കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇളം തലമുറയ്ക്ക് ക്യാന്‍സറിനെക്കുറിച്ച് സമഗ്ര ബോധവല്‍ക്കരണം; ആശാകിരണംസ്കൂളുകളിലേക്ക്

ഇളം തലമുറയ്ക്ക് ക്യാന്‍സറിനെക്കുറിച്ച് സമഗ്ര ബോധവല്‍ക്കരണം; ആശാകിരണംസ്കൂളുകളിലേക്ക്

  • By Desk
Google Oneindia Malayalam News

താമരശ്ശേരി: താമരശ്ശേരി രൂപത സാമൂഹ്യ സേവന വിഭാഗമായ സിഒഡിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ആശാകിരണം ക്യാന്‍സര്‍ സുരക്ഷാ യജ്ഞത്തിന്റെ ഭാഗമായി താമരശേരി രൂപത കോര്‍പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സിയും മലബാര്‍ ഹോസ്പിറ്റല്‍സും ചേര്‍ന്ന് സ്‌കൂള്‍ തലത്തില്‍ ആശാകിരണം സന്നദ്ധ സേന രൂപീകരിച്ചു.ഇളം തലമുറയ്ക്ക് ക്യാന്‍സറിനെക്കുറിച്ച് സമഗ്ര ബോധവല്‍ക്കരണം നല്കുവാനും ലഹരിയുടെ ദൂഷ്യ വശങ്ങളെ സംബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ ഇടയില്‍ അവബോധം സൃഷ്ടിക്കാനുള്ള കൂട്ടായ പരിശ്രമമാണ് സന്നദ്ധസേന രൂപീകരണത്തിലൂടെ ലക്ഷ്യമിടുന്നത്.

കണക്കുകള്‍ മറന്നേക്കൂ... ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങിത്തന്നെ, ഉദ്ഘാടന മല്‍സരം തീപാറും
രൂപതാതല പോസ്റ്റര്‍ നിര്‍മ്മാണം, കാര്‍ട്ടൂണ്‍ രചന, മുദ്രാവാക്യ-ചിത്ര രചനാ മത്സരങ്ങള്‍ എന്നിവയും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മെഡിക്കല്‍ ക്യാമ്പുകള്‍, രോഗീ സന്ദര്‍ശനങ്ങള്‍, മുടി ദാന ക്യാമ്പുകള്‍, സാമ്പത്തിക സഹായങ്ങള്‍, ജൈവകൃഷി പ്രോല്‍സാഹനം, സന്നദ്ധസേന സംഗമം തുടങ്ങിയ കര്‍മ്മ പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഇതു സംബന്ധിച്ച ഭാവി പ്രവര്‍ത്തന രേഖ സ്‌കൂള്‍ പ്രതിനിധികള്‍ക്ക് നല്കി പ്രകാശനം ചെയ്തു.

asakiranam

പുല്ലൂരാംപാറ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന പരിപാടി സിഒഡി അസി. ഡയറക്ടര്‍ ഫാ.ജയ്‌സണ്‍ കാരക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ.ജോണ്‍ കളരിപറമ്പില്‍ അധ്യക്ഷത വഹിച്ചു. മലബാര്‍ ഹോസ്പിറ്റല്‍സ് ക്യാന്‍സര്‍ വിഭാഗം മേധവി ഡോ.കെ.വി.ഗംഗംധരന്‍, ക്യാന്‍സര്‍ വിഭാഗം പിആര്‍ഒ വികാസ,് ഫിലിം ആര്‍ട്ടിസ്റ്റ് ബാബുഅണ്ണന്‍, എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസെടുത്തു.

പുല്ലൂരാംപാറ സെന്റ് ജോസഫ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മേഴ്‌സി മൈക്കിള്‍, പ്രിന്‍സിപ്പല്‍ ബെന്നി ലൂക്കോസ്, പിടിഎ പ്രസിഡന്റ് ബെന്നി തറപ്പേല്‍, ആശാകിരണം കോര്‍ഡിനേറ്റര്‍ സി.റോസ് മൈക്കിള്‍, ഉണ്ണികൃഷ്ണന്‍, സജി ജോണ്‍, വിദ്യാര്‍ത്ഥി പ്രതിനിധി ഐറിന്‍ റോസ് സജി എന്നിവര്‍ സംസാരിച്ചു.

English summary
Comprehensive awareness about cancer for younger generation in schools,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X