരം കണ്ടെത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. അമൃത ടിവിയും സമാനമായ ഒരു പ്രോഗ്രാമുണ്ട്. പക്ഷെ പലപ്പോഴും അവതാരകരുടെ ചോദ്യങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കുന്നവരെ പൊതുസമൂഹത്തിന് മുന്നില്‍ താറടിച്ച് കാട്ടുന്നതാണ്.

ഒരു തമിഴ് ചാനലില്‍ അടുത്തയിടെ നടി ഗീത അവതരിപ്പിക്കുന്ന പരിപാടിയില്‍ സ്വവര്‍ഗാനുരാഗ ദമ്പതികളെ വിളിച്ച്വരുത്തി അപമാനിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ജീവിതം സാക്ഷി എന്ന പരിപാടി അവതരിപ്പിക്കുന്ന നടി ഉര്‍വ്വശിയും വിവാദത്തില്‍ പെട്ടിരിക്കുകയാണ്. പരിപാടിയില്‍ പങ്കെടുക്കുന്നവരെ അപമാനിക്കുന്ന തരത്തിലുള്ള പ്രയോഗങ്ങളാണ് ഉര്‍വ്വശി നടത്തുന്നത്. മദ്യപിച്ച് ലക്ക് കെട്ട് അസഭ്യം പറഞ്ഞ് നടക്കുന്ന ഉര്‍വ്വശിക്ക് സാധാരണക്കാരനെ ഉപദേശിക്കാന്‍ എന്ത് യോഗ്യതയാണെന്നാണ് ചോദ്യം. ഉര്‍വ്വശിക്കെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി ലഭിച്ചിരിക്കുകയാണ്...

മനുഷ്യാവകാശ കമ്മീഷന് പരാതി

മനുഷ്യാവകാശ കമ്മീഷന് പരാതി

ജീവിതം സാക്ഷി പരിപാടി അവതാരകയായ ഉര്‍വ്വശിയുടെ മോശം പ്രസ്താവനകള്‍ക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി ലഭിച്ചിട്ടുണ്ട്. റോയല്‍ കവടിയാര്‍ പ്രൊട്ടക്ഷന്‍ ഫോറം പ്രസിഡന്റ് ഷെഫിന്‍ കവടിയാര്‍ ആണ് പരാതി നല്‍കിയിരിക്കുന്നത്.

ജീവിതം സാക്ഷി

ജീവിതം സാക്ഷി

നടി ഉര്‍വ്വശി 'ജീവിതം സാക്ഷി' എന്ന പരിപാടിയില്‍ വെറുമൊരു അവതാരക മാത്രമാണ്. കേരള ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി(കോടതി) ജഡ്ജി അടങ്ങുന്ന പാനല്‍ മെമ്പര്‍മാരുടെ മുന്നില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുക എന്നതാണ് നടിയുടെ കര്‍ത്തവ്യം. എന്നാല്‍ ഉര്‍വ്വശി അതല്ല ചെയ്യുന്നത്

ആക്ഷേപം

ആക്ഷേപം


ഉര്‍വ്വശി കോടതിയുടെ മുന്നില്‍ ഇരുന്നു കൊണ്ട് പരിപാടിയില്‍ പങ്കെടുക്കുന്നവരെ അധിക്ഷേപിക്കുകയും സംസ്‌കാരത്തിനും അന്തസ്സിനും യോജിക്കാത്ത നിലവാരം കുറഞ്ഞ വാക്കുകള്‍ ഉപയോഗിച്ച് ഭീഷണിയുടെ സ്വരത്തില്‍ രോഷ പ്രകടനം നടത്തുകയാണെന്നും പരാതിയില്‍ പറയുന്നു.

 നാണക്കേടുണ്ടാക്കുന്ന സംഭവം

നാണക്കേടുണ്ടാക്കുന്ന സംഭവം

ഉര്‍വ്വശി നടത്തുന്ന പരാമര്‍ശങ്ങള്‍ ബഹുമാനപ്പെട്ട കോടതിയെ പരസ്യമായി അവഹേളിക്കുന്നതിന് തുല്യവും നീതിന്യായ വ്യവസ്ഥക്ക് തന്നെ നാണക്കെടുണ്ടാക്കുന്നതുമാണെന്നും പരാതിയില്‍ പറയുന്നു.

മദ്യപിച്ച് അസഭ്യം പറയുന്നു

മദ്യപിച്ച് അസഭ്യം പറയുന്നു

ഉര്‍വ്വശി മദ്യപിച്ച് ലക്കുകെട്ട് അസഭ്യം പറയുന്ന നിരവധി വീഡിയോകള്‍ നവ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായതും ഈ വീഡിയോകള്‍ ഇപ്പോള്‍ യൂടൂബിലടക്കം പ്രചരിക്കുന്നതുമാണ്. ഇങ്ങനെയുള്ള ഒരു നടിക്ക് പ്രശ്‌ന പരിഹാരത്തിനായി വരുന്നവരെ ഉപദേശിക്കാന്‍ എന്ത് ധാര്‍മ്മീകതയാണുള്ളതെന്നും പരാതിക്കാരന്‍ ചോദിക്കുന്നു.

വൈറലായ വീഡിയോ

വൈറലായ വീഡിയോ

കഴിഞ്ഞ വര്‍ഷം നിയമസഭയില്‍ നടന്ന ഒരു പരിപാടിക്കെത്തിയ ഉര്‍വ്വശി മദ്യപിച്ച് ബഹളമുണ്ടാക്കുന്ന വീഡിയോ വൈറായിരുന്നു. അ്‌നത്തെ സ്പീക്കര്‍ എന്‍ ശക്തനടക്കം ഇടപെട്ട് ഒടുവില്‍ ഉര്‍വ്വശിയെ ഏറെ പ്രയാസപ്പെട്ടാണ് കാറില്‍ കയറ്റി തിരികെ അയച്ചത്.

കോടതി എന്തിനാണ്

കോടതി എന്തിനാണ്

തെറ്റ് ചെയ്തവരെ ശാസിക്കാനും ശിക്ഷിക്കാനുമുള്ള അധികാരം കോടതിക്കാണ്. ലക്ഷക്കണക്കിന് ആളുകള്‍ കാണുന്ന പരിപാടിയില്‍ പ്രശ്‌ന പരിഹാരത്തിനായി വരുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ മുന്നില്‍ ഇരുത്തി അധിക്ഷേപിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം കൂടിയാണ്.

 മാതൃകയാവേണ്ട നടപടി

മാതൃകയാവേണ്ട നടപടി

എല്ലാ ചാനലുകളിലും ഉണ്ട് ഇത്തരത്തില്‍ ഒരു പരിപാടി. സാധാരണക്കാരനെ ചാനലില്‍ വിളിച്ച് വരുത്തി അവന്റെ കുടുംബ പ്രശ്‌നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുകയാണ്. ഇത് മനുഷ്യാവകാശ ലംഘനം കൂടിയാണ്. എല്ലാവരുടെയും കണ്ണ് തുറപ്പിക്കുന്ന നടപടിയുണ്ടാകണമെന്നും പരാതിക്കാരന്‍ പറയുന്നു.

English summary
Royal Kowdiar protection forum filed compliant against actress Urvashi to human right commission .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X