ഇളം തലമുറയ്ക്ക് ക്യാന്‍സറിനെക്കുറിച്ച് സമഗ്ര ബോധവല്‍ക്കരണം; ആശാകിരണംസ്കൂളുകളിലേക്ക്
ഇളം തലമുറയ്ക്ക് ക്യാന്‍സറിനെക്കുറിച്ച് സമഗ്ര ബോധവല്‍ക്കരണം; ആശാകിരണംസ്കൂളുകളിലേക്ക്
താമരശ്ശേരി: താമരശ്ശേരി രൂപത സാമൂഹ്യ സേവന വിഭാഗമായ സിഒഡിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ആശാകിരണം ക്യാന്‍സര്‍ സുരക്ഷാ യജ്ഞത്തിന്റെ ഭാഗമായി താമരശേരി രൂപത കോര്‍പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സിയും മലബാര്‍ ഹോസ്പിറ്റല്‍സും ചേര്‍ന്ന് സ്കൂള്‍ തലത്തില്‍ ആശാകിരണം സന്നദ്ധ സേന രൂപീകരിച്ചു.ഇളം തലമുറയ്ക്ക് ക്യാന്‍സറിനെക്കുറിച്ച് സമഗ്ര ബോധവല്‍ക്കരണം നല്കുവാനും ലഹരിയുടെ ദൂഷ്യ വശങ്ങളെ സംബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ ഇടയില്‍ അവബോധം സൃഷ്ടിക്കാനുള്ള കൂട്ടായ പരിശ്രമമാണ് സന്നദ്ധസേന രൂപീകരണത്തിലൂടെ ലക്ഷ്യമിടുന്നത്.
കണക്കുകള്‍ മറന്നേക്കൂ... ബ്ലാസ്റ്റേഴ്സ് ഒരുങ്ങിത്തന്നെ, ഉദ്ഘാടന മല്‍സരം തീപാറും
രൂപതാതല പോസ്റ്റര്‍ നിര്‍മ്മാണം, കാര്‍ട്ടൂണ്‍ രചന, മുദ്രാവാക്യ-ചിത്ര രചനാ മത്സരങ്ങള്‍ എന്നിവയും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മെഡിക്കല്‍ ക്യാമ്പുകള്‍, രോഗീ സന്ദര്‍ശനങ്ങള്‍, മുടി ദാന ക്യാമ്പുകള്‍, സാമ്പത്തിക സഹായങ്ങള്‍, ജൈവകൃഷി പ്രോല്‍സാഹനം, സന്നദ്ധസേന സംഗമം തുടങ്ങിയ കര്‍മ്മ പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഇതു സംബന്ധിച്ച ഭാവി പ്രവര്‍ത്തന രേഖ സ്കൂള്‍ പ്രതിനിധികള്‍ക്ക് നല്കി പ്രകാശനം ചെയ്തു.

പുല്ലൂരാംപാറ ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടന്ന പരിപാടി സിഒഡി അസി. ഡയറക്ടര്‍ ഫാ.ജയ്സണ്‍ കാരക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ.ജോണ്‍ കളരിപറമ്പില്‍ അധ്യക്ഷത വഹിച്ചു. മലബാര്‍ ഹോസ്പിറ്റല്‍സ് ക്യാന്‍സര്‍ വിഭാഗം മേധവി ഡോ.കെ.വി.ഗംഗംധരന്, ക്യാന്‍സര്‍ വിഭാഗം പിആര്‍ഒ വികാസ,് ഫിലിം ആര്‍ട്ടിസ്റ്റ് ബാബുഅണ്ണന്, എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസെടുത്തു.
പുല്ലൂരാംപാറ സെന്റ് ജോസഫ് സ്കൂള്‍ ഹെഡ്മിസ്ട്രസ് മേഴ്സി മൈക്കിള്‍, പ്രിന്‍സിപ്പല്‍ ബെന്നി ലൂക്കോസ്, പിടിഎ പ്രസിഡന്റ് ബെന്നി തറപ്പേല്‍, ആശാകിരണം കോര്‍ഡിനേറ്റര്‍ സി.റോസ് മൈക്കിള്‍, ഉണ്ണികൃഷ്ണന്, സജി ജോണ്‍, വിദ്യാര്‍ത്ഥി പ്രതിനിധി ഐറിന് റോസ് സജി എന്നിവര്‍ സംസാരിച്ചു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications